കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിന്ത ജറോമും ഫസീലയും സിപിഎം പരിഗണനയില്‍; വീണ്ടും സാധ്യതയുള്ളവരില്‍ വീണയും പ്രതിഭാ ഹരിയും

Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീകളേയും യുവജനങ്ങളേയും കളത്തിലിറക്കി വലിയ വിജയം കൊയ്ത തദ്ദേശ തിരഞ്ഞെടുപ്പിലെ മാതൃക നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. നിയമസഭാ തിരഞ്ഞെടുപ്പിലേക്കും യുവജനങ്ങളേയും സ്ത്രീകളേയും സിപിഎം സജീവമായി പരിഗണിച്ചേക്കുമെന്ന സൂചനയാണ് നിലവിലെ ചര്‍ച്ചകളും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളും നല്‍കുന്നത്. ചിന്ത ജെറോം, ഫസീല തുടങ്ങിയ നിരവധി നേതാക്കളുടെ പേരുകളാണ് സിപിഎമ്മില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍


സംവരണം നിര്‍ബന്ധമാക്കിയതിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ 50 ശതമാനം സ്ത്രീകളെ മത്സരിപ്പിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നിര്‍ബന്ധിതരാണ്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതിന്‍റെ അടുത്തെങ്ങും എത്തുന്ന പ്രാതിനിധ്യം സ്ത്രീകള്‍ക്ക് നല്‍കാന്‍ പല രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാവില്ല. 2016 ലെ തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട മൂന്ന് മുന്നണികളില്‍ നിന്നുമായി മുപ്പതില്‍ താഴെ സ്ത്രീകള്‍ മാത്രമായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്.

യുഡിഎഫില്‍ കോണ്‍ഗ്രസ് മാത്രം

യുഡിഎഫില്‍ കോണ്‍ഗ്രസ് മാത്രം

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 12 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി തമ്മില്‍ ഭേദമായത് സിപിഎം ആയിരുന്നു. സിപിഐയ്ക്ക് നാലും ജനതാദള്‍ എസിന് ഒന്നും വീതം വനിത സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇതും കൂടി ചേര്‍ത്ത് എല്‍ഡിഎഫിന് ആകെ 17 വനിതാ സ്ഥാനാര്‍ത്ഥികളാണ് 2016 ല്‍ ഉണ്ടായിരുന്നത്. യുഡിഎഫില്‍ കോണ്‍ഗ്രസ് മാത്രമായിരുന്നു വനിത സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നത്.

ഷാനിമോള്‍ ഉസ്മാന്‍ വന്നതോടെ

ഷാനിമോള്‍ ഉസ്മാന്‍ വന്നതോടെ

7 പേരെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിരുന്നത്. ആരും വിജയിക്കാതിരുന്നതിനാല്‍ പതിനാലാം നിയമസഭയിലെ ആദ്യ മൂന്നര വര്‍ഷം കോണ്‍ഗ്രസിന് വനിതാ അംഗങ്ങള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഷാനിമോള്‍ ഉസ്മാന്‍ നിയമസഭയില്‍ എത്തിയതോടെയാണ് സഭയില്‍ കോണ്‍ഗ്രസിന് സ്ത്രീ പ്രാതിനിധ്യം ഉണ്ടായത്. എന്‍ഡിഎയില്‍ നിന്നും കഴിഞ്ഞ തവണ എട്ട് സ്ത്രീകളായിരുന്നു മത്സരിച്ചത്.

കൂടുതല്‍ പ്രാധാന്യം

കൂടുതല്‍ പ്രാധാന്യം

നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്ലാ പാര്‍ട്ടികളും തന്നെ ഇത്തവണ വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയേക്കും. 24 സീറ്റില്‍ മത്സരിക്കുകയും ഒരിടത്ത് പോലും സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കാത്ത മുസ്ലിം ലീഗ് പോലും ഇത്തവണ സ്ത്രീ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്ന എന്നതാണ് ശ്രദ്ധേയം. അങ്ങനെയെങ്കില്‍ സ്ത്രീ പ്രാതിനിധ്യത്തില്‍ ചരിത്രം കുറിക്കുന്ന സഭയാവും കേരളത്തില്‍ വരാന്‍ പോവുന്നത്.

യു പ്രതിഭയും വീണ ജോര്‍ജും

യു പ്രതിഭയും വീണ ജോര്‍ജും

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 17 വനിതകളെ ഇറക്കിയതില്‍ 8 പേരാണ് വിജയിച്ചത്. സിപിഎമ്മില്‍ നിന്നും കെകെ ശൈലജ, ജെ മേഴ്‌സികുട്ടി, യു പ്രതിഭ, വീണ ജോര്‍ജ്, അയിഷ പോറ്റി എന്നിവര്‍ വിജയിച്ചപ്പോള്‍ സിപിഐയില്‍ നിന്നും ഗീതാ ഗോപി, ഇഎസ് ബിജിമോള്‍ എന്നിവരും വിജയിച്ചു. ഇതില്‍ മന്ത്രിമാരായ കെകെ ശൈലജ, ജെ മേഴ്സിക്കുട്ടിയമ്മ, യു പ്രതിഭ, വീണ ജോര്‍ജ് എന്നിവര്‍ ഇത്തവണ വീണ്ടും മത്സര രംഗത്ത് ഉണ്ടായേക്കും.

