നേമത്ത് മത്സരിക്കുന്നയാൾ മുഖ്യമന്ത്രി; പുതിയ ഫോർമുലയുമായി ഹൈക്കമാന്റ്.. സീറ്റിനായി 3 പേർ?
തിരുവനന്തപുരം; ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുന്ന തിരുവനന്തപുരത്തെ നേമത്ത് ഇത്തവണ ആരാകും യുഡിഎഫ് സ്ഥാനാർത്ഥി? സസ്പെൻസ് അവസാനിക്കാൻ വെറും മണിക്കൂറുകളാണ് ബാക്കി. ബിജെപിയുടെ സംസ്ഥാനത്തെ ഏക സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാൻ സാക്ഷാൽ ഉമ്മൻചാണ്ടിയെ തന്നെ ഇറക്കാനാണ് കോൺഗ്രസ് ഹൈക്കമാന്റ് നിർദ്ദേശിച്ചത്. ഉമ്മൻചാണ്ടി നേമത്ത് മത്സരിച്ചാൽ അത് സംസ്ഥാനത്ത് ഒട്ടുക്ക് കോൺഗ്രസിന് ഗുണകരമാകുമെന്നും ഇപ്പോഴത്തെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുമെന്നും ഹൈക്കമാന്റ് വ്യക്തമാക്കുന്നു. അതേസമയം തന്റെ കുത്തകമണ്ഡലമായ പുതുപ്പള്ളി വിട്ട് നേമത്ത് മത്സരിക്കാൻ ഉമ്മൻചാണ്ടി തയ്യാറാകുമോ? ഇല്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ മറ്റൊരു സമ്മർദ്ദ തന്ത്രമാണ് ഹൈക്കമാന്റ് പുറത്തെടുത്തിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശിവരാത്രി ആഘോഷചിത്രങ്ങള്‍ കാണാം

അഭിമാന പോരാട്ടം
നേമം മണ്ഡലം സംസ്ഥാന രാഷ്ട്രീയത്തിൽ മൂന്ന് മുന്നണികളെ സംബന്ധിച്ചും ഇപ്പോൾ അഭിമാന പ്രശ്നമായിരിക്കുകയാണ്. തങ്ങളുടെ ഏക സിറ്റിംഗ് സീറ്റ് എന്തുവിലകൊടുത്തും നിലനിർത്തുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. നേമം എന്നത് ബിജെപിയുടെ ഗുജറാത്താണെന്നും അവിടെ എൽഡിഎഫിനും യുഡിഎഫിനും നിലംതൊടാൻ സാധിക്കില്ലെന്നും ബിജെപി വെല്ലുവിളിക്കുന്നു.

പ്രതീക്ഷയോടെ സിപിഎം
അതേസമയം കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം എന്തുവിലകൊടുത്തും നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ കനത്ത പോരാട്ടത്തിന് ഒരുങ്ങുകയാണ് സിപിഎം ഇവിടെ. മുൻ എംഎൽഎയും മുതിർന്ന നേതാവുമായ ബി ശിവൻകുട്ടിയെ തന്നെയാണ് ഇത്തവണയും സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പുകളിലെ വേട്ടുകണക്കുകളും എൽഡിഎഫിന്റെ പ്രതീക്ഷ ഉയർത്തുന്നു.

അട്ടിമറിക്കാൻ കോൺഗ്രസ്
അതിനിടെ കോൺഗ്രസ് ആകട്ടെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലത്തിൽ ഇക്കുറി അട്ടിമറി നേട്ടം കൊയ്യാനുള്ള ആലോചനയിലാണ്. നേമത്ത് അതിശക്തനെ തന്നെ ഇറക്കി മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യം.നേമത്തേ പോരാട്ടം സംസ്ഥാനത്ത് ഒട്ടുക്ക് പാർട്ടിക്ക് ഊർജം പകരുമെന്നും ഹൈക്കമാന്റ് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് സാക്ഷാൽ ഉമ്മൻചാണ്ടിയെ തന്നെ മണ്ഡലത്തിലേക്ക് ഹൈക്കമാന്റ് പരിഗണിച്ചത്.

സന്നദ്ധനല്ല
മത്സരിക്കുന്നത് സംബന്ധിച്ച് ഹൈക്കമാ്ന്റ് അഭിപ്രായം തേടിയെങ്കിലും പുതുപ്പള്ളി വിട്ട് വരാൻ ഉമ്മൻചാണ്ടി സന്നദ്ധനല്ല. മാത്രമല്ല ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്ന് മാറുന്നതിനെതിരെ എ ഗ്രൂപ്പിനും കടുത്ത എതിർപ്പാണ്. പ്രാദേശിക നേതൃത്വവും ഹൈക്കമാന്റിന്റെ ഈ നിർദ്ദേശത്തിന് എതിരാണ്. ഇതോടെ നേമത്ത് മത്സരിക്കുന്നവർ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നൊരു ഫോർമുല ഹൈക്കമാന്റ് മുന്നോട്ട് വെച്ചിരിക്കുന്നതെന്നാണ്

മുഖ്യമന്ത്രി സ്ഥാനാർത്ഥി
നേരത്തേ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്നത് സംബന്ധിച്ച് കോൺഗ്രസിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. പ്രതിപക്ഷ നേതാവാണ് സാധാരണ ഗതിയിൽ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകേണ്ടതെങ്കിലും രമേശ് ചെന്നിത്തലയ്ക്കൊപ്പം തന്നെ ഉമ്മൻചാണ്ടിയും മുഖ്യമന്ത്രി കസേരയ്ക്കായി രംഗത്തുണ്ട്. ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാൽ കേരളത്തിൽ അനുകൂല അന്തരീക്ഷം ഉണ്ടാകുമെന്നാണ് ചാണ്ടി പക്ഷത്തിന്റെ നിലപാട്.

ഇരുനേതാക്കളേയും അറിയിച്ചു
പുറത്തുവന്ന പ്രീ പോൾ സർവ്വേകളിൽ എല്ലാം ഉമ്മൻചാണ്ടിക്കയ്ക്കാണ് പിന്തുണ എന്നതും നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേമസമയം ഈ പട്ടികയിൽ എല്ലാം ചെന്നിത്തല പിന്നിലാണ് താനും. ഇതിനിടയിലാണ് നേമത്ത് ജയിക്കുന്നയാൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന ഫോർമുല ദേശീയ നേതൃത്വം അവതരിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം രമേശ് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും ഹൈക്കമാന്റ് അറിയിച്ചിട്ടുണ്ട്.

തയ്യാറെന്ന് വേണുഗോപാൽ
ഇതോടെ ഇരുവരും സീറ്റ് ഏറ്റെടുക്കാൻ തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇരുവരും തയ്യാറായില്ലേങ്കിൽ എഐസിസി ജനർ സെക്രട്ടറി കെസി വേണുഗോപാലിനെ ഇവിടെ മത്സരിപ്പിച്ചേക്കും. മത്സരിക്കാനുള്ള സന്നദ്ധത അദ്ദേഹം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

നിലപാട് വ്യക്തമാക്കും.
കെസി വേണുഗോപാലിനെ കൂടാതെ ശശി തരൂർ അടക്കമുള്ള നേതാക്കളുടെ പേരും ഹൈക്കമാന്റ് ഇവിടെ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം പുതിയ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും പുനരാലോചനയ്ക്ക് സമയം തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇരുവരും തിരഞ്ഞെടുപ്പ് സമിതിയ്ക്ക് മുൻപായി നടക്കുന്ന സ്ക്രീനിംഗ് കമ്മിറ്റിയിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കു.

അന്തിമ പട്ടിക രാത്രിയോടെ
അതേസമയം ഇന്ന് രാത്രിയോടെ തന്നെ കോൺഗ്രസിന്റെ അന്തിമ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കും. ആറ് മണിയ്ക്ക് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിൽ ചേരുന്ന യോഗത്തിന് ശേഷം എട്ടുമണിയോടെയാണ് പ്രഖ്യാപനം. പട്ടികയിൽ 50 ശതമാനം പുതുമുഖങ്ങളും യുവാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

കാഞ്ഞിരപ്പള്ളിയിൽ
നിലവിൽ കെസി ജോസഫ് ഒഴികെയുള്ള സിറ്റിംഗ് എംഎൽഎമാരെല്ലാം മത്സരിക്കാൻ ധാരണ ആയിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ കെ ബാബുവിന് സീറ്റ് ലഭിച്ചേക്കില്ല. തർക്കം നിലനിൽക്കുന്ന മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കന് പകരം മാത്യു കുഴൽനാടനാവും മത്സരിച്ചേക്കുക. വാഴയ്ക്കനെ കാഞ്ഞിരപ്പള്ളിയിൽ മത്സരിപ്പിക്കും.

തൃപ്പൂണിത്തറയിൽ പ്രതിഷേധം
കെ ബാബുവിനെ മത്സരിപ്പിക്കുന്നതിനെതിരെ മണ്ഡലത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ മുൻ നയതന്ത്രജ്ഞൻ വേണു രാജമണിയെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്.കെസി ജോസഫിന്റെ ഇരിക്കൂറിൽ അദ്ദേഹത്തിന് പകരം രണ്ട് പേരാണ് പരിഗണിക്കുന്നത്. സജീവ് ജോസഫിന്റേയും സോണി സെബാസ്റ്റ്യന്റേയും.

വട്ടിയൂർക്കാവിൽ
മുല്ലപ്പള്ളി മത്സരിക്കുന്നില്ലെന്ന് ഉറപ്പായതോടെ കണ്ണൂരിൽ സതീശൻ പാച്ചേനിയെ തന്നെ മത്സരിപ്പിച്ചേക്കും. അതിനിടെ തിരുവനന്തപുരത്ത് ശക്തമായ മത്സരത്തിന് കളമൊരുങ്ങുന്ന വട്ടിയൂർക്കാവിലും പ്രമുഖ നേതാവ് തന്നെ ഇറങ്ങണമെന്ന ആവശ്യം ഹൈക്കമാന്റ് മുന്നോട്ട് വെച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ പേരാണ് ഹൈക്കമാന്റ് നിർദ്ദേശിച്ചത്.

പരിഗണിച്ചത്
എന്നാൽ ചെന്നിത്തല മത്സരിക്കാൻ സാധ്യതയില്ല. നേരത്തേ ജ്യോതി വിജയകുമാറിന്റേയും പിസി വിഷ്ണുനാഥിന്റേയും പേരുകൾ ഇവിടെ പരിഗണിച്ചിരുന്നു. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ വട്ടിയൂർക്കാവ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലാണ് വികെ പ്രശാന്തിലൂടെ സിപിഎം പിടിച്ചെടുത്തത്. ഇത്തവണയും പ്രശാന്ത് തന്നെയാണ് ഇവിടെ സിപിഎം സ്ഥാനാർത്ഥി.
സൗന്ദര്യ റാണിയായി നടി ഭാവന: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications