കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയും കൊല്ലവും പിടിക്കണം, പത്ത് സീറ്റുകളില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്, ആഞ്ഞുപിടിച്ചാല്‍ വീഴും

Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ ആലപ്പുഴയും കൊല്ലവും കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം റിപ്പോര്‍ട്ട്. ഈ രണ്ടിടത്ത് ശക്തമായി പ്രവര്‍ത്തിച്ചാല്‍ സിപിഎമ്മിനേക്കാള്‍ മുന്നിലെത്തുമെന്നാണ് വിവരം. 20 സീറ്റുകളിലാണ് കോണ്‍ഗ്രസ് നിരീക്ഷണം നടത്തുന്നത്. അനുദിനം ഈ മണ്ഡലങ്ങളില്‍ സാഹചര്യം മാറികൊണ്ടിരിക്കുകയാണ്. അതിലുപരി സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ മാറിനില്‍ക്കുന്നത് വലിയ നേട്ടമായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. കോണ്‍ഗ്രസിന്റെ യുവാക്കള്‍ക്ക് സിപിഎമ്മിന്റെ യുവാക്കളേക്കാള്‍ ജനപ്രീതിയുണ്ടെന്നാണ് വിലയിരുത്തല്‍.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

ടീം രാഹുല്‍ പറയുന്നത്

ടീം രാഹുല്‍ പറയുന്നത്

കേരളത്തിലെ കോണ്‍ഗ്രസിന് അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാന്‍ പറ്റിയ സാഹചര്യമാണ് ഉള്ളതെന്ന് ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, ജില്ലകളില്‍ ഞെട്ടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നാണ് ടീം രാഹുല്‍ നല്‍കിയ റിപ്പോര്‍ട്ട്. നിലവില്‍ ഈ രണ്ട് ജില്ലകളിലുമായുള്ള 20 സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. അരൂരും ഹരിപ്പാടും മാത്രമാണത്. ഇതില്‍ അരൂര്‍ തന്നെ ഷാനിമോള്‍ ഉസ്മാന്‍ ഉപതിരഞ്ഞെടുപ്പില്‍ പിടിച്ചതാണ്.

തദ്ദേശത്തില്‍ പ്രതീക്ഷയുണ്ടോ?

തദ്ദേശത്തില്‍ പ്രതീക്ഷയുണ്ടോ?

തദ്ദേശത്തില്‍ കോണ്‍ഗ്രസ് തോറ്റമ്പിയ ജില്ലകളാണ് ആലപ്പുഴയും കൊല്ലവും. വളരെ മോശം പ്രകടനമായിരുന്നു ഈ ജില്ലകളില്‍. രണ്ടിടത്തും ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്നും ആവശ്യമുണ്ടായിരുന്നു. എന്നാല്‍ ബിന്ദു കൃഷ്ണയെ പുറത്താക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിരുന്നില്ല. അതേസമയം ഇവിടെ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ മുന്നില്‍ നിന്നവരെ ടീം രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ല. ബിന്ദുവിനെയും വിഷ്ണുനാഥിനെയും ജയിക്കാന്‍ പ്രത്യേക ടീമിനെ തന്നെ രാഹുല്‍ ഇവിടെ നിയോഗിച്ചിട്ടുണ്ട്.

പത്ത് സീറ്റ് ഉറപ്പ്

പത്ത് സീറ്റ് ഉറപ്പ്

ആലപ്പുഴ, കൊല്ലം ജില്ലകളിലായി പത്ത് സീറ്റുകള്‍ ഉറപ്പാണെന്ന് ടീം രാഹുലും ഹൈക്കമാന്‍ഡും ഒരേ പോലെ പറയുന്നു. ഹരിപ്പാടും കരുനാഗപ്പള്ളിയും ചവറയും ഉറപ്പായും ജയിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. കെപിസിസിയും ഇക്കാര്യത്തില്‍ കോണ്‍ഫിഡന്‍സിലാണ്. കുട്ടനാടും ചേര്‍ത്തലയും കൂടെ പോരും. അമ്പലപ്പുഴ, കായംകുളം, കൊല്ലം, കുണ്ടറ, പത്തനാപുരം, ചടയമംഗലം, കൊട്ടാരക്കര സീറ്റിലാണ് ടൈറ്റ് പോരാട്ടം നടക്കുന്നത്. ഇവിടെ ഉന്നയിക്കുന്ന വിഷയങ്ങള്‍ പോലിരിക്കും കോണ്‍ഗ്രസിന്റെ പ്രകടനമെന്നാണ് വിലയിരുത്തല്‍.

