കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേമം പിടിക്കും,കഴക്കൂട്ടത്ത് ഭൂരിപക്ഷം 10000 വരെ,പാലക്കാട് കടുകട്ടി..93സീറ്റ് പ്രതീക്ഷിച്ച് എൽഡിഎഫ്

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് പിണറായി വിജയൻ സർക്കാരിന് അധികാര തുടർച്ച ലഭിക്കുമോ? അതോ കേരളത്തിലെ പതിവ് ആവർത്തിച്ച് യുഡിഎഫ് അധികാരത്തിലേറുമോ? ഇത്തവണ വൻ ഭൂരിപക്ഷം നേടില്ലേങ്കിലും അധികാരം പിടിക്കാനാകുമെന്ന വിലയിരുത്തലിലായിരുന്നു തിരഞ്ഞെടുപ്പിന് മുൻപ് വരെ എൽഡിഎഫ് ക്യമ്പ്. അതേസമയം അവസാന ലാപ്പിൽ ഒപ്പത്തിനൊപ്പം എത്താനായെന്ന പ്രതീക്ഷ യുഡിഎഫ് പങ്കുവെച്ചു.

കോവിഡ് രണ്ടാംതരംഗം, ദല്‍ഹിയില്‍ നൈറ്റ് കര്‍ഫ്യു, ചിത്രങ്ങള്‍ കാണാം

അതേസമയം തിരഞ്ഞെടുപ്പോടെ ചിത്രം പാടെ മാറിയിരിക്കുകയാണെന്നാണ് ഇപ്പോൾ മുന്നണികൾ പറയുന്നത്. ശക്തി കേന്ദ്രങ്ങളിൽ ഉൾപ്പെടെ പോളിംഗിലെ ഏറ്റകുറച്ചിലുകളാണ് മുന്നണികളുടെ നെഞ്ചിടിപ്പ് ഉയർത്തുന്നത്. എന്നാൽ കഴിഞ്ഞ തവണ നേടിയതിനേക്കാൾ 2 സീറ്റുകൾ അധികം പിടിച്ച് അധികാര തുടർച്ച നേടുമെന്നാണ് എൽഡിഎഫ് പറയുന്നത്. വിജയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങൾ ഇങ്ങനെയാണ്

 91-47

91-47

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ടുള്ള അട്ടിമറി വിജയമായിരുന്നു ഇടതുപക്ഷം നേടിയത്. 91 സീറ്റുകൾ എൽഡിഎഫിന് ലഭിച്ചപ്പോൾ യുഡിഎഫ് വെറും 47 സീറ്റുകളിൽ ഒതുങ്ങി. ബിജെപി ആദ്യമായി കേരളത്തിൽ അക്കൗണ്ട് തുറക്കുകയും ചെയ്തു. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ ഞെട്ടിച്ച് വൻ തിരിച്ച് വരവായിരുന്നു സംസ്ഥാനത്ത് യുഡിഎഫ് കാഴ്ച വെച്ചത്.

101 മണ്ഡലങ്ങളിലും മുന്നേറ്റം

101 മണ്ഡലങ്ങളിലും മുന്നേറ്റം

ആകെയുള്ള 20 മണ്ഡലങ്ങളിൽ 19 ലും വിജയിച്ച് കൊണ്ടായിരുന്നു യുഡിഎഫ് തരംഗം തീർത്തത്. തൊട്ട് പിന്നാലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ലോക്സഭ തരംഗം ആവർത്തിക്കുമെന്ന പ്രതീക്ഷ പുലർത്തിയെ യുഡിഎഫിനെ ഞെട്ടിച്ച് സംസ്ഥാനത്ത് ഒട്ടുക്കെ ഇടത് തരംഗം ആഞ്ഞടിച്ചു. 101 മണ്ഡലങ്ങളിലും മുന്നേറ്റം നേടി കൊണ്ടായിരുന്നു ഇടതുപക്ഷത്തിന്റെ വിജയം.അതായത് 2016 നേക്കാൾ 10 മണ്ഡലങ്ങൾ അധികം.

