കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാഫി പറമ്പിലിനെ ശ്രീധരന്‍ പൂട്ടും, കടകംപള്ളിയെ ശോഭയും; വട്ടിയൂര്‍ക്കാവിലും വിജയ പ്രതീക്ഷയില്‍ ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ മുന്‍പത്തേക്കാള്‍ കൂടുതല്‍ പ്രതീക്ഷയിലാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വവും പ്രവര്‍ത്തകരും. ശക്തമായ മത്സരം നേരിട്ടെങ്കിലും സിറ്റിങ് സീറ്റായ നേമത്തടക്കം വിജയിച്ച് കയറാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. തിരഞ്ഞെടുപ്പിന് ശേഷമുള്ള കണക്കുകള്‍ പ്രകാരം നേമം ഉള്‍പ്പടെ അഞ്ചിലേറെ സീറ്റുകളില്‍ വിജയം ഉറപ്പാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിയുമെന്നും വിലയിരുത്തുന്നു.

നേമത്ത്

നേമത്ത്

നേമത്ത് ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ ശക്തമായ മത്സരമാണ് നേരിടേണ്ടി വന്നത്. കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വന്നതാണ് മത്സരം ശക്തമാക്കിയത്. കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച കുറച്ച് വോട്ടുകള്‍ മുരളീധരന്‍ പിടിച്ചേക്കാം. എന്നാല്‍ കൂടുതല്‍ വോട്ടുകള്‍ മുരളീധരന് ലഭിക്കുന്ന എല്‍ഡിഎഫില്‍ നിന്നായിരിക്കുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

ന്യൂനപക്ഷ വോട്ടുകളില്‍

ന്യൂനപക്ഷ വോട്ടുകളില്‍

മണ്ഡ‍ലത്തിലെ മുസ്ലിം ന്യൂനപക്ഷം പൊതുവെ എല്‍ഡിഎഫ് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി വന്നതോടെ ഇതില്‍ ഭിന്നിപ്പുണ്ടായി. മുരളീധരന്‍ വിജയിക്കുമെന്ന പ്രതീക്ഷയില്‍ ന്യൂനപക്ഷ വോട്ടുകളില്‍ കുറെ അങ്ങോട്ടും പോയി. ഇത് തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് ബിജെപി വിലയിരുത്തല്‍.

മഞ്ചേശ്വരത്ത്

മഞ്ചേശ്വരത്ത്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍റേയും വിജയം ഉറപ്പാണെന്നാണ് അവകാശവാദം. യുഡിഎഫ് കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞതും പാര്‍ട്ടി കേന്ദ്രങ്ങളില്‍ കൂടിയതുമാണ് പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. കോണ്‍ഗ്രസ് വോട്ടുകളും ഇവിടെ സമാഹരിക്കാന്‍ കഴിഞ്ഞെന്നാണ് വിശ്വസിക്കുന്നത്. കഴിഞ്ഞ തവണ 89 വോട്ടിന് തോറ്റ സുരേന്ദ്രന്‍ ഇത്തവണ അയ്യായിരത്തിലേറെ വോട്ടിനെങ്കിലും വിജയിക്കുമെന്നാണ് പാര്‍ട്ട് കണക്ക് കൂട്ടുന്നത്.

പാലക്കാട്

പാലക്കാട്

പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വം കൂടി വോട്ടായി മാറുന്നതിലൂടെയാണ് പാലക്കാട് ഈ ശ്രീധരന് വിജയം ഉറപ്പിക്കുന്നത്. ഈ ശ്രീധരന്‍റെ സ്ഥാനാര്‍ത്ഥിത്വം നിഷ്പക്ഷ വോട്ടുകള്‍ കൊണ്ടുവന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് കിട്ടിയിരുന്ന ഭൂരിപക്ഷ സമുദായ വോട്ടുകളില്‍ ഇത്തവണ വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞെന്നുമാണ് പ്രതീക്ഷ.

കഴക്കൂട്ടത്ത്

കഴക്കൂട്ടത്ത്

വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും അട്ടിമറിയുണ്ടാവുമെന്നാണ് പ്രതീക്ഷ. കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്‍റെ പേരില്‍ തുടക്കത്തില്‍ കല്ലുകടിയുണ്ടായെങ്കിലും പ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ശോഭാ സുരേന്ദ്രന്‍ വേണ്ടി വന്‍ തോതിലുള്ള പ്രചരണമാണ് നടന്നത്. യുഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കാം.

വട്ടിയൂര്‍ക്കാവില്‍

വട്ടിയൂര്‍ക്കാവില്‍

വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് വോട്ടുകളില്‍ വന്നിരിക്കുന്ന ചാഞ്ചാട്ടമാണ് ബിജെപിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ അട്ടിമറി നടന്നിട്ടുണ്ടോയെന്ന സംശയം കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചതും ശ്രദ്ധേയമാണ്. ആര് വിജയിച്ചാലും ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്താവും എന്നാണ് വിലയിരുത്തല്‍.

മറ്റിടത്ത്

മറ്റിടത്ത്

വിജയ സാധ്യതുയള്ള മറ്റൊരു മണ്ഡലം സുരേഷ് ഗോപി മത്സരിച്ച തൃശൂരാണ്. ഈ മണ്ഡലങ്ങള്‍ക്ക് പുറമെ, കോഴിക്കോട് നോര്‍ത്ത്, കുന്ദമംഗലം, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലും, മണലൂര്‍, മലമ്പുഴ, കൊടുങ്ങല്ലൂര്‍, കോന്നി, ചാത്തന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങലിലെല്ലാം ബിജെപി ശക്തമായ മുന്നേറ്റം പ്രതീക്ഷിക്കുന്നു.

Recommended Video

cmsvideo
എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam

English summary
kerala assembly election 2021: CPM hopes for victory in Palakkad and Kazhakoottam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X