ഏറ്റുമാനൂരില്‍ ലതികയെ പൊളിക്കാന്‍ കോണ്‍ഗ്രസ്, ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഏകദേശം തീരുമാനമായ സാഹചര്യത്തില്‍ വിമതരെ വെട്ടിനിരത്താന്‍ നീക്കം. ലതികയ്‌ക്കെതിരെ കടുത്ത നടപടിക്കാണ് നേതൃത്വം ഒരുങ്ങുന്നത്. അത് വൈകാതെയുണ്ടാവും. പാര്‍ട്ടിയില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍ അടക്കമാണ് ഉണ്ടാവുക. ഉമ്മന്‍ ചാണ്ടി തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ലതികയുടെ പ്രതിഷേധം സിപിഎം സ്‌പോണ്‍സേര്‍ഡ് ആണെന്ന ഗുരുതരമായ കാര്യമാണ് മുല്ലപ്പള്ളി ഉന്നയിച്ചത്. അവരെ പരമാവധി അപമാനിക്കാനുള്ള നീക്കം കൂടിയാണിത്.
വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ

കടുപ്പിച്ച് ഉമ്മന്‍ ചാണ്ടി
ലതികയെ പരാജയപ്പെടുത്താനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് ഉമ്മന്‍ ചാണ്ടി സൂചിപ്പിക്കുന്നു. ലതികയുമായി സഹകരിച്ചാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഉമ്മന്‍ ചാണ്ടി നല്‍കിയത്. ശക്തമായ നടപടിയെടുക്കാനാണ് കോണ്‍ഗ്രസില്‍ ധാരണയായിരിക്കുന്നത്. ഏറ്റുമാനൂരില്‍ അവരെ ഒറ്റപ്പെടുത്താനാണ് നീക്കം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഈ വിഷയത്തില്‍ ഒറ്റക്കെട്ടായി.

ദേശീയ തലത്തില്‍ നാണക്കേട്
ലതികാ സുഭാഷ് തല മൊട്ടയടിച്ച വാര്‍ത്തയെല്ലാം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലെ മികവ് കാണിക്കേണ്ട സമയത്താണ് ഇതെല്ലാം സംഭവിച്ചത്. അതുകൊണ്ട് കൂടിയാണ് ലതികയോട് അനുനയം വേണ്ടെന്ന് കോണ്‍ഗ്രസ് സ്ഥിരീകരിച്ചത്. ലതികയുടെ നടപടിയില്‍ സോണിയാ ഗാ്ന്ധിയും കലിപ്പിലാണ്. അവര്‍ക്കെതിരെ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.

സിപിഎം ഗൂഢാലോചന
ലതികയുടെ തലമുണ്ഡനം ചെയ്തുള്ള നടപടി ഗൂഢാലോചനയാണെന്ന് മുല്ലപ്പള്ളി പറയുന്നു. സിപിഎമ്മാണ് ആ ഗൂഢാലോചനയ്ക്ക് പിന്നിലുള്ളത്. നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ലതിക കെപിസിസിക്ക് മുന്നിലെത്തിയത്. അവര്‍ ചിലരുമായി ഗൂഢാലോചന നടത്തി. കോണ്‍ഗ്രസിന് വലിയ മുറിവാണ് അവരുണ്ടാക്കിയത്. മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണതെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം വാളയാര്‍ അമ്മയ്ക്ക് ധര്‍മടത്ത് പിന്തുണ കൊടുക്കണോ എന്ന് പാര്‍ട്ടി നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ചെന്നിത്തലയും കടുപ്പിച്ചു
ലതിക കോണ്‍ഗ്രസിനെ സംബന്ധിച്ച് അടഞ്ഞ അധ്യായമാണെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. പിസി ചാക്കോയെയും അദ്ദേഹം തള്ളി. ചാക്കോയുടെ മുന്നണി മാറ്റത്തില്‍ കോണ്‍ഗ്രസിന് പ്രശ്‌നങ്ങളില്ല. പോകാന്‍ തീരുമാനിച്ചാല്‍ മറ്റ് മാര്‍ഗങ്ങളില്ല. ഏത് പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ലതികയ്ക്ക് ഈ നേതാക്കളെല്ലാം പറഞ്ഞു പറ്റിച്ചു എന്ന നിലപാടാണ് ഉള്ളത്. ഏറ്റുമാനൂര്‍ സീറ്റില്‍ അവര്‍ ചെറിയ തോതില്‍ പ്രചാരണം നേരത്തെ തുടങ്ങിയതാണ് നിരാശ വര്‍ധിക്കാന്‍ കാരണം.

