കെഎം ഷാജിയെ ഇഞ്ചികൃഷി എന്ന് വിളിച്ച് പരിഹസിച്ചു, സിപിഎമ്മുകാർ അസഭ്യവർഷം നടത്തിയെന്ന് പരാതി
കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം ഷാജിക്കെതിരെ അസഭ്യവര്‍ഷമെന്ന് ആരോപണം. മണ്ഡലത്തിലെ മൂന്‍കുന്ന് സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ എത്തിയപ്പോള്‍ ആണ് കെഎം ഷാജിയെ സിപിഎം പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചത് എന്നാണ് ആരോപണം. ഷാജിയെ ഇഞ്ചികൃഷി എന്ന് വിളിച്ച് പരിഹസിച്ചതായും പറയുന്നു.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം
പോളിംഗ് നടക്കവേ വൈകിട്ട് നാലരയോടെയാണ് സംഭവം. കെഎം ഷാജി ആണ് ആദ്യം അസഭ്യം പറഞ്ഞത് എന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം താന്‍ ബൂത്തില്‍ എത്തിയത് മുതല്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് കെഎം ഷാജി പറയുന്നത്.

അഴീക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ടിംഗ് ഇത്തവണ ഉണ്ടാവുമെന്ന് കെഎം ഷാജി പ്രതികരിച്ചു. ഇത്തവണ എന്തായാലും ജയിക്കുമെന്നുറപ്പാണ്. ഭൂരിപക്ഷം മെച്ചപ്പെടുത്തും. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടത്തിയ പ്രതികരണത്തെ കെഎം ഷാജി പരിഹസിച്ചു. കൊന്ന പാപം തിന്ന് തീര്‍ക്കാനുളള ശ്രമം ആണ് മുഖ്യമന്ത്രി പിണറായി വിജയന്റെത് എന്ന് ഷാജി പ്രതികരിച്ചു.
ശബരിമലയില്‍ തൊട്ട് കൈ പൊള്ളിയ പിണറായി വിജയന്‍ ശാസ്താവിലേക്ക് തന്നെ മടങ്ങുന്നത് നല്ല ലക്ഷണം ആണെന്ന് കെഎം ഷാജി പറഞ്ഞു. സ്വാമി അയ്യപ്പന്‍ അടക്കം ദേവഗണങ്ങള്‍ എല്ലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമാണ് എന്നാണ് പിണറായിയില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ക്കുളള മറുപടിയായാണ് പിണറായിയുടെ പ്രസ്താവന.
ആമേയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications