കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി സ്ഥാനവും ഉറപ്പിക്കുന്നില്ല; എല്‍ജെഡിയില്‍ കലഹം, നാല് നേതാക്കള്‍ രാജിവെച്ചു

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വലിയ വിജയം നേരിട്ടപ്പോഴും തിരിച്ചടി നേരിടേണ്ടി വന്ന ഒരു ഘടകക്ഷിയായിരുന്നു എല്‍ജെഡി. മത്സരിച്ച മൂന്ന് സീറ്റില്‍ ഒന്നില്‍ മാത്രമാണ് അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചത്. ഇടതുമുന്നണിയിലെ തന്നെ ഏറ്റവും സ്ട്രൈക്ക് റേറ്റ് കുറഞ്ഞ പ്രകടനം എല്‍ജെഡിയുടേതായിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാറിന്‍റെ തോല്‍വി തിരിച്ചടിയുടെ ആഘാതം വര്‍ധിപ്പിച്ചു. ഈ കനത്ത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിയാണ് പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സെക്രട്ടറിയേറ്റില്‍ നിന്നും നാല് അംഗങ്ങള്‍ രാജിവെച്ചതായുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

മൂന്ന് സീറ്റില്‍ മത്സരം

മൂന്ന് സീറ്റില്‍ മത്സരം

യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലേക്ക് തിരിച്ചെത്തിയ എല്‍ജെഡി ഇത്തവണ കല്‍പ്പറ്റ, വടകര, കൂത്തുപറമ്പ് എന്നീ മൂന്ന് സീറ്റുകളിലാണ് ഇത്തവണ മത്സരിച്ചത്. മൂന്നും എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റുകള്‍. എന്നാല്‍ വിജയിക്കാന്‍ കഴിഞ്ഞതാവട്ടെ കൂത്തുപറമ്പില്‍ മാത്രം. ഇടതുതരംഗത്തിലും വടകരയിലും കല്‍പ്പറ്റയിലും ദയനീയമായി തോറ്റു.

വടകരയും കല്‍പ്പറ്റയും

വടകരയും കല്‍പ്പറ്റയും


വടകരയില്‍ ആര്‍എംപി നേതാവ് കെകെ രമയോടായിരുന്നു എല്‍ജെഡി നേതാവ് മനയത്ത് ചന്ദ്രന്‍റെ തോല്‍വി. സോഷ്യലിസ്റ്റ് ശക്തി കേന്ദ്രത്തില്‍ കെകെ രമ വിജയിച്ച് കയറിയത് 7491 വോട്ടുകള്‍ക്ക്. കല്‍പ്പറ്റയില്‍ തോറ്റത് പാര്‍ട്ടി അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ തന്നെയായിരുന്നു. 4886 വോട്ടുകള്‍ക്കായിരുന്നു കല്‍പ്പറ്റയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി സിദ്ധീഖിന്‍റെ വിജയം.

തോല്‍വിയുടെ ഉത്തരവാദിത്തം

തോല്‍വിയുടെ ഉത്തരവാദിത്തം

പാര്‍ട്ടിയുടെ ഈ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന പ്രസിഡന്‍റ് എംവി ശ്രേയാംസ് കുമാര്‍ രാജിവെക്കണമെന്ന ആവശ്യമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തിയിരിക്കുന്നത്. രാജ്യസഭ സ്ഥാനത്തിരുന്ന് മത്സരിച്ച് , സിറ്റിങ് സീറ്റായ കല്‍പ്പറ്റ പോലും നഷ്ടപ്പെടുത്തിയെന്ന വിമര്‍ശനമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഒരു വിഭാഗം എംവി ശ്രേയാംസ് കുമാറിനെ വിമര്‍ശിച്ചത്.

ചാനലും പാത്രവും

ചാനലും പാത്രവും

പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ശക്തമാവുമെന്നതിന്‍റെ സൂചന നല്‍കി രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പടെ നാല് നേതാക്കള്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ നിന്നും രാജിപ്രഖ്യാപിച്ചു. പ്രധാനമായും പ്രസിഡന്‍റിനെതിരെയായിരുന്നു വിമര്‍ശനങ്ങള്‍ ഏറെയും. പാര്‍ട്ടി അധ്യക്ഷന്‍റെ ഉടമസ്ഥതയിലുള്ള ചാനലും പാത്രവും തോല്‍വിയില്‍ വലിയ പങ്ക് വഹിച്ചെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

ഇറങ്ങിപ്പോയി

ഇറങ്ങിപ്പോയി

ചാനലിന്‍റെയും പത്രത്തിന്‍റെ നിലപാടുകള്‍ ഇടതുപ്രവര്‍ത്തകരില്‍ വലിയ അതൃപ്തിയുണ്ടാക്കി. സിപിഎമ്മിന്‍റെ കടുത്ത അനുയായികള്‍ പോലും കല്‍പ്പറ്റയിലെ തോല്‍വി ആഗ്രഹിക്കുന്നതായി ഫേസ്ബുക്കിലൂടെ പരസ്യമായി അഭിപ്രായപ്പെട്ടതും യോഗത്തില്‍ ചൂണ്ടിക്കാട്ടപ്പെട്ടു. ഇതോടെ ഒരു ഘട്ടത്തില്‍ എംവി ശ്രേയാംസ് കുമാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കല്‍പ്പറ്റ സീറ്റിന് വേണ്ടി

കല്‍പ്പറ്റ സീറ്റിന് വേണ്ടി

കല്‍പ്പറ്റ സീറ്റിന് വേണ്ടി ശ്രേയാംസ് കുമാര്‍ വാശി പിടിച്ചതാണ് പാര്‍ട്ടിയുടെ സീറ്റ് മൂന്നില്‍ ഒതുങ്ങാന്‍ ഇടയാക്കിയതെന്ന് ചില അംഗങ്ങള്‍ ആരോപിച്ചുന്നു. രാജ്യസഭാംഗമായി പ്രസിഡന്‍റ് മത്സരിക്കേണ്ട സാഹചര്യമില്ലായിരുന്നു. അദ്ദേഹം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് എല്‍ഡിഎഫില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാന്‍ ശ്രമിക്കണമെന്നായിരുന്നു. എന്നാല്‍ ശ്രദ്ധ മുഴുവന്‍ കല്‍പ്പറ്റ സീറ്റ് ഉറപ്പിക്കുന്നതിലേക്കാണ് പോയത്.

പിണറായി വിരുദ്ധ നിലപാട്

പിണറായി വിരുദ്ധ നിലപാട്

പാര്‍ട്ടി അധ്യക്ഷന്‍ എംഡിയായ പത്രത്തിന്‍റെ നിലപാട് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. 2016 ല്‍ യുഡിഎഫിന്‍റെ ഭാഗമായി മത്സരിച്ച ആറ് സീറ്റില്‍ തോല്‍ക്കാന്‍ കാരണമായരും പത്രത്തിന്‍റെ വിവാദമായ നിലപാടായിരുന്നു. പ്രസിഡന്‍റിന്‍രെ ഉടമസ്ഥതയിലുള്ള ചാനലും പിണറായി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

യോഗം നിര്‍ത്തിവെച്ചു

യോഗം നിര്‍ത്തിവെച്ചു

എന്നാല്‍ പത്രത്തെയും ചാനലിനെയും കുറിച്ചുള്ള ചർച്ച അനുവദിക്കാനാകില്ലെന്ന് ശ്രേയാംസ് കുമാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വിമര്‍ശനത്തില്‍ നിന്നും പിന്നോട്ട് പോവാന്‍ അംഗങ്ങള്‍ തയ്യാറായില്ല. ഇതോടെയാണ് എംവി ശ്രേയാംസ് കുമാര്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയത്. ഇതേ തുടര്‍ന്ന് പത്ത് മിനിറ്റോളം നേരം ഓണ്‍ലൈന്‍ യോഗം നിര്‍ത്തിവെച്ചു.

രാജിവെച്ചവര്‍

രാജിവെച്ചവര്‍

പിന്നീട് എംവി ശ്രേയാംസ് കുമാര്‍ മടങ്ങി വന്ന ശേഷം യോഗം പുനരാരംഭിച്ചപ്പോൾ ജനറൽ സെക്രട്ടറി ഷേക്​ പി. ഹാരീസ്​ രാജി പ്രഖ്യാപിച്ചു. പിന്നാലെ മറ്റൊരു ജനറല്‍ സെക്രട്ടറി വി സുരേന്ദ്രന്‍ പിള്ളയും വൈശ് പ്രസിന്‍റ്റ് എ ശങ്കരനും പാര്‍ലമെന്‍ററി ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവിയും രാജി പ്രഖ്യാപിച്ചു. ഇതോടെ പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലായി.

മന്ത്രി പദവി

മന്ത്രി പദവി

ഒരു എംഎല്‍എ മാത്രമുള്ള പാര്‍ട്ടിക്ക് മന്ത്രി സ്ഥാനം ഉറപ്പിക്കുന്നതില്‍ പ്രസിഡന്‍റ് വേണ്ടത്ര ഇടപെടലുകള്‍ നടത്തുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നു. മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിലും എല്‍ജെഡിക്ക് പ്രശ്നമില്ലെന്ന എംവി ശ്രേയാംസ് കുമാര്‍ വ്യക്തമാക്കിയതായുള്ള ചില വാര്‍ത്തകള്‍ പുറത്ത് വന്നതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇക്കാര്യത്തിലെ വിമര്‍ശനം.

നടി പ്രിയ പ്രകാശ് വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021; Dissatisfaction with the LJD intensifies after election defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X