 93 സീറ്റുകൾ നേടും

93 സീറ്റുകൾ നേടും

അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അത്രയും ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്ന നിലപാടിലായിരുന്ന ഇടതുമുന്നണി തിരഞ്ഞെടുപ്പോടെ പ്രതീക്ഷ ഉയർന്ന നിലയിലാണ്. 2016 ലേതിനേക്കാൾ 2 സീറ്റ് അധികം പിടിച്ച് ഭരണതുടർച്ച നേടുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. യുഡിഎഫ്, ബിജെപി ശക്തി കേന്ദ്രങ്ങളിൽ ഉൾപ്പെടെ കടന്നുകയറാനായെന്ന് മുന്നണി വിലയിരുത്തുന്നു.

നേമത്ത് അട്ടിമറി വിജയം

നേമത്ത് അട്ടിമറി വിജയം

തെക്കൻ കേരളത്തിൽ തലസ്ഥാനത്തും കൊല്ലത്തും വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാനാകുമെന്നാണ് മുന്നണിയുടെ കണക്ക് കൂട്ടൽ.ദേശീയ രാഷ്ട്രീയം തന്നെ ഉറ്റുനോക്കുന്ന തിരുവനന്തപുരത്തെ നേമത്ത് വൻ ഭൂരിപക്ഷത്തിൽ വിജയിക്കാനാകും. . മണ്ഡലത്തിൽ കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് ശതമാനം കുറഞ്ഞത് ബിജെപിക്ക് തിരിച്ചടിയാകുമെന്ന് നേതാക്കൾ പറയുന്നു.

എസ്ഡിപിഐ പിന്തുണ

എസ്ഡിപിഐ പിന്തുണ

നേമത്ത് ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി കേന്ദ്രീകരിച്ചു. കോൺഗ്രസ് 35000ത്തിലധികം വോട്ട് ലഭിക്കില്ല, നേതൃത്വം പറയുന്നു. ഇത്തവണ മണ്ഡലത്തിൽ എസ്ഡിപിഐ വോട്ടുകൾ എൽഡിഎഫിനാണ് നൽകിയതെന്ന് പാർട്ടി നേതൃത്വം വെളിപ്പെടുത്തിയിരുന്നു. നേമത്ത് ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ മുന്‍തൂക്കമുള്ള സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുക എന്ന നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്തുണയെന്ന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല പറഞ്ഞത്.

 പതിനായിരത്തിലധികം വോട്ടുകൾ

പതിനായിരത്തിലധികം വോട്ടുകൾ

പതിനായിരത്തിലധികം വോട്ടുകളാണ് മണ്ഡലത്തിൽ അവർക്ക് ഉള്ളത്. മാത്രമല്ല കഴക്കൂട്ടത്തും എസ്ഡിപിഐ വോട്ടുകൾ എൽഡിഎഫിനാണ് ലഭിച്ചത്. മണ്ഡലത്തിൽ 5000-10000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിജയിക്കാനാകുമെന്നാണ് എൽഡിഎഫ് വിലയിരുത്തുന്നത്.

35,000 വോട്ടുകൾ മാത്രം

35,000 വോട്ടുകൾ മാത്രം

തിരുവനന്തപുരം സെൻട്രലിൽ അട്ടിമറി വിജയം നേടിയേക്കുമെന്നും എൽഡിഎഫ് കണക്കാക്കുന്നു. ഇവിടെ ബിജെപിക്ക് പരമാവധി 35,000 വോട്ടുകൾ മാത്രമാകും ലഭിച്ചേക്കുകയെന്ന് വിലയിരുത്തുന്നു.
ജില്ലയിൽ ആകെ ആറ് മണ്ഡലങ്ങൾ ലഭിക്കുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ.

