കോണ്‍ഗ്രസ് ഗെയിം പ്ലാന്‍ ടോപ്പില്‍, എട്ടിടത്ത് കുതിച്ച് കയറും, 14 ഇടത്ത് ത്രില്ലറിലെത്തിച്ച് രാഹുല്‍
തിരുവനന്തപുരം: കേരളത്തില്‍ ഇടതുമുന്നണിക്ക് ഉണ്ടായിരുന്ന എഡ്ജ് അവസാന ലാപ്പില്‍ തുല്യമാകുന്നു. കോണ്‍ഗ്രസിന്റെ പ്രചാരണത്തിന്റെ മികവില്‍ എട്ട് ജില്ലകളിലാണ് കുതിപ്പ് ഉണ്ടാവുമെന്ന് വിലയിരുത്തല്‍. ടീം രാഹുലിന്റെ സഹായവും ഇതിന് പിന്നിലുണ്ട്. ഓരോ ജില്ലകളിലെയും മാറി മറിയുന്ന സമയത്തൊക്കെ ഈ ടീമിന്റെ നിര്‍ദേശം കൃത്യമായി സ്ഥാനാര്‍ത്ഥികള്‍ക്ക് എത്തിയിരുന്നു. അതേസമയം കഴിഞ്ഞ തവണ ആധിപത്യം പുലര്‍ത്തിയ ജില്ലകളില്‍ ഇത്തവണ ഇഞ്ചോടിഞ്ച് തരത്തിലുള്ള ത്രില്ലര്‍ പോരാട്ടമാണ്.
തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി- ചിത്രങ്ങള്‍

കുതിപ്പിന് 3 കോട്ടകള്‍
എട്ട് ജില്ലകളിലാണ് ഇത്തവണ കോണ്‍ഗ്രസിന് മുന്നിലേക്ക് വരാനുള്ള സാധ്യതയുള്ളത്. തൃശൂര്‍, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ഉറപ്പിക്കുന്നു. ആഴക്കടല്‍ മത്സ്യബന്ധനം ശക്തമായി വോട്ടിനെ സ്വാധീനിക്കുമെന്നാണ് പാര്‍ട്ടി സര്‍വേ പറയുന്നത്. കുണ്ടറയും കൊല്ലവും ഉറപ്പായും ജയിക്കും. ആലപ്പുഴയില്‍ അമ്പലപ്പുഴ, ആലപ്പുഴ സീറ്റുകളില്‍ ആധിപത്യമുണ്ട്. പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ മാറിയത് കോണ്‍ഗ്രസിന് ഗുണമായിട്ടുണ്ട്. യുവാക്കള്‍ക്ക് ജനപ്രീതിയുള്ളത് സിപിഎമ്മിനേക്കാള്‍ ഗുണം ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ് സ്‌റ്റൈല്‍ മാറി
2016ല്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് യാതൊരു ഗ്ലാമറുമില്ലായിരുന്നു. ഇത്തവണ അത് മാറി. ദേശീയ നേതൃത്വത്തിന്റെ പ്ലാനിംഗ് ഇക്കാര്യത്തില്‍ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. തൃശൂരില്‍ ആറ് സീറ്റുകളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇത് കിട്ടുമെന്നാണ് സൂചനകള്‍. എറണാകുളം കോട്ടയം, മലപ്പുറം ജില്ലകളില്‍ മാത്രമായി ഒതുങ്ങിയിരുന്നു 2016ല്‍ യുഡിഎഫ്. ഇത്തവണ കോഴിക്കോട്, വയനാട്, പത്തംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ സീറ്റുകള്‍ വര്‍ധിക്കും. നോര്‍ത്തും കല്‍പ്പറ്റയും റാന്നിയും നേമവുമാണ് ഈ ജില്ലകളില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ സാധ്യത. 80 സീറ്റ് വരെയാണ് കോണ്‍ഗ്രസ് ഉറപ്പിക്കുന്നത്.

14 ഇടത്ത് കളി മാറും
14 മണ്ഡലങ്ങളില്‍ ത്രില്ലര്‍ പോരാട്ടമാണ് നടക്കുന്നതെന്ന് ടീം രാഹുല്‍ പറയുന്നു. എന്നാല്‍ ഇത് 35 സീറ്റില്‍ വരെ മാറിയേക്കാം. നിലവില്‍ അത് 14 ഇടത്താണ്. ഈ സീറ്റുകള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാക്കും. വടക്കാഞ്ചേരിയാണ് ഏറ്റവും കടുപ്പം. ഇത് കോണ്‍ഗ്രസ് സീറ്റാണ്. 43 വോട്ടിന് മാത്രമാണ് ലീഡുള്ളത്. ഇത്തവണ അട്ടിമറി നടന്നേക്കാന്‍ ഇടയുള്ള മണ്ഡലമാണ്. കൈവിടാതിരിക്കാന്‍ എല്ലാ ശക്തിയും ഉപയോഗിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം. മഞ്ചേശ്വരമാണ് മറ്റൊരു മണ്ഡലം. ലീഗിന് ആധിപത്യം ഉറപ്പാണെന്ന് കോണ്‍ഗ്രസിന്റെ സര്‍വേയിലും പറയുന്നു. പക്ഷേ സുരേന്ദ്രനെ ചെറുതായി കാണരുതെന്നും നിര്‍ദേശമുണ്ട്.

