Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴീക്കോട്ട് ഷാജി വീഴും? കളമശ്ശേരിയില്‍ അട്ടിമറി, തിരുവനന്തപുരത്ത് ഉറപ്പ് 12, 80 ഉറപ്പിച്ച് സിപിഎം

തിരുവനന്തപുരം: സിപിഎം തികഞ്ഞ പ്രതീക്ഷയിലാണ് കേരളത്തില്‍. തരംഗമുണ്ടായാല്‍ നൂറ് സീറ്റ് വരെ എന്ന വിലയിരുത്തലിലാണ് സിപിഎം. എല്‍ഡിഎഫിന് മധ്യകേരളത്തില്‍ അടക്കം അനുകൂല സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. 80 സീറ്റ് വരെ ഉറപ്പാണെന്ന് സിപിഎം നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി കിട്ടുന്ന ചില സീറ്റുകളാവും ഇടതുമുന്നണിക്ക് മൊത്തത്തില്‍ ഗുണകരമാവുക എന്നാണ് വിലയിരുത്തല്‍. 95 സീറ്റ് വരെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നേടാനാവുമെന്നാണ് വിലയിരുത്തല്‍.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

ട്വിസ്റ്റ് ഇങ്ങനെ

ട്വിസ്റ്റ് ഇങ്ങനെ

ബിജെപി പതിവില്ലാത്ത തരത്തില്‍ ഇത്തവണ കേരളത്തില്‍ പ്രവര്‍ത്തനം നടത്തിയെന്ന് ഇടത് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസിനേക്കാള്‍ ബൂത്തുതലത്തില്‍ അവര്‍ സജീവമായിരുന്നു. തൃശൂര്‍ ജില്ലയില്‍ യുഡിഎഫിന് ബൂത്ത് ഏജന്റുമാര്‍ ഇല്ലാത്ത ഇടത്ത് പോലും ബിജെപി പ്രവര്‍ത്തകരെ നിര്‍ത്തി. ചില മണ്ഡലങ്ങളില്‍ ബിജെപി അധിക വോട്ട് നേടും. അത് യുഡിഎഫിനെ തോല്‍പ്പിക്കും. പുതുമുഖങ്ങളെ പരീക്ഷിച്ചതിലൂടെ പലയിടത്തും മത്സരം കടുത്തെന്നാണ് വിലയിരുത്തല്‍.

അഴീക്കോട് പിടിക്കും

അഴീക്കോട് പിടിക്കും

അഴീക്കോട് കെഎം ഷാജി ഇത്തവണ തോല്‍ക്കുമെന്നാണ് ഇടതുക്യാമ്പില്‍ നിന്നുള്ള ആത്മവിശ്വാസം വ്യക്തമാക്കുന്നത്. അത് മാത്രമല്ല, കാസര്‍കോടും കോഴിക്കോടും വയനാട്ടില്‍ നിലവിലുള്ള സീറ്റുകളും നിലനിര്‍ത്തുമെന്ന് സിപിഎ പറയുന്നു. അഴീക്കോടിന് പുറമേ കണ്ണൂരില്‍ പേരാവൂര്‍ സീറ്റും പിടിച്ചെടുക്കും. ഇത് കോണ്‍ഗ്രസ് അതിശക്തമായി കാണുന്ന സീറ്റാണ്. ഇത്തവണ കൈവിടുമെന്ന സൂചനയും മണ്ഡലത്തില്‍ നിന്നുണ്ട്. വയനാട്ടില്‍ യുഡിഎഫ് മണ്ഡലമായ സുല്‍ത്താന്‍ ബത്തേരിയും പിടിച്ചെടുക്കുമെന്നാണ് സിപിഎം വിശ്വാസം.

ഇഞ്ചോടിഞ്ച് മണ്ഡലങ്ങള്‍

ഇഞ്ചോടിഞ്ച് മണ്ഡലങ്ങള്‍

സുല്‍ത്താന്‍ ബത്തേരി ജയിക്കുമെന്ന് പറയുന്നുണ്ടെങ്കിലും കഠിനമാണ്. ഐസി ബാലകൃഷ്ണന് രാഹുല്‍ ഫാക്ടറും ഗുണകരമായി മാറിയേക്കാം. അതേസമയം വടകര ജയിക്കുമെന്നാണ് വിലയിരുത്തല്‍. പക്ഷേ അട്ടിമറി സാധ്യതയും മുന്നിലുണ്ട്. കെകെ രമ മികച്ച സ്ഥാനാര്‍ത്ഥി കൂടിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലം ആവര്‍ത്തിക്കുകയാണെങ്കില്‍ രമ വന്‍ ഭൂരിപക്ഷത്തിന് ജയിക്കും. തദ്ദേശത്തിലെ ഫലം ഇടതിന് അനുകൂലമായിരുന്നു. ആ സാഹചര്യം വന്നാല്‍ എല്‍ഡിഎഫിനൊപ്പമായിരിക്കും മണ്ഡലം.