സികെ ആശ മാത്രം

സികെ ആശ മാത്രം

സിപിഐയില്‍ നിന്നും സികെ ആശ മാത്രമാവും വീണ്ടു മത്സരം രംഗത്ത് ഉണ്ടാകുക. കോവളത്ത് ജനതാ ദള്‍ എസ് ജമീല പ്രകാശത്തിന് വീണ്ടും അവസരം നല്‍കും. സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷയായ ചിന്ത ജെറോമിനെ മധ്യകേരളത്തിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്നും മത്സരിപ്പിക്കാനാണ് സാധ്യത. യുവജന രംഗത്ത് സജീവമായ ഫസീലയ്ക്കും ഇത്തവണ അവസരം ലഭിച്ചേക്കും.

കൂത്തുപറമ്പ് എല്‍ജെഡിക്ക്

കൂത്തുപറമ്പ് എല്‍ജെഡിക്ക്

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി.കെ. ശ്രീമതിയെ നിയമസഭയിലേക്ക് മത്സരിപ്പിച്ചേക്കുമെന്ന വാർത്തകളുമുണ്ട്. എന്നാല്‍ പികെ ശ്രീമതിയും കെകെ ശൈലജയും കണ്ണൂരില്‍ നിന്നും മത്സരിക്കാനുള്ള സാധ്യത കുറവാണ്. കൂത്തുപറമ്പ് എല്‍ജെഡിക്ക് വിട്ടുകൊടുക്കേണ്ടതിനാല്‍ ജില്ലയ്ക്ക് പുറത്തുള്ള ഏതെങ്കിലും ഉറച്ച് സീറ്റില്‍ നിന്നായിരിക്കും കെകെ ശൈലജയുടെ മത്സരം.

ഇഎസ് ബിജിമോളും ഗീതാ ഗോപിയും

ഇഎസ് ബിജിമോളും ഗീതാ ഗോപിയും

മത്സരിച്ച നാല് വനിതകളില്‍ മൂന്ന് പേരേയും വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞ തവണ സിപിഐക്ക് സാധിച്ചിരുന്നു. ഇഎസ് ബിജിമോൾ, ഗീതാ ഗോപി, സികെ ആശ എന്നിവരാണ് നിലവിലെ എംഎൽഎമാർ. ഇതില്‍ സികെ ആശ ഒഴികേയുള്ളവര്‍ ഒന്നില്‍ കൂടുതല്‍ തവണ മത്സരിച്ചവരാണ്. അതിനാലാണ് സിറ്റിങ് എംഎല്‍എമാരില്‍ സികെ ആശയ്ക്ക് മാത്രം വീണ്ടും മത്സരിക്കാന്‍ നറുക്ക് വീഴുന്നത്.

ഇടുക്കിയില്‍ നിന്ന് പകരക്കാരി

ഇടുക്കിയില്‍ നിന്ന് പകരക്കാരി

മഹിളാസംഘം നേതാക്കളായ ചിഞ്ചുറാണി, പി. വസന്തം, വനിതാകമ്മിഷൻ അംഗമായ എം.എസ്. താര എന്നിവരാണ് സാധ്യതാപട്ടികയിലുള്ള പുതുമുഖ വനിതകള്‍. ഇഎസ് ബിജിമോള്‍ക്ക് പകരമായി ഇടുക്കിയില്‍ നിന്ന് തന്നെയുള്ള ഒരു വനിതാ നേതാവിനെ രംഗത്ത് ഇറക്കാനാണ് സിപിഐ ആലോചിക്കുന്നത്. സിപിഎം, സിപിഐ, ജെഡിഎസ് എന്നീ മൂന്ന് പാര്‍ട്ടികള്‍ ഒഴിച്ച് എല്‍ഡിഎഫില്‍ മറ്റാരും തന്നെ സ്ത്രീകള്‍ക്ക് സീറ്റ് നല്‍കാന്‍ സാധ്യതയില്ല.

മഹിളാ കോണ്‍ഗ്രസും

മഹിളാ കോണ്‍ഗ്രസും

യുഡിഎഫില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യം മഹിളാ കോണ്‍ഗ്രസും ഉയര്‍ത്തിയിട്ടുണ്ട്. ഇരുപത് സീറ്റുകളാണ് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ചുരുങ്ങിയത് പത്ത് സീറ്റെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷ. ലതിക സുഭാഷ്, ഷാനിമോള്‍ ഉസ്മാന്‍, പത്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ തുടങ്ങിയ നേതാക്കള്‍ ഒക്കെ മത്സര രംഗത്ത് ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

ഫാത്തിമ തഹ്‌ലിയ വരുമോ

ഫാത്തിമ തഹ്‌ലിയ വരുമോ

മുസ്ലിം ലീഗ് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുമോ എന്നത് സംബന്ധിച്ച് സജീവമായ ചര്‍ച്ചകളാണ് ഉയര്‍ന്ന് വരുന്നത്. ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കണമെന്ന ആവശ്യം യൂത്ത് ലീഗും എംഎസ്എഫും ലീഗിന് മുന്നില്‍ വെച്ചിട്ടുണ്ട്. 1996 ന് ശേഷം മുസ്‌ലിം ലീഗില്‍ നിന്ന് നിയമസഭയിലേക്ക് ഒരു വനിതാ സ്ഥാനാര്‍ത്ഥി ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കാന്‍ ലീഗ് തീരുമാനിച്ചാല്‍ ഹരിത സംസ്ഥാന അധ്യക്ഷയും എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റുമായ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നറുക്ക് വീഴും.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
kerala assembly election 2021: chintha jerome and Fazeela might be CPM candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X