കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലതികയെ അനുനയിപ്പിക്കാന്‍ ജോസഫ് വിഭാഗം, വനിതകള്‍ക്ക് 15 സീറ്റായിരുന്നു ചോദിച്ചതെന്ന് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: ലതികാ സുഭാഷിനെ അനുനയിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ശ്രമം. ഏറ്റുമാനൂരില്‍ ലതിക സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവുന്നത് വലിയ തിരിച്ചടിയാവുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ലതികയെ അനുനയിപ്പിക്കാന്‍ ജോസഫ് വിഭാഗം നേരിട്ടെത്തിയത്. എകെ ആന്റണി സമവായത്തിനായി ഇടപെട്ടെങ്കിലും ഇനി അതിനുള്ള അവസരമില്ലെന്നാണ് ലതിക അറിയിച്ചത്. മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിന്‍സ് ലൂക്കോസിന്റെ അഭ്യര്‍ത്ഥനയും ലതിക നിരസിച്ചു.

1

പ്രിന്‍സ് ലൂക്കോസിന്റെ അനുനയ നീക്കം പരാജയപ്പെട്ടതോടെ ജോസഫ് ഗ്രൂപ്പ് ആശങ്കയിലാണ്. ലതികയുടെ കാല്‍ തൊട്ട് നമസ്‌കരിച്ചാണ് പ്രിന്‍സ് വീട്ടിനകത്തേക്ക് കയറിയത്. യുഡിഎഫിനെ ദുര്‍ബലമാക്കുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഏറെ വൈകിപ്പോയെന്നായിരുന്നു ലതിക മറുപടി നല്‍കിയത്. പ്രിന്‍സിനോട് തനിക്ക് എതിര്‍പ്പില്ല. സഹോദരനെ പോലെയാണ് കാണുന്നത്. യുഡിഎഫില്‍ പക്ഷേ എനിക്ക് അവഗണന നേരിട്ടു. അതാണ് ഇപ്പോള്‍ കാണുന്നത്. സ്വതന്ത്രയാവുന്ന കാര്‌യം വൈകീട്ട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം 15 സീറ്റ് സ്ത്രീകള്‍ക്ക് നല്‍കാനായി തീരുമാനിച്ചിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നു. എന്നാല്‍ ചിലര്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു. ലതികയുടെ തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം മോശമായി പോയി. ലതികയ്ക്കും ഭര്‍ത്താവിനും നേരത്തെ സീറ്റ് നല്‍കിയിട്ടുണ്ട്. ഇത്തവണ സീറ്റ് നല്‍കാതിരുന്നത് മനപ്പൂര്‍വമല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായി ഇനി അനുനയ നീക്കം ഇല്ലെന്നും ലതിക വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രതിഷേധിക്കാനുള്ള പ്രശ്‌നങ്ങളൊന്നും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ലെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ് പറഞ്ഞു.

നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

ലതികയ്‌ക്കെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധവും പിന്തുണയും വര്‍ധിക്കുകയാണ്. ലതികയെ പുറത്താക്കണമെന്നാണ് ആവശ്യം. എന്നാല്‍ ലതികയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സാധ്യത കുറവാണ്. അതേസമയം ജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതെന്ന് രമ്യ ഹരിദാസ് പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ലതികാ സുഭാഷിനെ തള്ളി. പാര്‍ട്ടി വനിതകളെ പരിഗണിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ സീറ്റ് വേണമെന്ന പിടിവാശിയാണ് പ്രശ്‌നമായത്. പാര്‍ട്ടിയെ ജയിപ്പിക്കാന്‍ ഇറങ്ങേണ്ട സമയത്ത് പ്രതിഷേധം പാടില്ലായിരുന്നുവെന്നും ആശ് സനല്‍ പറഞ്ഞു.

ബോൾഡ് ലുക്കിൽ പൂജ; ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചിലപ്പോള്‍ നിങ്ങളും കാണാം | Oneindia Malayalam

{document1}

English summary
kerala assembly election 2021: joseph fraction comes to meet lathika subhash for solving problems
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X