പന്തളത്ത് പണിയൊരുക്കി സിപിഎം, തദ്ദേശം ആവര്‍ത്തിക്കില്ല, ആദ്യ നീക്കങ്ങള്‍ ബിജെപിയെ ഞെട്ടിക്കും!!
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ അമ്പരിപ്പിച്ച തോല്‍വി പന്തളത്തായിരുന്നു സംഭവിച്ചത്. ശബരിമല വിഷയം തന്നെയായിരുന്നു തിരിച്ചടിയായത്. എന്നാല്‍ ഇനിയൊരിക്കലും ബിജെപി ഇവിടെ വിജയം കൊണ്ടുപോകരുതെന്ന വാശിയിലാണ് സിപിഎം. വന്‍ നീക്കങ്ങളാണ് പന്തളത്ത് പ്ലാന്‍ ചെയ്തിരിക്കുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ തന്നെ സംഘടനാ ശക്ത കരുത്തുറ്റതാവും. ബിജെപിയെ ഇരട്ടത്താപ്പ് ശബരിമല വിഷയത്തില്‍ വന്‍ പ്രചാരണായുധമാക്കാനാണ് സിപിഎം പ്ലാന്‍ ചെയ്തിരിക്കുന്നത്.

പന്തളത്ത് ശക്തമാകും
പന്തളത്ത് ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാവരുതെന്നാണ് സിപിഎം നിര്‍ദേശം. മുന്നൊരുക്കങ്ങളുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നകന്നവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്. പൂര്‍വകാല എസ്എഫ്‌ഐ നേതാക്കളുടെ സംഗമം സിപിഎം വിളിച്ച് ചേര്‍ത്തിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായിരുന്നു പന്തളം. ഇവിടെ ബിജെപി ഭരണം പിടിച്ചത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. സിപിഎമ്മില്‍ നിന്ന് ബിജെപിക്ക് അനുകൂലമായി വോട്ടുകളുടെ കുത്തൊഴുക്ക് ഉണ്ടായത് മനസ്സിലാക്കിയാണ് മേഖലയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്.

നീക്കം ഇങ്ങനെ
1970 മുതലുള്ള പ്രവര്‍ത്തകരും നേതാക്കളുമാണ് പന്തളത്ത് ഒത്തുചേര്‍ന്നത്. പന്തളം എന്‍എസ്എസ് കോളേജില്‍ പഠനം നടത്തിയവരാണ് എത്തിയത്. എംഎ ബേബിയാണ് ഈ യോഗം ഉദ്ഘാടനം ചെയ്തത്. ശക്തമായ തിരിച്ചുവരവ് ഉണ്ടാവുമെന്നാണ് സിപിഎം പറയുന്നത്. താഴെ തട്ട് വരെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് ശ്രമം. ബിജെപിയുടെ സംഘടനാ ശേഷി അത്ര ശക്തവുമല്ല. സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവനും ഇവിടെ എത്തുന്നുണ്ട്. ജില്ലയിലും മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ വരവ്
കോണ്‍ഗ്രസും ശബരിമല ശക്തമായി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കളത്തിലിറങ്ങാതെ നിന്നാല്‍ പന്തളത്ത് നിലം തൊടില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശങ്ങളെ ശശികുമാര വര്‍മ സ്വാഗതം ചെയ്തിരുന്നു. സിപിഎമ്മുമായി അടുത്ത് നിന്നിരുന്ന ശശികുമാര വര്‍മ ശബരിമല വിഷയത്തില്‍ സിപിഎമ്മുമായി അകന്ന് നില്‍ക്കുകയാണ്. ഇതോടെ അദ്ദേഹത്തെയും അനുനയിപ്പിക്കേണ്ട അവസ്ഥയിലാണ് സിപിഎം. ബിജെപിക്ക് നേട്ടം കിട്ടിയില്ലെങ്കില്‍ അത് കോണ്‍ഗ്രസ് കൊണ്ടുപോകുമോ എന്ന ഭയവും സിപിഎമ്മിനുണ്ട്.

മലപ്പുറത്തും ഞെട്ടിക്കും
മലപ്പുറത്തും സിപിഎം വലിയ നേട്ടം സ്വപ്‌നം കാണുന്നുണ്ട്. എട്ട് സീറ്റുകളാണ് ലക്ഷ്യം. പൊന്നാനി നിലനിര്‍ത്തുകയാണ് പ്രധാന ടാര്‍ഗറ്റ്. ശ്രീരാമകൃഷ്ണനും ജലീലും ഇത്തവണയും മത്സരിക്കുമെന്ന് ഉറപ്പാണ്. ഇവര്‍ക്ക് ഇത്തവണ ഇളവുണ്ട്. മണ്ഡലത്തില്‍ സജീവമായ മന്ത്രിമാര്‍ കൂടിയാണ് ഇവര്‍. ടിക്കറ്റ് ഉറപ്പിച്ചത് കൊണ്ടാണ് ഈ നീക്കം. നാല് സീറ്റുകളില്‍ അട്ടിമറി വിജയമാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. പെരിന്തല്‍മണ്ണ, തിരൂര്‍, തിരൂരങ്ങാടി, മങ്കട സീറ്റുകളിലാണ് അട്ടിമറി പ്രതീക്ഷിക്കുന്നത്.

ഇവരും ഇറങ്ങും
നിലമ്പൂരില്‍ പിവി അന്‍വര്‍ തന്നെ മത്സരിക്കും. താനൂരിലാണ് ഇത്തവണ മാറ്റം. ഈ മണ്ഡലം കൈവിടുമെന്ന പേടി സിപിഎമ്മിനുണ്ട്. താനൂരില്‍ വി അബ്ദുറഹ്മാന്‍ ഇത്തവണ ജന്മനാടായ തിരൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനാണ് സാധ്യത. അതേസമയം ശ്രീരാമകൃഷ്ണന്റെ കാര്യത്തില്‍ വിവാദങ്ങളുടെ അകമ്പടിയുണ്ടെങ്കിലും കൈവിടേണ്ടെന്നാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും തീരുമാനം. പൊന്നാനിയില്‍ ജയം ഉറപ്പാണെന്നാണ് വിലയിരുത്തല്‍. ജലീല്‍ എല്ലാ വിഭാഗം വോട്ടുകലും നേടുന്ന നേതാവായത് ജില്ലയില്‍ മൊത്തം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications