Get Updates
Get notified of breaking news, exclusive insights, and must-see stories!

വട്ടിയൂർക്കാവിൽ വീണ, കൽപ്പറ്റയിൽ സിദ്ദിഖ്, ധർമ്മടത്തൊഴികെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ അവശേഷിച്ച ആറ് നിയമസഭാ സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് ഒഴികെയുളള ആറിടത്തെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലാണ് തീരുമാനം വന്നിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വലിയ അനിശ്ചിതത്വം നിലനിന്നിരുന്ന വട്ടിയൂര്‍ക്കാവില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വക്കേറ്റ് വീണ എസ് നായര്‍ മത്സരിക്കും.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലാണ് വികെ പ്രശാന്തിലൂടെ ഇടതുപക്ഷം പിടിച്ചെടുത്തത്. വട്ടിയൂര്‍ക്കാവ് തിരിച്ച് പിടിക്കാന്‍ ജ്യോതി വിജയകുമാറിനെ നിയോഗിച്ചേക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വീണ എസ് നായര്‍ക്കാണ് ആ ദൗത്യം.

1

കോഴിക്കോട് ഡിസിസി പ്രസിഡണ്ട് ടി സിദ്ധിക്കിനെ തന്നെ കല്‍പ്പറ്റയില്‍ മത്സരിപ്പിക്കാന്‍ തീരുമാനമായി. കല്‍പ്പറ്റയില്‍ സിദ്ധിക്കിനെ മത്സരിപ്പിക്കുന്നതില്‍ ഉയര്‍ന്ന എതിര്‍പ്പുകള്‍ മറികടന്നാണ് കോണ്‍ഗ്രസ് തീരുമാനം. തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മത്സരിക്കാനില്ലെന്ന് നേരത്തെ ഫിറോസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതിന് മുന്‍പ് തന്നെ ഫിറോസ് തവനൂരില്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ

കൊല്ലത്തെ കുണ്ടറയില്‍ പിസി വിഷ്ണുനാഥ് മത്സരിക്കും. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ മണ്ഡലമാണ് കുണ്ടറ. കുണ്ടറ ബിന്ദു കൃഷ്ണയ്ക്ക് നല്‍കി കൊല്ലത്ത് പിസി വിഷ്ണുനാഥിനെ മത്സരിപ്പിക്കാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് കൊല്ലം സീറ്റ് കോണ്‍ഗ്രസ് ബിന്ദു കൃഷ്ണയ്ക്ക് തന്നെ നല്‍കുകയായിരുന്നു. പട്ടാമ്പിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി സ്ഥാനാര്‍ത്ഥിയാകും. നിലമ്പൂരില്‍ വിവി പ്രകാശ് ആണ് സ്ഥാനാര്‍ത്ഥി. അതേസമയം ധര്‍മ്മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവരെ യുഡിഎഫ് പിന്തുണച്ചേക്കും.

അപ്സരസിനെ പോലെ അപ്സര റാണി- ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+