ടൈറ്റുള്ള സീറ്റില്‍ ശ്രദ്ധ
ടൈറ്റുള്ള സീറ്റുകളില്‍ ഇരട്ട വോട്ടുകള്‍ ശ്രദ്ധിക്കാനാണ് കോണ്‍ഗ്രസ് നീക്കം. പീരുമേട്, കൊടുവള്ളി, പെരിന്തല്‍മണ്ണ, കാട്ടാക്കട, എന്നിവിടങ്ങളില്‍ പ്രത്യേക ടീമുണ്ടാവും. വേണ്ടി വന്നാല്‍ നിയമയുദ്ധത്തിന് കോണ്‍ഗ്രസിന് റെഡിയാണ്. ലോയേഴ്‌സ് കോണ്‍ഗ്രസ് ഈ സാധ്യത അടക്കം പരിശോധിക്കുന്നുണ്ട്. എന്ത് വന്നാലും അധികാരം പിടിക്കണമെന്ന നിശ്ചയദാര്‍ഢ്യം ഇത്തവണ കോണ്‍ഗ്രസിനുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി, കരുനാഗപള്ളി, മാനന്തവാടി, കുറ്റ്യാടി, മങ്കട എന്നീ മണ്ഡലങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധയുണ്ട്.

കുറ്റ്യാടിയില്‍ ബലാബലം
കുറ്റ്യാടിയില്‍ സിപിഎം തിരിച്ചുവരുമോ എന്ന് പറയാനാവാത്ത തരത്തിലേക്ക് ഗെയിം പ്ലാന്‍ മാറ്റാന്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. ബലാബലമാണ് ഇവിടെ നടക്കുന്നത്. കുഞ്ഞമ്മദ് മാസ്റ്റര്‍ പ്രാദേശിക തലത്തില്‍ ജനകീയനാണ്. പാറയ്ക്കല്‍ അബ്ദുള്ളയും ശക്തനാണ്. ഇവിടെ കോണ്‍ഗ്രസിന്റെ പ്രത്യേക ശ്രദ്ധയുണ്ട്. ഉടുമ്പന്‍ചോലയില്‍ എംഎം മണി ഇതുവരെ സേഫാണ്. പക്ഷേ രാഹുലിനെതിരായ പരാമര്‍ശങ്ങള്‍ ചിലപ്പോള്‍ കാര്യങ്ങളെ മാറ്റിയേക്കാം. 1109 വോട്ടിന്റെ ലീഡ് മാത്രമാണ് എംഎം മണിക്ക് ഉള്ളത്.

നോര്‍ത്തില്‍ പോരാട്ടം മാറി
നോര്‍ത്തില്‍ ബിജെപിയുമായി അടുപ്പം പുലര്‍ത്തുന്നു എന്നതാണ് തോട്ടത്തില്‍ രവീന്ദ്രന്‍ നേരിടുന്ന വെല്ലുവിളി. എന്നാല്‍ പ്രദീപ് കുമാറിന് സീറ്റ് കിട്ടാത്തതിലുള്ള അതൃപ്തിയും കൂടി കോണ്‍ഗ്രസിന് അനുകൂലമായേക്കും. അത്തരമൊരു സാഹചര്യം 2009ലുണ്ടായിരുന്നു. അന്ന് മുഹമ്മദ് റിയാസിനെ താല്‍പര്യമില്ലാതിരുന്ന സിപിഎമ്മുകാര്‍ എംകെ രാഘവനെ ജയിപ്പിക്കാനാണ് ശ്രമിച്ചത്. പിന്നീട് കോഴിക്കോട് ലോക്‌സഭാ മണ്ഡലം സിപിഎമ്മിന് കിട്ടിയിട്ടുമില്ല. കെഎം അഭിജിത്ത് മികച്ച നേതാവാണ്. അഭിജിത്ത് ജയം നേടിയാല്‍ ഒരുപക്ഷേ അതേ അവസ്ഥ സിപിഎമ്മിന് മണ്ഡലത്തില്‍ ഉണ്ടാവും. പ്രചാരണത്തില്‍ അഭിജിത്ത് ശക്തമായ സാന്നിധ്യമാണ്. യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് കാലുവാരലാണ് അഭിജിത്ത് ഭയപ്പെടുന്നത്.

രാഹുല്‍ ഗെയിം ചേഞ്ചര്‍
രാഹുലാണ് ത്രില്ലറില്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ സാധ്യതയുള്ള നേതാവ്. രാഹുലിനുള്ള സ്വാധീനം മലബാര്‍ മേഖലയില്‍ പ്രകടമാണ്. നിശബ്ദമായ തരംഗം കോണ്‍ഗ്രസിന് അനുകൂലമായി കേരളത്തിലുണ്ടെന്നാണ് വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിലേത് പോലെ കാര്യങ്ങള്‍ പോകുന്നുവെന്നാണ് സൂചന. ഇതില്‍ ക്രിസ്ത്യന്‍ സഭകളുടെയും എന്‍എസ്എസിന്റെയും സ്വാധീനം ഇഞ്ചോടിഞ്ച് പോര് നടക്കുന്നയിടങ്ങളില്‍ നിര്‍ണായകമാകും. എട്ടിടത്ത് കാര്യങ്ങള്‍ മാറ്റാന്‍ അവസാന ലാപ്പിലെ രാഹുലിന്റെ പ്രചാരണത്തിന് സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
നടി ഐഷ ശര്‍മയുടെ ഹോട്ട് ആന്റ് ക്യൂട്ട് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications