കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫിന് പത്തുറപ്പിച്ച് കോണ്‍ഗ്രസ്, മൂവാറ്റുപുഴ കൊടുക്കില്ല, പോരെന്ന് ജോസഫ്, ഈ സീറ്റില്‍ മാറ്റം!!

Google Oneindia Malayalam News

തിരുവനന്തപുരം: പിജെ ജോസഫ് പന്ത്രണ്ട് സീറ്റില്‍ നിന്ന് പിന്നോട്ടില്ലെന്ന വാശിയില്‍. കൊവിഡ് ബാധിച്ച് വിശ്രമത്തിലുള്ള ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഫോണിലൂടെയാണ് സംസാരിക്കുന്നത്. എന്നിട്ടും കാര്യങ്ങള്‍ നേര്‍വഴിക്ക് വന്നിട്ടില്ല. ചില സീറ്റുകള്‍ വെച്ചുമാറുന്നത് അടക്കമുള്ള കാര്യങ്ങള്‍ ജോസഫ് വാശിയിലാണ്. പകരം ചര്‍ച്ചയ്ക്ക് ഏല്‍പ്പിച്ചവരും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ല. അതേസമയം മൂവാറ്റുപുഴ സീറ്റില്‍ കടുത്ത തര്‍ക്കവും ജോസഫുമായി കോണ്‍ഗ്രസിന് ഉണ്ടായിരിക്കുകയാണ്.

ജോസഫിന് പത്ത് കിട്ടുമോ?

ജോസഫിന് പത്ത് കിട്ടുമോ?

ജോസഫിനെ പത്ത് സീറ്റില്‍ ഒതുക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇത്ര ദിവസമായിട്ടും കേരള കോണ്‍ഗ്രസുമായി മാത്രമാണ് ഇനി ചര്‍ച്ച തീരാനുള്ളത്. 12 സീറ്റില്‍ കുറവ് തനിക്ക് വേണ്ടെന്ന് ജോസഫ് പറയുന്നു. ഒമ്പത് സീറ്റ് മതിയെന്ന കോണ്‍ഗ്രസ് പറയുന്നു. ഒത്തുതീര്‍പ്പെന്ന നിലയിലാണ് പത്ത് സീറ്റിലേക്ക് വരുന്നത്. അതും ജോസഫ് അംഗീകരിച്ചിട്ടില്ല. ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും കേരളാ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല.

കത്തോലിക്കാ സീറ്റുകള്‍

കത്തോലിക്കാ സീറ്റുകള്‍

കത്തോലിക്ക ബെല്‍റ്റിലുള്ള സീറ്റുകള്‍ കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ വെച്ച് മാറാനാണ് ശ്രമിക്കുന്നത്്. ഈ ചര്‍ച്ചയും ഇപ്പോള്‍ സജീവമാണ്. മൂവാറ്റുപുഴയും ചങ്ങനാശ്ശേരിയും തമ്മില്‍ വെച്ചുമാറാനാണ് ശ്രമം നടക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജ് മൂവാറ്റുപുഴയില്‍ മത്സരിക്കണമെന്ന് ജോസഫിന്റെ ആഗ്രഹമാണ്. ഈ മണ്ഡലത്തില്‍ നിന്ന് ജോസഫ് വാഴയ്ക്കനെ ചങ്ങനാശ്ശേരിയിലേക്ക് മാറ്റാമെന്ന നിര്‍ദേശമാണ് ജോസഫ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിലാണ് കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ചങ്ങനാശ്ശേരിയില്‍ വെല്ലുവിളി

ചങ്ങനാശ്ശേരിയില്‍ വെല്ലുവിളി

ചങ്ങനാശ്ശേരിയില്‍ കെസി ജോസഫും മത്സരിക്കാന്‍ തയ്യാറെടുക്കുന്നുണ്ട്. എന്നാല്‍ ജോസഫിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. കോണ്‍ഗ്രസ് ഈ സീറ്റുകള്‍ വെച്ചുമാറാന്‍ തയ്യാറാണ്. എന്നാല്‍ കോട്ടയം ജില്ലയില്‍ മറ്റ് സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിന് നല്‍കില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. പക്ഷേ അത് അംഗീകരിക്കാന്‍ ജോസഫ് തയ്യാറല്ല. കടുത്തുരുത്തി കൂടാതെ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും ജോസഫ് വിഭാഗം ആവശ്യമുന്നയിച്ചിരിക്കുകയാണ്. ഇതില്‍ എന്ത് വന്നാലും വിട്ടുവീഴ്ച്ചയ്ക്ക് അവര്‍ തയ്യാറാകുന്നില്ല. കോണ്‍ഗ്രസ് എത്ര ശ്രമിച്ചിട്ടും തര്‍ക്കം തീര്‍ന്നിട്ടില്ല.