തൃശൂരില്‍ സേഫല്ല

തൃശൂരില്‍ സേഫല്ല

തൃശൂരില്‍ ജയിക്കുക അത്ര എളുപ്പമല്ലെന്ന് സിപിഎം പറയുന്നു. പത്മജാ വേണുഗോപാല്‍, സുരേഷ് ഗോപി എന്നിവരുമായുള്ള പോരില്‍ മൂന്നാം സ്ഥാനത്തേക്ക് വരെ ഇടതുപക്ഷം വീണേക്കാം. പക്ഷേ വടക്കാഞ്ചേരിയില്‍ അനില്‍ അക്കരയെ വീഴ്ത്തുമെന്ന് സിപിഎം പറയുന്നു. ജില്ലാ നേതൃത്വവും ഇക്കാര്യം ഉറപ്പിക്കുന്നു. പാലക്കാട് കടുത്ത മത്സരമാണ് നടക്കുന്നത്. എംബി രാജേഷ് പക്ഷേ ആ മത്സരത്തെ അതിജീവിച്ച് 3000 വോട്ടിന് തൃത്താലയില്‍ ജയിക്കുമെന്നാണ് നേതാക്കളില്‍ നിന്നുള്ള അഭിപ്രായം. ഇടതുപക്ഷ വോട്ട് ഏകീകരിക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരത്ത് 11

തിരുവനന്തപുരത്ത് 11

തിരുവനന്തപുരത്ത് 11 സീറ്റുകള്‍ ഉറപ്പായും സിപിഎം നേടും. നേമം, കഴക്കൂട്ടം, കാട്ടാക്കട മണ്ഡലങ്ങളില്‍ ബിജെപി അതിശക്തമായ മത്സരമാണ് നടത്തിയതെന്ന് സിപിഎം വിലയിരുത്തുന്നു. നേമത്ത് പക്ഷേ യുഡിഎഫ് വോട്ട് ബിജെപിക്ക് മറിയില്ല. അതുകൊണ്ട് ജയം എല്‍ഡിഎഫ് ഉറപ്പിക്കുന്നു. കഴക്കൂട്ടത്ത് ജയിക്കാനായി എല്ലാ വഴിയും ബിജെപി നോക്കിയെന്നാണ് വിലയിരുത്തല്‍. ഇവിടെ എല്‍ഡിഎഫ് വോട്ട് ബിജെപി നേടുകയും, ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണമായും യുഡിഎഫ് നേടുകയും ചെയ്താല്‍ മാത്രമേ അട്ടിമറിക്ക് സാധ്യതയുള്ളൂ.

കളമശ്ശേരി ത്രില്ലറില്‍

കളമശ്ശേരി ത്രില്ലറില്‍

കളമശ്ശേരിയില്‍ അട്ടിമറി വിജയമാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. പി രാജീവ് ഒപ്പത്തിനൊപ്പമാണ്. എന്നാല്‍ ജയം ഉറപ്പുള്ളതാണെന്ന് സിപിഎം പറയുന്നില്ല. കോട്ടയം ജില്ലയില്‍ നാല് സീറ്റാണ് സിപിഎം ഉറപ്പിക്കുന്നത്. കൂടുതലായി രണ്ട് സീറ്റും പ്രതീക്ഷിക്കുന്നു. മാണി സി കാപ്പനേക്കാള്‍ വന്‍ ഭൂരിപക്ഷം ജോസ് കെ മാണി നേടുമെന്ന് സിപിഎം നേതൃത്വം പറയുന്നു. ആലപ്പുഴയില്‍ ഹരിപ്പാട് ഒഴികെയുള്ള മണ്ഡലങ്ങളും നേടും. അരൂരും ഇത്തവണ തിരിച്ച് പിടിക്കൂം. ചേര്‍ത്തലയില്‍ അടക്കമുള്ള തീരദേശ വോട്ടുകള്‍ ആശങ്കയാണെന്ന് സിപിഎം പറയുന്നു. ഈ വോട്ടുകള്‍ ഉറപ്പിക്കാനായിട്ടില്ല.

കൊല്ലത്ത് മാറ്റമില്ല

കൊല്ലത്ത് മാറ്റമില്ല

കൊല്ലത്തും തീരദേശ വോട്ടുകളാണ് പ്രധാനമെങ്കിലും തിരിച്ചടിയുണ്ടാവില്ലെന്ന് സിപിഎം ഉറപ്പിക്കുന്നു. കരുനാഗപ്പള്ളി, ചവറ, കൊല്ലം മണ്ഡലങ്ങളില്‍ കടുപ്പമേറിയ പോരാട്ടമാണ് നടക്കുന്നത്. ഇവ ഉറപ്പുള്ള മണ്ഡലങ്ങളല്ല. അതേസമയം ശബരിമവല വിഷയം അവസാന ദിനം വരെ പ്രതിപക്ഷം ഉയര്‍ത്തിയെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലേത് പോലെ വൈകാരിക വിഷയമായിരുന്നില്ലെന്നാണ് വിലയിരുത്തല്‍. തദ്ദേശത്തിലെ അതേ സാഹചര്യമാണ് ഇപ്പോഴുമുള്ളതെന്ന് സിപിഎമ്മിന്റെ ഗ്രൗണ്ട് റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നു. തുടര്‍ഭരണത്തിനുള്ള ആഗ്രഹം ജനങ്ങളില്‍ ഉണ്ടെന്നാണ് വിവരം.

നാടന്‍ പെണ്‍കൊടിയായി അനന്യ നാഗല്ല: ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+