• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലീഗിനെ ചുമന്നുനടന്ന് കോണ്‍ഗ്രസ് അധഃപതിച്ചെന്ന് കെമാല്‍ പാഷ: ചിലരെ മാറ്റി പിണറായി ഭരിച്ചാല്‍ നന്നാകും

Google Oneindia Malayalam News

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ വേളയില്‍ ഉയര്‍ന്നു കേട്ട പേരുകളില്‍ ഒന്നായിരുന്നു റിട്ടയര്‍ഡ് ജസ്റ്റിസ് കെമാല്‍ പാഷയുടേത്. തിരഞ്ഞെടുപ്പില്‍ പുനലൂര്‍ സീറ്റ് നല്‍കാമെന്ന് യുഡിഎഫ് അറിയിച്ചതായി അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ എറണാകുളമോ തൃക്കാക്കരയോ ആണ് താൽപര്യമെന്നും ആ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്ന് ലഭിച്ചാൽ മത്സരിക്കാമെന്ന കാര്യം താന്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. എന്നല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയായപ്പോള്‍ അദ്ദേഹത്തെ ഒരിടത്തേക്കും പരിഗണിച്ചില്ല. ഇപ്പോഴിതാ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പ് തന്നെ യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കെമാല്‍ പാഷ.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍

സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍

പുനലൂരില്‍ മത്സരിക്കാന്‍ യുഡിഎഫ് പറഞ്ഞെങ്കിലും പ്രായോഗികമായി തനിക്കത് ബുദ്ധിമുട്ടാണ്. അവിടെ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ കൊച്ചിയില്‍ നിന്നും മാറി താമസിക്കേണ്ടി വരും. മക്കളും സഹോദരങ്ങളും ഇവിടെയാണ്. പുനലൂരിൽ മത്സരിച്ച് എം എൽ എ ഇവിടെയിരുന്ന് അവിടുത്തെ കാര്യങ്ങൾ ചെയ്യുന്നത് എളുപ്പമാകില്ല. അതുകൊണ്ടി പുനലൂര്‍ ഓഫര്‍ നിരസിക്കുകയായിരുന്നെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.

രണ്ടിടത്തും ലീഗ്

രണ്ടിടത്തും ലീഗ്

കളമശ്ശേരിയിലേക്ക് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കാന്‍ യുഡിഎഫ് നേതൃത്വം തയ്യാറിയില്ലെന്ന് മാത്രമല്ല, സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഒരിടത്ത് പോലും അദ്ദേഹത്തിന്‍റെ പേര് ചര്‍ച്ചയായി വന്നതുമില്ല. പുനലൂരും, കളമശ്ശേരിയിലും ലീഗ് മത്സരിക്കുകയും രണ്ടിടത്തും പരാജയപ്പെടുകയം ചെയ്തു.

കോണ്‍ഗ്രസ്-ലീഗ് ബന്ധം

കോണ്‍ഗ്രസ്-ലീഗ് ബന്ധം


ഇതോടെയാണ് യുഡിഎഫിനെതിരെ, പ്രത്യേകിച്ച് മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെമാല്‍ പാഷ രംഗത്ത് എത്തിയത്. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗിനെ ചുമന്നുനടന്ന് കോണ്‍ഗ്രസ് അധഃപതിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. ഒരു പ്രാദേശിക ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലീഗിനെതിരെ

ലീഗിനെതിരെ

കോണ്‍ഗ്രസിന് ലീഗ് ഒരു ബാധ്യതയാണ്. കത്വയിലെ പെണ്‍കുട്ടിയുടെ പേരില്‍ പണം പിരിച്ച് ലീഗ് അഴിമതി നടത്തി. കോടികളാണ് പിരിച്ചത്. അതിനെ കുറിച്ച് എവിടേയും ഒരു കണക്കുമില്ല. അവിടെ ആര്‍ക്കും കൊടുത്തിട്ടുമില്ല. മുസ്ലിം ലീഗ് മുസ്ലിങ്ങലെ പ്രതിനിധീകരിക്കുന്നില്ല. യുഡിഎഫില്‍ മത്സരിപ്പിച്ചവരെ തന്നെ മത്സരിപ്പിക്കുകയാണെന്നും കുടുംബാധിപത്യമുണ്ടെന്നും പാഷ പരോക്ഷമായി വിമര്‍ശിച്ചു

വീണ്ടും വീണ്ടും മത്സരിപ്പിക്കുന്നത്

വീണ്ടും വീണ്ടും മത്സരിപ്പിക്കുന്നത്


എവിടെയെങ്കിലും ഒരാള്‍ക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചാല്‍ അത് പിന്നെ അവരുടെ കുടുംബവകയായി മാറ്റുകയാണ്. ഇവിടെ അത്തരത്തില്‍ ഒരുപാട് കണ്ടു. ആറോ ഏഴോ തവണ മത്സരിപ്പിച്ച പടുകിളവന്‍മാരെ തന്നെയാണ് വീണ്ടും വീണ്ടും മത്സരിപ്പിക്കുന്നത്. ഭരണത്തുടർച്ച ഉണ്ടാകില്ലെന്ന് ഞാൻ കരുതിയിരുന്നെന്നും അദ്ദേഹം പറയുന്നു.

ചരിത്ര വിജയം

ചരിത്ര വിജയം

ഭക്ഷണക്കിറ്റാണ് ഇടതു മുന്നണിക്ക് ചരിത്ര വിജയം നൽകിയതോടെ പ്രതിപക്ഷം കുത്തഴിഞ്ഞതാണെന്ന ധാരണയൊന്നും എനിക്കില്ല. കക്ഷി രാഷ്ട്രീയ സംവിധാനത്തെ കുറിച്ച് എന്‍റെ അറിവ് പരിമിതമാണ്. പിണറായി വിജയന്‍ വെച്ചു നീട്ടിയ ഭക്ഷ്യ കിറ്റുകളാണ് വിശക്കുന്ന ജനങ്ങള്‍ ഇഷ്ടപ്പെടുന്നത്. അല്ലാതെ എന്റെ ഉപദേശങ്ങളോ നിർദ്ദേശങ്ങളോ അല്ല.

മാറ്റങ്ങള്‍

മാറ്റങ്ങള്‍


വിശപ്പിന്‍റെ മുന്നില്‍ ഒരു ഉപദേശവും നിര്‍ദേശങ്ങളും വിലപ്പോവില്ല. ഉപദേശികള്‍ പിണറായി വിജയനെ തെറ്റായ ദിശയിലേക്ക് നയിച്ചിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ അവരെയൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്. ഴിഞ്ഞ മന്ത്രിസഭയിൽ മന്ത്രി ജി സുധാകരനായിരുന്നു ഏറ്റവും വലിയ പ്രതിച്ഛായയുള്ള മന്ത്രി. അഴിമതി തീരെയില്ലാത്ത മന്ത്രി.

പിണറായി തയ്യാറായി

പിണറായി തയ്യാറായി

എന്നാല്‍ ഇത്തരമൊരു പ്രതിച്ഛായയുള്ള സുധാകരനെ മാറ്റി നിര്‍ത്തി മറ്റൊരാളെ മത്സരിപ്പിക്കാന്‍ പിണറായി വിജയന്‍ തയ്യാറായി. അതാണ് അദ്ദേഹത്തിന്‍റെ പ്രത്യേകത. അതുപോലെയായിരുന്നു തോമസ് ഐസക്കിന്‍റെയും രവീന്ദനാഥിന്‍റെയും കാര്യം. മിടുക്കരായ മന്ത്രിമാരെ മാറ്റി നിർത്തുവാൻ അദ്ദേഹം തയ്യാറായി. അവിടെ കുടുംബാധിപത്യമൊന്നും പ്രശ്‌നമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭരണം നന്നാവും

ഭരണം നന്നാവും

കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ നിന്നും പിണറായി വിജയന്‍ കുറേ പഠങ്ങള്‍ പഠിച്ചിട്ടുണ്ട്. പലപ്പോഴും ഉപദേശികള്‍ പിണറായിയെ തെറ്റായ വഴിക്ക് നയിച്ച് ഒരുപാട് ചൂടുവെള്ളത്തില്‍ ചാടിച്ചു. അത് തിരിച്ചറിഞ്ഞ് മാറ്റി. ‘വിവരംകെട്ട ഉപദേശകളെ' എടുത്തു കളഞ്ഞ് പിണറായി വിജയന്‍ സ്വന്തമായി ഭരിച്ചാല്‍ നന്നായിരിക്കുമെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

നടി പ്രിയ പ്രകാശ് വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021: Kemal Pasha criticizes Congress-Muslim League alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X