സ്ഥാനാര്‍ത്ഥി പട്ടിക തയ്യാര്‍
കോണ്‍ഗ്രസിന്റെ ബാക്കിയുള്ള ഏഴ് സീറ്റില്‍ അഞ്ചിടത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി. വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാര്‍ വരുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. പകരം വീണ എസ് നായര്‍ മത്സരിക്കും. കുണ്ടറയില്‍ പിസി വിഷ്ണുനാഥ് ഉറപ്പിച്ചു. ടി സിദ്ദിഖ് കല്‍പ്പറ്റയിലും വിവി പ്രകാശ് നിലമ്പൂരിലും ഫിറോസ് കുന്നംപറമ്പില്‍ തവനൂരിലുമാണ് മത്സരിച്ചത്. ഇരിക്കൂര്‍ സീറ്റില്‍ മാറ്റമില്ല. സജീവ് ജോസഫ് തന്നെ മത്സരിക്കും. പട്ടാമ്പി, ധര്‍മടം സീറ്റുകളിലാണ് തീരുമാനമാവാനുള്ളത്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ധര്‍മടത്ത് മത്സരിക്കും. യുഡിഎഫ് പിന്തുണ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

വേണുഗോപാലിനെതിരെ പ്രതിഷേധം
കോണ്‍ഗ്രസില്‍ പതിയെ കെസി വേണുഗോപാലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. എ ഗ്രൂപ്പിന്റെയും ഐ ഗ്രൂപ്പിന്റെയും താല്‍പര്യങ്ങള്‍ ഒരുപോലെ വെട്ടിയതാണ് വേണുഗോപാല്‍ അപ്രീതിക്ക് കാരണമായത്. കൊടിക്കുന്നില്‍ സുരേഷും സ്ഥാനാര്‍ത്ഥി പട്ടികയെ എതിര്‍ത്തിട്ടുണ്ട്. മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയത് നേതൃത്വം വിശദീകരിച്ചിട്ടില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു. അതേസമയം മുരളീധരന്‍ മത്സരിക്കുന്ന കാര്യമാണ് കൊടിക്കുന്നില്‍ ഉദ്ദേശിച്ചതെന്നാണ് സൂചന. വേണുഗോപാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെട്ടിട്ടില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

കെസിയാണ് വില്ലന്‍
ഹൈക്കമാന്‍ഡാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. കെസി വേണുഗോപാല്‍ ശരിക്കും ഇടപെട്ടെന്ന് ഗ്രൂപ്പ് നേതാക്കള്‍ തന്നെ പറയുന്നു. സുധാകരന്റെ വിമര്‍ശനം തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ കയറി വേണുഗോപാല്‍ കളിക്കുന്നതാണ്. ഹൈക്കമാന്‍ഡ് പ്രതിനിധി എന്ന നിലയില്‍ കെസി ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിച്ച് പല സ്ഥാനാര്‍ത്ഥികളെയും വേണുഗോപാല്‍ ഇറക്കിയെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നത്. സീറ്റ് മോഹിച്ച് എന്നാല്‍ കിട്ടാതായ പലരും അതിന് കാരണമായി പറയുന്നത് വേണുഗോപാലിന്റെ ഇടപെടലാണ്. അതാണ് ഇരിക്കൂറില്‍ അടക്കം കാണുന്നത്.
അപ്സരസിനെ പോലെ അപ്സര റാണി- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications