കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 അല്ല, 13 മണ്ഡലങ്ങൾ; പോളിംഗ് കുറഞ്ഞതിൽ ആശങ്ക ഇല്ലെന്ന് ബിജെപി,ആദ്യ കണക്ക് കൂട്ടലിൽ മണ്ഡലങ്ങൾ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 74.03 ശതമാനം പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്. തപാൽ, സർവ്വീസ് വോട്ടുകൾ കൂടി ചേരുമ്പോൾ പോളിംഗ് ശതമാനം 77 കടന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം മുൻവർഷത്തെ അപേക്ഷിച്ച് ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് ശതമാനത്തിൽ വലിയ ഇടിവ് വന്നത് മുന്നണികളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

അതേസമയം പോളിംഗ് ശതമാനം കുറഞ്ഞത് വിജയ സാധ്യതയെ ബാധിക്കില്ലെന്നാണ് ബിജെപി അവകാശപ്പെടുന്നത്. പാർട്ടി വോട്ടുകൾ എല്ലാം തന്നെ പെട്ടിയിൽ വീണെന്നും 13 മണ്ഡലങ്ങൾ മറിയുമെന്ന് ബിജെപി ഉറച്ച് വിശ്വസിക്കുന്നു. ഇതാണ് ബിജെപിയുടെ പ്രതീക്ഷ ഉയർത്തുന്ന മണ്ഡലങ്ങൾ.

പരമാവധി വോട്ടുകൾ

പരമാവധി വോട്ടുകൾ

നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ശക്തി കേന്ദ്രങ്ങളിൽ അനുഭാവികളുടെ പരമാവധി വോട്ടുകൾ പട്ടികയിൽ ചേർക്കാനുള്ള തീവ്ര ശ്രമം ബിജെപി നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ മേഖലകളിൽ എല്ലാം ഉയർന്ന പോളിംഗ് ഉണ്ടാകുമെന്നാണ് ബിജെപി കണക്ക് കൂട്ടിയത്. 20 മണ്ഡലങ്ങളിലായിരുന്നു ഇത്തരത്തിൽ പോളിംഗ് ഉയരുമെന്ന പ്രതീക്ഷ ബിജെപി പുലർത്തിയത്.

പോളിംഗ് ശതമാനത്തിലെ കുറവ്

പോളിംഗ് ശതമാനത്തിലെ കുറവ്

എന്നാൽ നേതൃത്വത്തിനെ ഞെട്ടിച്ച് പലയിടങ്ങളിലും പോളിംഗ് ശതമാനം കുത്തനെ കുറഞ്ഞു. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ പോലും നാലും അഞ്ചും ശതമാനം കുറവാണ് പോളിംഗിൽ ഉണ്ടായത്.ബിജെപി പ്രതീക്ഷ പുലർത്തിയ മഞ്ചേശ്വരത്ത് മാത്രമാണ് അൽപം ആശ്വസിക്കാനുള്ള വകയുള്ളത്. മഞ്ചേശ്വരത്ത് ഇത്തവണ 76.81 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

ആശങ്കയില്ലെന്ന്

ആശങ്കയില്ലെന്ന്

എന്നാൽ പോളിംഗ് ശതമാനം ആശങ്കപ്പെടുത്തില്ലെന്ന് നേതൃത്വം അവകാശപ്പെടുന്നു. മാത്രമല്ല പോളിംഗ് ശതമാനം കുറഞ്ഞത് മറ്റ് മുന്നണികളെയാണ് ബാധിക്കുകയെന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ മണ്ഡലങ്ങളിൽ വിജയ സാധ്യത ഉണ്ടെന്നാണ് ഇപ്പോൾ ബിജെപി നേതാക്കൾ പറയുന്നത്.

10 അല്ല 13

10 അല്ല 13

നേരത്തേ സംസ്ഥാനത്ത് 10 മണ്ഡലങ്ങളിലായിരുന്നു ബിജെപി പ്രതീക്ഷ പുലർത്തിയത്. എന്നാൽ വോട്ടെടുപ്പിന് പിന്നാലെ അത് 13 ആയെന്നാണ് ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. സിറ്റിംഗ് മണ്ഡലമായ നേമം തന്നെയാണ് ഇതിൽ ആദ്യത്തേത്. നേമത്ത് ഇക്കുറി 69.65 ശതമാണ് പോളിംഗ് രേഖപ്പെടുത്തിയത്. പോളിംഗ് കുറഞ്ഞെങ്കിലും തങ്ങളുടെ വോട്ടുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബിജെപി വിശ്വസിക്കുന്നു.

 നേമം നിലനിർത്തും

നേമം നിലനിർത്തും

അതേസമയം നേമത്ത് വലിയ വിജയ പ്രതീക്ഷയാണ് ഉള്ളതെന്നാണ് കോൺഗ്രസ് നേതാവും നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ മുരളീധരൻ പ്രതികരിച്ചത്. തനിക്ക് എല്ലാ സമുദായങ്ങളുടേയും വോട്ട് ലഭിച്ചുവെന്നും മുരളീധരൻ പറയുന്നു. കഴിഞ്ഞ തവണ യുഡിഎഫിന് ആകെ കിട്ടിയ വോട്ടുകള്‍ ഇത്തവണ തനിക്ക് ഭൂരിപക്ഷമായി കിട്ടുമെന്നും കെ മുരളീധരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.അതേസമയം നേമം ബിജെപിയിൽ നിന്ന് തിരിച്ചുപിടിക്കുമെന്നാണ് സിപിഎം അവകാശപ്പെടുന്നു.

 പോളിംഗ് ഉയർന്ന് മഞ്ചേശ്വരം

പോളിംഗ് ഉയർന്ന് മഞ്ചേശ്വരം

മഞ്ചേശ്വരത്ത് പ്രതീക്ഷ ഉയർന്ന നിലയിലാമ് ബിജെപി. പാർട്ടി സംസ്ഥാന അധ്യക്ഷൻ ഇക്കുറി കാസർഗോഡ് അക്കൗണ്ട് തുറക്കുമെന്നാണ് ദേശീയ നേതൃത്വവും പ്രതീക്ഷിക്കുന്നത്. കടുത്ത പ്രചരണമായിരുന്നു സുരേന്ദ്രൻ മണ്ഡലത്തിൽ കാഴ്ച വെച്ചത്. ഇവിടെ ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയും ബിജെപിയുടെ പ്രതീക്ഷ ഉയർത്തുന്നു.

ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ്

ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ്

ഇതിനോടകം തന്നെ മണ്ഡലത്തിൽ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മണ്ഡലത്തിൽ യുഡിഎഫ് പരാജയപ്പെട്ടാൽ ഉത്തരവാദി സിപിഎം ആണെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി പ്രതികരിച്ചത. അതേസമയം മഞ്ചേശ്വരത്ത് മുസ്ലീം വോട്ടുളുടെ ഏകീകരണം ഇക്കുറിയും നടന്നിട്ടുണ്ടെന്ന ആശങ്ക ബിജെപിക്ക് ഉണ്ട്.

ഈ ശ്രീധരനിലൂടെ

ഈ ശ്രീധരനിലൂടെ


ഈ ശ്രീധരനിലൂടെ പാലക്കാട് പിടിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ അവകാശവാദം. മണ്ഡലത്തിൽ ഭൂരിപക്ഷ വോട്ടുകൾക്ക് പുറമെ നിഷ്പക്ഷ വോട്ടുകളും കിട്ടിയിട്ടുണ്ടെന്നാണ് ബിജെപി കണക്ക് കൂട്ടൽ. മാത്രമല്ല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അടക്കം സഹായം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഈ ശ്രീധരൻ തന്നെ പറയുന്നു.

പാലക്കാട് രണ്ട്

പാലക്കാട് രണ്ട്

പാലക്കാട് ജില്ലയിലെ മറ്റൊരു മണ്ഡലമായ മലമ്പുഴയിലും ബിജെപിക്ക് പ്രതീക്ഷ ഉണ്ട്. ഇവിടെ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ജയിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണയും കൃഷ്ണകുമാർ തന്നെയായിരുന്നു ഇവിടെ ബിജെപിക്ക് വേണ്ടി മത്സരിച്ചത്. മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്താൻ കൃഷ്ണകുമാറിന് സാധിച്ചിരുന്നു. അതേസമയം ക്രോസ് വോട്ടിംഗ് ആശങ്ക ഇവിടെ നിലനിൽക്കുന്നുണ്ട്.

തൃശ്ശൂരിലും പത്തനംതിട്ടയിലും

തൃശ്ശൂരിലും പത്തനംതിട്ടയിലും

തൃശ്ശൂരിൽ രണ്ട് സീറ്റുകളിലാണ് ബിജെപിക്ക് പ്രതീക്ഷ. സുരേഷ് ഗോപി മത്സരിച്ച തൃശ്ശൂരും ജേക്കബ് തോമസ് മത്സരിക്കുന്ന ഇരിങ്ങാലക്കുടയിലും. പത്തനംതിട്ടയിൽ അടൂർ, കോന്നി ആറൻമുള മണ്ഡലങ്ങളിലും ആലപ്പുഴയിൽ ചെങ്ങന്നൂരും ചേർത്തലയും കൊല്ലത്ത് ചാത്തന്നൂരിലുമാണ് ബിജെപി പ്രതീക്ഷ.

വട്ടിയൂർക്കാവിൽ

വട്ടിയൂർക്കാവിൽ

തിരുവനന്തപുരത്ത് വട്ടിയൂർക്കാവിൽ പോളിംഗ് ശതമാനത്തിൽ ഉണ്ടായ ഇടിവും ശക്തമായ ത്രികോണ പോരാട്ടവും വിവി രാജേഷിന് അനുകൂലമാകുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. 45000 ത്തിലധികം വോട്ട് മണ്ഡലത്തിൽ നേടാനാകുമെന്നാണ് കണക്ക് കൂട്ടൽ. ഇതുകൂടാതെ തിരുവനന്തപുരം സെൻട്രലിലും കഴക്കൂട്ടത്തും ബിജെപി ഉയർന്ന പ്രതീക്ഷ പുലർത്തുന്നുണ്ട്

ക്യൂട്ട് ലുക്കില്‍ തിളങ്ങി റാഷി ഖന്ന; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
എന്തും ചെയ്യാൻ മടിക്കില്ല പിണറായി | Oneindia Malayalam

English summary
kerala assembly election 2021; BJP Expects almost 13 seats in kerala this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X