Get Updates
Get notified of breaking news, exclusive insights, and must-see stories!

കാപ്പന്‍റെ പാര്‍ട്ടിക്ക് പ്രവര്‍ത്തകരില്ല,സീറ്റ് നല്‍കിയാല്‍ വിമതന്‍?സൂചനുമായി എലത്തൂരിലെ കോണ്‍ഗ്രസ്

കോഴിക്കോട്: 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് വിജയിച്ച മണ്ഡലമാണ് എലത്തൂര്‍. എന്‍സിപിയിലെ എകെ ശശീന്ദ്രനായിരുന്നു വിജയി. ഇത്തവണയും മണ്ഡലത്തില്‍ എകെ ശശീന്ദ്രനെ തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. യുഡിഎഫില്‍ ആവട്ടെ സീറ്റ് ആര്‍ക്കെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. സീറ്റ് എന്‍സികെ ഉള്‍പ്പടേയുള്ള ഘടകക്ഷികള്‍ക്ക് നല്‍കാനുള്ള തീരുമാനത്തില്‍ വലിയ എതിര്‍പ്പാണ് പാര്‍ട്ടിയില്‍ നിന്നും ഉയരുന്നത്.

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

വിലയിരുത്തല്‍

വിലയിരുത്തല്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നടത്തിയ മികച്ച മുന്നേറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വന്നാല്‍ വിജയസാധ്യതയുണ്ടെന്നാണ് മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളുടെ വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഇടതുമുന്നണിക്കാണ് മേല്‍ക്കൈ എങ്കിലും 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ അത് മൂന്നിലൊന്നായി ചുരുങ്ങുകയും ചെയ്തിട്ടുമുണ്ട്.

എല്‍ജെഡിക്ക്

എല്‍ജെഡിക്ക്

കഴിഞ്ഞ രണ്ട് തവണയും യുഡിഎഫില്‍ സീറ്റ് ലഭിച്ചത് എല്‍ജെഡിക്കായിരുന്നു. ആദ്യ തവണ ഷെയ്ഖ് പി ഹാരിസും രണ്ടാം തവണ കിഷന്‍ ചന്ദും എകെ ശശീന്ദ്രനോട് മത്സരിച്ച് പരാജയപ്പെട്ടു. എന്നാല്‍ നിലവില്‍ഇവര്‍ മുന്നണി വിട്ട സാഹചര്യത്തില്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നായിരുന്നു തുടക്കം മുതലുള്ള പ്രചാരണം.

കത്തയക്കല്‍

കത്തയക്കല്‍

എല്‍ജെഡി മുന്നണി വിട്ടപ്പോള്‍ കൂടെ നിന്ന ജനതാദള്‍ വിഭാഗത്തിന് എലത്തൂര്‍ സീറ്റ് നല്‍കാനായിരുന്നു ആലോചന. ഇതിനെതിരെ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി കെപിസിസി പ്രസിഡന്‍റിന് കത്തയച്ചു. സംഘടനപരമായി വലിയ ശക്തിയില്ലാത്ത ഒരു പാര്‍ട്ടിക്ക് സീറ്റ് കൊടുക്കുന്നത് ആത്മഹത്യാപരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ര​ണ്ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റു​മാ​ര്‍ കെപിസിസിക്ക് കത്തയച്ചത്.

എ​ല​ത്തൂ​ർ ബ്ലോ​ക്ക് പ്ര​സി​സ​ൻ​റ്

എ​ല​ത്തൂ​ർ ബ്ലോ​ക്ക് പ്ര​സി​സ​ൻ​റ്

എ​ല​ത്തൂ​ർ ബ്ലോ​ക്ക് പ്ര​സി​സ​ൻ​റ് കെ.​ടി. ശ്രീ​നി​വാ​സ​നും ചേ​ള​ന്നൂ​ന്നൂര്‍ ബ്ലോ​ക്ക്​ പ്ര​സി​സ​ൻ​റ്​ ടി.​കെ. രാ​ജേ​ന്ദ്ര​നുമാണ് കത്തയച്ചത്. എതിര്‍പ്പ് ശക്തമായതോടെ സീറ്റ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കും എന്ന പ്രതീതിയുണ്ടായി. എന്നാല്‍ ഇതിനിടയില്‍ മാണി സി കാപ്പന്‍റെ എന്‍സികെയ്ക്ക് സീറ്റ് നല്‍കാന്‍ യുഡിഎഫില്‍ ധാരണ ഉണ്ടായി എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

മാണി സി കാപ്പന്‍

മാണി സി കാപ്പന്‍


എന്‍സിപിയില്‍ നിന്നും രാജിവെച്ച് മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് സീറ്റാണ് യുഡിഎഫിനോട് ആവശ്യപ്പെട്ടത്. എന്‍സിപിയില്‍ നിന്നും പുറത്ത് വന്നാല്‍ മൂന്ന് സീറ്റുകള്‍ യുഡിഎഫ് നേരത്തെ തന്നെ വാഗ്ദാനം ചെയ്തിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പാലായ്ക്ക് പുറമേ അമ്പലപ്പുഴയോ, കായംകുളമോ, മൂന്നാം സീറ്റായി മലബാറില്‍ ഒരു മണ്ഡലവുമോ ആയിരുന്നു കാപ്പന്റെ നോട്ടം.

മൂന്ന് സീറ്റ് നല്‍കില്ല

മൂന്ന് സീറ്റ് നല്‍കില്ല

എന്നാല്‍ മൂന്ന് സീറ്റെന്ന ആവശ്യം യുഡിഎഫ് തള്ളി. വീണ്ടും കാപ്പന്‍ സമ്മര്‍ദം തുടര്‍ന്നതോടെ രണ്ടാം സീറ്റായി എലത്തൂര്‍ അനുവദിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടി വൈസ് പ്രസിഡന്റ് സുല്‍ഫിക്കര്‍ മയൂരിയെ എന്‍സികെ സ്ഥാനാര്‍ത്ഥിയാക്കാനും തീരുമാനം ഉണ്ടായി. പ്രഖ്യാപനം ഇന്നോ അല്ലെങ്കില്‍ നാളെയോ ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

പ്രവര്‍ത്തകരില്ലാത്ത ഘടകകക്ഷി

പ്രവര്‍ത്തകരില്ലാത്ത ഘടകകക്ഷി

എന്നാല്‍ ഇതിനെതിരേയും ശക്തമായ പ്രതിഷേധമാണ് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഉയര്‍ത്തുന്നത്. ഇ​ത് പേ​മെൻറ് സീ​റ്റാ​ണെ​ന്നു​ള്ള ആ​രോ​പ​ണം ഉ​യ​ർ​ത്തി​യാ​ണ് കോ​ൺ​ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയത്. മണ്ഡലത്തില്‍ പേരിന് പോലും പ്രവര്‍ത്തകരില്ലാത്ത ഒരു ഘടകകക്ഷിക്ക് സീറ്റ് കൊടുക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

വിമതന്‍ വരുമോ

വിമതന്‍ വരുമോ

സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കണമെന്ന നിലപാടിലാണ് പ്രവര്‍ത്തകരും മണ്ഡലം കമ്മറ്റികളും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വിമത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. സീറ്റ് എന്‍സികെയ്ക്ക് നല്‍കിയാല്‍ ക​ക്കോ​ടി​യോ ​േച​ള​ന്നൂ​രോ വെ​ച്ച് ക​ൺ​വെ​ൻ​ഷ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത് ഇക്കാര്യത്തില്‍ തീരുമാനം എടുത്തേക്കും.

നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+