ഭരിക്കാനുള്ള ഭൂരിപക്ഷം

ഭരിക്കാനുള്ള ഭൂരിപക്ഷം

ഈ പത്ത് സീറ്റ് പിടിച്ചാല്‍ അത് സംസ്ഥാന രാഷ്ട്രീയത്തിലെ ഗെയിം ചേഞ്ചറാവും. കാരണം അത് ഭരണത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍. അമ്പലപ്പുഴയില്‍ ജി സുധാകരന്‍ മാറിയത് വലിയ ഗുണമാകുമെന്നാണ് സര്‍വേ പറയുന്നത്. സുധാകരന്‍ വേണ്ടത്ര പ്രചാരണ രംഗത്തില്ലാത്തതും വലിയ വെല്ലുവിളിയാണ്. അരിത ബാബുവിന്റെ ജീവിത സാഹചര്യം ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. പക്ഷേ പ്രതിഭാ ഹരിയുടെ കരുത്തും സുധാകരന്റെ പ്രതിച്ഛായയും മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ആധിപത്യമുണ്ടാക്കുന്നതിന് തടസ്സമാണ്.

ഇനി ബൂത്തുതലത്തിലേക്ക്

ഇനി ബൂത്തുതലത്തിലേക്ക്

കോണ്‍ഗ്രസ് ഇനി ബൂത്തുതലത്തിലേക്കാണ്. എല്‍ഡിഎഫിനെ അട്ടിമറിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ബൂത്തുതല പ്രവര്‍ത്തനം ശക്തമാക്കാനാണ് താരിഖ് അന്‍വര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം അരൂരില്‍ ഇത്തവണ ഷാനിമോള്‍ കടുത്ത മത്സരമാണ് നേരിടുന്നതെന്ന് ഹൈക്കമാന്‍ഡ് പറയുന്നു. തോല്‍ക്കാന്‍ വരെ സാധ്യതയുണ്ട്. കായംകുളത്ത് പ്രിയങ്ക ഗാന്ധി വന്നപ്പോഴുള്ള ആള്‍ക്കൂട്ടം വോട്ടായി മാറിയാല്‍ അരിത വിജയഗാഥ രചിക്കും.

എളുപ്പമല്ല കാര്യങ്ങള്‍

എളുപ്പമല്ല കാര്യങ്ങള്‍

ആലപ്പുഴയില്‍ ജയിക്കുക എന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കരുതും പോലെ അത്ര എളുപ്പമല്ല. ശക്തമായ വേരോട്ടം ഇവിടെ ഇടതുപക്ഷത്തിനുണ്ട്. അത് പൊളിക്കുന്ന തരത്തിലുള്ള സംഘടന കോണ്‍ഗ്രസിന് ആലപ്പുഴയിലില്ല. കൊല്ലത്തും ഏതാണ്ട് ഇതേ അവസ്ഥയാണ്. ബിന്ദു കൃഷ്ണയെ ഒക്കെ ശൂരനാട് രാജശേഖരനെ പോലുള്ളവര്‍ കാലുവാരാന്‍ നടക്കുകയാണ്. രണ്ടിടത്തും സംഘടന ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേരത്തെ ശ്രമിക്കാതിരുന്നതാണ് അവരുടെ ഏറ്റവും വലിയ പ്രശ്‌നം. ഇത് ടീം രാഹുല്‍ അടക്കമുള്ളവര്‍ തിരിച്ചറിഞ്ഞിട്ടില്ല.

പ്രതീക്ഷ ഇങ്ങനെ

പ്രതീക്ഷ ഇങ്ങനെ

ചേര്‍ത്തലയില്‍ 2016ല്‍ എസ് ശരത് പരാജയപ്പെട്ടതാണ്. എന്നാല്‍ അഞ്ച് വര്‍ഷവും പിന്നീട് ഈ മണ്ഡലത്തില്‍ തന്നെയായിരുന്നു ശരത്. ഇത് തരംഗമായി മാറുമെന്നാണ് സൂചന. കരുനാഗപള്ളിയില്‍ സിആര്‍ മഹേഷിലും ഇതേ പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. ആഴക്കടല്‍ മത്സ്യബന്ധന വിവാദം കൊല്ലത്തും കുണ്ടറയിലും യുഡിഎഫ് തരംഗമുണ്ടാക്കുമെന്നാണ് സൂചന. പിസി വിഷ്ണുനാഥ് ഒപ്പത്തിനൊപ്പം പോരാട്ടം കുണ്ടറയില്‍ എത്തിച്ചിട്ടുണ്ട്. രണ്ടിടത്തും ഇത്തവണ നാണം കെട്ട തോല്‍വിയുണ്ടാവില്ലെന്ന് ഉറപ്പാണ്. അത് കൊണ്ട് രണ്ടും കല്‍പ്പിച്ച് പൊരുതി നോക്കാനാണ് ശ്രമം.

സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
എ കെ ആൻ്റണി മനസ്സുതുറക്കുമ്പോൾ | Oneindia Malayalam

English summary
kerala assembly election 2021: congress hoping for a big gain in alappuzha and kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X