35 സീറ്റ് കിട്ടിയാല്‍ ബിജെപി ഭരിക്കും; ആര്‍ക്കാണ് സംശയം എന്ന് കെ സുരേന്ദ്രന്‍, അതൃപ്തിയുള്ളവര്‍ കൂടെവരും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 35 സീറ്റ് കിട്ടിയാല്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്‍ഡിഎഫിലും യുഡിഎഫിലും അതൃപ്തിയോടെയാണ് പല നേതാക്കളും കക്ഷികളും നില്‍ക്കുന്നത്. അവരെല്ലാം ബിജെപിക്കൊപ്പം വരും. 2026ല്‍ 100 സീറ്റ് നേടി ബിജെപി അധികാരത്തിലെത്തുമെന്നും സുരേന്ദ്രന്‍ ഏഷ്യാനെറ്റിനോട് പറഞ്ഞു. കുറഞ്ഞ സീറ്റുകള്‍ ലഭിച്ചാല്‍ തന്നെ ബിജെപി ഭരണം പിടിക്കുമെന്ന് അദ്ദേഹം നേരത്തെയും പറഞ്ഞിരുന്നു.
ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം
മെയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എല്ലാം അറിയാം. കോണ്‍ഗ്രസില്‍നിന്ന് ആരൊക്കെ വരുമെന്നും അപ്പോഴറിയാം. 35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കുമെന്നു ആര്‍ക്കും സംശയമില്ല. എല്‍ഡിഎഫിലും യുഡിഎഫിലുമുള്ളവര്‍ സംതൃപ്തിയോടെ അല്ല അവിടെ തുടരുന്നത്. മറ്റു വഴിയില്ലാഞ്ഞിട്ടാണ്. അവരൊക്കെ കാത്തിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വമ്പന്‍ വാഗ്ദാനം നല്‍കിയ സുരേഷ് ഗോപി വെട്ടില്‍; പണം എവിടെ നിന്ന്, നടപടി വേണമെന്ന് ആവശ്യം
നല്ല ബോധ്യത്തോടെ തന്നെയാണ് ഇക്കാര്യം പറയുന്നത് എന്നായിരുന്നു മറ്റൊരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പല സംസ്ഥാനങ്ങളിലും ഇത് കണ്ടതല്ലേ. ഏറ്റവും ഒടുവില്‍ പുതുച്ചേരിയില്‍ എന്താണ് സംഭവിച്ചത് എന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഒട്ടേറെ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണത്തിലെത്തിയ സംഭവം കര്‍ണടാകയിലും മധ്യപ്രദേശിലുമെല്ലാമുണ്ടായി. ഇക്കാര്യങ്ങളാണ് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നത്.
ബീച്ചില്‍ അടിച്ചുപൊളിച്ച് ബിഗ് ബോസ് താരം; വൈറലായി ഹിന ഖാന്‍
ബംഗാളില്‍ വന്‍ ട്വിസ്റ്റ്: കോണ്‍ഗ്രസുമായി സഖ്യത്തിന് മമത; സോണിയക്ക് കത്തയച്ചു, സിപിഎം പുറത്ത്