കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭയെ മത്സരിപ്പിക്കും, എ ക്ലാസ് മണ്ഡലം തന്നെ നല്‍കാന്‍ ബിജെപി, ഈ മണ്ഡലങ്ങള്‍ പിടിക്കണം

Google Oneindia Malayalam News

തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെതിരെ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന പോര് ഇനി നടക്കില്ല. കേന്ദ്ര നേതൃത്വം ശോഭയ്‌ക്കൊപ്പമാണ്. അവരെ മത്സരിപ്പിക്കാനുള്ള നീക്കമാണ് പാര്‍ട്ടിയില്‍ നടക്കുന്നത്. മുരളീധര വിഭാഗത്തിന് കനത്ത തിരിച്ചടി കൂടിയാണിത്. അതേസമയം കേന്ദ്ര നേതൃത്വത്തിന്റെ മേല്‍നോട്ടത്തില്‍ തന്നെയാണ് കേരളത്തില്‍ ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുക. എ പ്ലസ് മണ്ഡലങ്ങളെല്ലാം പിടിക്കണമെന്ന് പറയുന്നുണ്ടെങ്കിലും, വട്ടിയൂര്‍ക്കാവിലും നേമത്തും പാര്‍ട്ടി വലിയ ഭീഷണി നേരിടുന്നുണ്ട്.

എല്ലാവര്‍ക്കും ടിക്കറ്റില്ല

എല്ലാവര്‍ക്കും ടിക്കറ്റില്ല

വരുന്നവനും പോകുന്നവനും ടിക്കറ്റ് നല്‍കുന്ന ശീലമാണ് ബിജെപി അവസാനിപ്പിക്കുന്നത്. വിജയസാധ്യതയുള്ളവരെ മാത്രമേ ഇനി സ്ഥാനാര്‍ത്ഥികളാക്കൂ. കേന്ദ്ര നേതൃത്വം സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യതയും പരിശോധിക്കും. വിജയസാധ്യതയുള്ളവരെ പുറത്ത് നിന്ന് പരിഗണിക്കാമെന്നും ജെപി നദ്ദ നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് വരാനുള്ള സാധ്യതയാണ് ഉണ്ടായിരിക്കുന്നത്.

ശോഭ മത്സരിക്കും

ശോഭ മത്സരിക്കും

സുരേന്ദ്രനെ ഞെട്ടിച്ചാണ് കേന്ദ്ര നേതൃത്വം അക്കാര്യം നിര്‍ദേശിച്ചത്. ശോഭാ സുരേന്ദ്രന് സീറ്റ് നല്‍കണം. ഇതോടെ നല്ലൊരു സീറ്റ് തന്നെ ശോഭയ്ക്ക് നല്‍കേണ്ടി വരും. എ ക്ലാസ് മണ്ഡലത്തില്‍ തന്നെ ശോഭയെ മത്സരിപ്പിച്ചേക്കും. 30 എ ക്ലാസ് മണ്ഡലങ്ങളാണ് ബിജെപി കണ്ടെത്തിയിരിക്കുന്നത്. ഇതിലാണ് ബിജെപിയുടെ പ്രധാന നേതാക്കള്‍ മത്സരിക്കുന്നത്. ബാക്കിയുള്ള സീറ്റുകളില്‍ പൊതു സമ്മതരായവരെ നിര്‍ത്തും. 70 മണ്ഡലങ്ങളില്‍ ശക്തമായ മത്സരം കാഴ്ച്ചവെക്കുമെന്നാണ് സുരേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്.

കുമ്മനം മത്സരിക്കും

കുമ്മനം മത്സരിക്കും

തിരുവനന്തപുരം സീറ്റില്‍ മത്സരിക്കാനാണ് പ്രമുഖര്‍ക്കെല്ലാം താല്‍പര്യം. രാജഗോപാലിന് പകരം കുമ്മനം രാജശേഖരന്‍ ഇത്തവണ നേമത്ത് നിന്ന് ജനവിധി തേടും. ജെപി നദ്ദ ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്നാണ് കുമ്മനം പറഞ്ഞത് സീറ്റ് ആവശ്യപ്പെടില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ രാജഗോപാല്‍ കഴിഞ്ഞാല്‍ ബിജെപിയില്‍ പൊതുസമ്മതനായ നേതാവ് കുമ്മനമാണെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് അദ്ദേഹം മത്സരിക്കണമെന്ന് നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്.

സുരേന്ദ്രന്‍ മത്സരിക്കുമോ?

സുരേന്ദ്രന്‍ മത്സരിക്കുമോ?

സുരേന്ദ്രന്‍ മത്സരിക്കാനില്ലെന്നാണ് അറിയിച്ചത്. എന്നാല്‍ സ്ഥിരം വോട്ടുബാങ്കുള്ള നേതാവാണ് അദ്ദേഹം. മത്സരരംഗത്ത് നിന്ന് അദ്ദേഹം മാറി നില്‍ക്കണമെന്ന ആവശ്യം കേന്ദ്ര നേതൃത്വത്തിനില്ല. പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമേ നിഷ്പക്ഷ വോട്ടുകളും സുരേന്ദ്രന് ലഭിക്കും. മുമ്പ് നടന്ന തിരഞ്ഞെടുപ്പുകളില്‍ സുരേന്ദ്രന് ഇത്തരത്തില്‍ വോട്ടുകള്‍ നേടാനായിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. അദ്ദേഹത്തെ മത്സരിപ്പിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

ഇവര്‍ മത്സരിക്കും

ഇവര്‍ മത്സരിക്കും

കേന്ദ്ര മന്ത്രി വി മുരളീധരന്‍ കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിക്കാനാണ് സാധ്യത. തിരുവനന്തപുരത്ത് നടന്‍ കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാവും. കഴിഞ്ഞ ദിവസമാണ് കൃഷ്ണകുമാര്‍ ബ ിെപിയില്‍ ചേര്‍ന്നത്. മുന്‍ ഡിജിപി ജേക്കബ് തോമസും മത്സരരംഗത്തുണ്ടാവും. ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രമുഖരെയും രംഗത്തിറക്കും. അതേസമയം എന്ത് വന്നാലും നേമത്ത് ഒ രാജഗോപാല്‍ ഇത്തവണയുണ്ടാവില്ല.

സുരേന്ദ്രനെ ഒതുക്കി

സുരേന്ദ്രനെ ഒതുക്കി

കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ സുരേന്ദ്രന്റെ സ്വാധീനം കുറയ്ക്കാനുള്ള നീക്കം കൂടിയാണ്. ഒരു വിഭാഗം നേതാക്കളെ സുരേന്ദ്രന്‍ അകറ്റി നിര്‍ത്തിയെന്നാണ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ബിജെപി തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത് ഇത് കാരണമാണെന്നും ശോഭ പരാതിയില്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് ജെപി നദ്ദ നേരിട്ട് തന്നെ ഇടപെട്ടത്. കഴിഞ്ഞ ദിവസം നദ്ദയുടെ പരിപാടിയില്‍ പങ്കെടുത്ത ശോഭ പാര്‍ട്ടിയില്‍ സജീവമായിരുന്നു.

ഈ മണ്ഡലം കൈവിടരുത്

ഈ മണ്ഡലം കൈവിടരുത്

നേമവും വട്ടിയൂര്‍ക്കാവും പിടിക്കണമെന്നാണ് ബിജെപിക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ സര്‍വേയില്‍ കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമല്ല. ഇവിടെ സിപിഎമ്മും കോണ്‍ഗ്രസും അതിശക്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുമെന്നാണ് വിലയിരുത്തല്‍. അതിലൂടെ വിജയസാധ്യത ബിജെപിക്ക് കുറയും. നേമത്ത് കോണ്‍ഗ്രസില്‍ ശക്തരായ പല നേതാക്കളുടെയും പേരുകള്‍ പരിഗണിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്തെ തന്നെ കളത്തിലിറക്കാനും സാധ്യതയുണ്ട്.

English summary
kerala assembly election 2021: bjp will give ticket to sobha surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X