ഈ സീറ്റുകള്‍ കിട്ടും

ഈ സീറ്റുകള്‍ കിട്ടും

ഇടുക്കി തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, തിരുവല്ല, ഇരിങ്ങാലക്കുട, കുട്ടനാട്, കാഞ്ഞിരപ്പള്ളി, അതല്ലെങ്കില്‍ പൂഞ്ഞാര്‍ എന്നീ എട്ട് സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടുണ്ട്. മലബാറില്‍ ഒരു സീറ്റ് കൂടി നല്‍കി ജോസഫിനെ ഒതുക്കാനാണ് കോണ്‍ഗ്രസ് ശ്രമം. കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസിന് മാത്രം സീറ്റുകള്‍ കുറയ്ക്കുന്നത് എങ്ങനെയെന്ന് ജോസഫ് ചോദിക്കുന്നു.

വിട്ടുവീഴ്ച്ച ഇക്കാര്യത്തില്‍

വിട്ടുവീഴ്ച്ച ഇക്കാര്യത്തില്‍

കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും വിട്ടുവീഴ്ച്ച ചെയ്യാമെന്നാണ് ജോസഫ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ചങ്ങനാശ്ശേരി വിട്ടുകൊടുക്കില്ല. ഇങ്ങനെ തുടര്‍ച്ചയായി ജോസഫിന്റെ നിലപാടുകള്‍ മാറുന്നതും കോണ്‍ഗ്രസിന് തലവേദനയാണ്. മൂവാറ്റുപ്പുഴ വിട്ടുകൊടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ തന്നെ എതിര്‍പ്പുണ്ട്. മൂവാറ്റുപുഴ കിട്ടിയാല്‍ കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും ജോസഫ് കടുംപിടുത്തം ഉപേക്ഷിക്കും. കോണ്‍ഗ്രസില്‍ പക്ഷേ പിന്നോട്ടില്ല. മൂവാറ്റുപുഴയും ചങ്ങനാശ്ശേരിയും നഷ്ടപ്പെടുത്തി കാഞ്ഞിരപ്പള്ളി വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്.

പ്രശ്‌നം ഇങ്ങനെ

പ്രശ്‌നം ഇങ്ങനെ

ഫ്രാന്‍സിസ് ജോര്‍ജിന് സീറ്റ് കൊടുത്തില്ലെങ്കില്‍ അദ്ദേഹം കൈവിടാനാണ് സാധ്യത. മൂവാറ്റുപുഴ തന്നെ വേണമെന്നാണ് ആവശ്യം. എന്നാല്‍ മൂവാറ്റുപുഴ കൂടി വിട്ടുകൊടുത്താല്‍ കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, ഇടുക്കി ബെല്‍റ്റില്‍ നിന്ന് കോണ്‍ഗ്രസ് തീര്‍ത്തും ഇല്ലാതാവും. കോണ്‍ഗ്രസിന് തിരിച്ചുപിടിക്കാന്‍ കഴിയുന്ന മണ്ഡലം എന്തിനാണ് വിട്ടുകൊടുക്കുന്നതെന്ന ചോദ്യമാണ് പാര്‍ട്ടിയില്‍ നിന്ന് ഉയരുന്നത്. അതേസമയം ജോസഫ് വാഴയ്ക്കന്‍ മണ്ഡലത്തില്‍ ഉറപ്പിച്ച മട്ടാണ്. മാത്യു കുഴല്‍നാടനും രംഗത്തുണ്ട്.

മുല്ലപ്പള്ളിയുടെ മറുപടി

മുല്ലപ്പള്ളിയുടെ മറുപടി

മൂവാറ്റുപുഴ വിട്ടുനല്‍കുന്ന കാര്യം കോണ്‍ഗ്രസിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇത് കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമാണ്. ജോസഫ് ഗ്രൂപ്പിന് സീറ്റ് നല്‍കുന്ന കാര്യം ആലോചിച്ചിട്ടേയില്ല. അതേസമയം താന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. തന്റെ ഉത്തരവാദിത്തം പാര്‍ട്ടിയെ നയിക്കലാണ്. ഒറ്റ മണ്ഡലത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കാനാവില്ല. മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് തനിക്ക് അനുമതി നല്‍കിയതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

English summary
kerala assembly election 2021: congress may gave maximum ten seates to jp joseph group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X