ആലപ്പുഴയിലും കൊല്ലത്തും

ആലപ്പുഴയിലും കൊല്ലത്തും

കഴിഞ്ഞ തവണ സംസ്ഥാനത്ത് അട്ടിമറി വിജയം നേടാനായ ആലപ്പുഴയിലും കൊല്ലത്തും വിജയത്തുടർച്ച ലഭിക്കും. ആലപ്പുഴയിൽ 8 ഉം കൊല്ലത്ത് ആകെയുള്ള 11 മണ്ഡലങ്ങളിലുമായിരുന്നു എൽഡിഎഫിന് വിജയിക്കാനായത്. അതേസമം ഇത്തവണ ഇരു ജില്ലകളിലും അട്ടിമറി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ.

5 വീതം മണ്ഡലങ്ങൾ

5 വീതം മണ്ഡലങ്ങൾ

രണ്ട് ജില്ലകളിലും അഞ്ച് വീതം മണ്ഡലങ്ങളിൽ ജയിക്കാനാകുമെന്ന കണക്ക് കൂട്ടലും യുഡിഎഫിന് ഉണ്ട്. കേരള കോൺഗ്രസ് എം മുന്നണിയിലെത്തിയത് തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തതിന് സമാനമായ മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് എൽഡിഎഫ് കരുതുന്നു.

തൃശ്ശൂരിൽ 11

തൃശ്ശൂരിൽ 11

എറണാകുളത്ത് ട്വിന്റി ട്വന്റിയാകും വിജയ പരാജയങ്ങൾ തിരുമാനിക്കുക. തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ മുൻകൈ ആവർത്തിക്കാനാകും എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ 12 സീറ്റുകൾ നേടിയ ജില്ലയിൽ ഇത്തവണ ഒരു സീറ്റ് നഷ്ടമായേക്കും എന്ന് എൽഡിഎഫ് വിലയിരുത്തുന്നുണ്ട്.

വയനാട് തത്സ്ഥിതി

വയനാട് തത്സ്ഥിതി

മലപ്പുറത്ത് ആകെയുള്ള 16ൽ 12 മണ്ഡലങ്ങളിലാണ് 2016 ൽ യുഡിഎഫ് വിജയിച്ചത്. ഇത് ഉയർത്താനകുമെന്ന് യുഡിഎഫ് ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും 8 സീറ്റുകൾ വരെയാണ് എൽഡിഎഫ് പ്രതീക്ഷ. വയനാട്ടിൽ തത്സ്ഥിതി തുടർന്നേക്കുമെന്നും വിലയിരുത്തുന്നു. നിലവിൽ 2 മണ്ഡലങ്ങളാണ് എൽഡിഎഫിന്റെ കൈയ്യിലുളളത്.

കോഴിക്കോടും കണ്ണൂരും

കോഴിക്കോടും കണ്ണൂരും

കോഴിക്കോട് വടകരയും കൊടുവള്ളിയും ഉറപ്പായും നഷ്ടമാകുമെന്നാണ് താഴെ തട്ടിലുള്ള വികാരം. കഴിഞ്ഞ തവണ 13 ൽ 11 ഉം നേടാൻ കഴിഞ്ഞെങ്കിലും ഇത്തവണ പല മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് നേരിട്ടത്. കണ്ണൂരിൽ ഇക്കുറിയും വലിയ അത്ഭുതങ്ങൾ ഒുന്നും ഉണ്ടാകില്ലെന്ന് എൽഡിഎഫ് ഉറപ്പിക്കുന്നു. കാസർഗോഡ് 3 സീറ്റുകളിൽ വിജയിക്കാമെന്നാണ് പ്രതീക്ഷ,.മഞ്ചേശ്വരത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കുമെന്നും എൽഡിഎഫ് കണക്ക് കൂട്ടുന്നു.

സിമ്രത് കൗറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021; LDF hopes to 93 seats in kerala this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X