കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വള്ളിക്കുന്ന് സിപി ജോണിന് കിട്ടില്ല, സൂചന നല്‍കി ചെന്നിത്തല, ഇനി മുന്നിലുള്ളത് തിരുവമ്പാടി മാത്രം!!

Google Oneindia Malayalam News

മലപ്പുറം: സിഎംപി നേതാവ് സിപി ജോണ്‍ വള്ളിക്കുന്നില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി പ്രതിപക്ഷ നേതാവ്. ഇവിടെ സിറ്റിംഗ് എംഎല്‍എ തന്നെ മത്സരിക്കുമെന്ന സൂചനയാണ് രമേശ് ചെന്നിത്തല നല്‍കുന്നത്. നിലവില്‍ ഇവിടെ സിറ്റിംഗ് എംഎല്‍എ അബ്ദുള്‍ ഹമീദ് മാസ്റ്ററാണ്. അദ്ദേഹം മാറില്ലെന്നാണ് ഐശ്വര്യ കേരള യാത്രയില്‍ ചെന്നിത്തല പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഇനി അദ്ദേഹത്തിന് കോഴിക്കോട് മണ്ഡലത്തിലെ തിരുവമ്പാടിയില്‍ മത്സരിക്കേണ്ടി വരും. പക്ഷേ അത് വലിയ വെല്ലുവിളിയാണ്. ജോസഫ് വിഭാഗത്തിനും മുസ്ലീം ലീഗിനും ഒരുപോലെ താല്‍പര്യമുള്ള മണ്ഡലമാണിത്.

1

നേരത്തെ അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ മാറുകയാണെങ്കില്‍ ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷന്‍ എംഎ ഖാദറിനെ പരിഗണിക്കണമെന്ന് പ്രാദേശിക നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയെയും സാദിഖലി ശിഹാബ് തങ്ങളെയും ഈ വിഷയം അറിയിച്ചിരുന്നു. പ്രാദേശിക വിഷയം ലീഗിന് അനുകൂലമായതിനാല്‍ സീറ്റ് വിട്ടുകൊടുക്കില്ലെന്നായിരുന്നു സൂചന. ലീഗിന് വിജയസാധ്യത ശക്തമായ സീറ്റ് വിട്ടുകൊടുക്കാനും നേതൃത്വത്തിന് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ ഉറപ്പായും ജയിക്കുന്ന സീറ്റില്ലാതെ മത്സരിക്കില്ലെന്ന നിലപാടിലാണ് സിപി ജോണ്‍. നിലവില്‍ മത്സരിച്ചിരുന്ന കുന്നംകുളത്ത് രണ്ട് തവണ തോല്‍വി നേരിട്ടതാണ് സിപി ജോണിന്റെ തീരുമാനത്തിന് പിന്നില്‍.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ അബ്ദുള്‍ ഹമീദ് മാസ്റ്ററുടെ നിയമസഭയിലെ പ്രകടനം എടുത്ത് പറഞ്ഞു. ഇത്തവണ വള്ളിക്കുന്നില്‍ ആരാണ് മത്സരിക്കാന്‍ പോകുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പ്രസംഗത്തില്‍ പറഞ്ഞു. ഇതോടെ സീറ്റില്‍ മാറ്റമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. കുന്നംകുളം കൂടാതെ രണ്ട് സീറ്റാണ് സിഎംപി ഇത്തവണ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ട്. മുമ്പ് മൂന്ന് സീറ്റുകളില്‍ മത്സരിച്ചത് ചൂണ്ടിക്കാട്ടിയാണ് സിഎംപി ഇത്രയും സീറ്റുകള്‍ ആവശ്യപ്പെട്ടത്. ഏത് പ്രതിസന്ധി ഘട്ടത്തിലും സിപി ജോണ്‍ യുഡിഎഫിനൊപ്പം ഉറച്ച് നിന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

മലബാറില്‍ വിജയസാധ്യതയുള്ള ഒരു സീറ്റാണ് സിപി ജോണ്‍ ഇനി ലക്ഷ്യമിടുന്നത്. ഇക്കാര്യം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ചില്ലെങ്കില്‍ സിപി ജോണ്‍ ഇത്തവണ മത്സരിക്കില്ല. നെന്മാറ, കുന്നംകുളം, നാട്ടിക എന്നിവയാണ് സിഎംപി പ്രാഥമിക ഘട്ടത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കുന്നംകുളം വേണ്ടെന്ന് സിപി ജോണ്‍ നിലപാടെടുക്കുകയായിരുന്നു. വള്ളിക്കുന്നും തിരുവമ്പാടിയും അദ്ദേഹത്തിന് താല്‍പര്യമുള്ള മണ്ഡലങ്ങളായിരുന്നു. എന്നാല്‍ ഘടകകക്ഷികള്‍ ഈ രണ്ട് സീറ്റിലും പിടിമുറുക്കിയിരിക്കുകയാണ്. സിപി ജോണ്‍ മത്സരിക്കണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നാല്‍ മലബാറില്‍ വിജയസാധ്യതയുള്ള ഏതെങ്കിലും സീറ്റ് തന്നെ അദ്ദേഹത്തിനും നല്‍കാനാണ് സാധ്യത.

Recommended Video

cmsvideo
പണം വാങ്ങി മുങ്ങിയിട്ടില്ലെന്ന് സണ്ണി ലിയോൺ | Oneindia Malayalam

English summary
kerala assembly election 2021: cp john wont contest from vallikkunnu seat, league will retain it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X