കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംബി രാജേഷ് വിജയിക്കില്ല? കൊല്ലത്ത് 7 സീറ്റ്..61 ഉറപ്പിച്ച് ഇടതമുന്നണി.. 28 ൽ 10 കിട്ടിയാൽ ചരിത്ര വിജയം

Google Oneindia Malayalam News

തിരുവനന്തപുരം; തിരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി ഒൻപത് നാളാണ് ബാക്കി. ഇതിനോടകം തന്നെ മുന്നണികൾ കിട്ടാവുന്ന സീറ്റ് സംബന്ധിച്ചുള്ള കണക്ക് കൂട്ടലുകൾ പൂർത്തിയാക്കിയിട്ടുണ്ട്. പിണറായി സർക്കാരിന് ഭരണ തുടർച്ച ഉണ്ടാകില്ലെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ ആവർത്തിച്ച് പറയുമ്പോഴും വിജയതുടർച്ച ഉറപ്പിക്കുകയാണ് എൽഡിഎഫ് കേന്ദ്രങ്ങൾ. ഇടതുമുന്നണിയുടെ ഈ ആത്മവിശ്വാസത്തിന് പിന്നിൽ ഈ 61 മണ്ഡലങ്ങളാണ്. ഇവിടെ അടിയൊഴുക്കുകൾ സംഭവിച്ചില്ലേങ്കിൽ വീണ്ടും ഭരണം എന്നാണ് മുന്നണി അവകാശപ്പെടുന്നത്. മണ്ഡലങ്ങൾ ഏതൊക്കെയെന്ന് നോക്കാം

ഗ്ലാമറസ് ലുക്കിൽ ഹീന പഞ്ചൽ; ഏറ്റവും പുതിയ ഫൊട്ടോകൾ വൈറലാകുന്നു

കാസർഗോഡ് മൂന്ന്

കാസർഗോഡ് മൂന്ന്

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ മൂന്ന് മണ്ഡലങ്ങിലാണ് എൽഡിഎഫ് വിജയിച്ചിരുന്നത്. കാസർഗോഡും മഞ്ചേശ്വരവും യുഡിഎഫ് വിജയിച്ചപ്പോൾ ഉദുമയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും എൽഡിഎഫിനൊപ്പം നിന്നു. ഇത്തവണയും ഈ മൂന്ന് മണ്ഡലങ്ങളിലും അത്ഭുതം സംഭവിക്കില്ലെന്ന് എൽഡിഎഫ് ഉറപ്പിച്ച് പറയുന്നു.

കണ്ണൂരും കൂത്തുപറമ്പും കൈവിടും?

കണ്ണൂരും കൂത്തുപറമ്പും കൈവിടും?

2016 ൽ കണ്ണൂർ ജില്ലയിൽ 8 സീറ്റുകളാണ് എൽഡിഎഫിന് ലഭിച്ചത്. യുഡിഎഫ് വെറും മൂന്ന് സീറ്റുകളിലേക്ക് ഒതുങ്ങി. പക്ഷേ ഇക്കുറി 6 മണ്ഡലങ്ങളിൽ മാത്രമേ ഇടതുമുന്നണി ഉറപ്പിക്കുന്നുള്ളൂ. കഴിഞ്ഞ തവണ വിജയിച്ച കണ്ണൂരും കൂത്തുപറമ്പും ഇത്തവണ ലഭിച്ചേക്കില്ലെന്ന ആശങ്ക ഇടത് മുന്നണിക്ക് ഉണ്ട്. കണ്ണൂരിൽ ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനിയും കോൺഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും തമ്മിലായിരുന്നു പോരാട്ടം.

മുസ്ലീം ലീഗിന്റെ പ്രതീക്ഷ

മുസ്ലീം ലീഗിന്റെ പ്രതീക്ഷ

കെകെ ശൈലജ വൻ വിജയം നേടിയ കൂത്തുപറമ്പിൽ എൽഡെജിയാണ് ഇത്തവണ ഇടതുമുന്നണിക്ക് വേണ്ടി മത്സരിച്ചത്. കെപി മോഹനനായിരുന്നു സ്ഥാനാർത്ഥി. പൊട്ടങ്കണ്ടി അബ്ദുള്ള മുസ്ലീം ലീഗിന് വേണ്ടിയും മത്സരിച്ചു. അതേസമയം ഇത്തവണ മണ്ഡലത്തിൽ അട്ടിമറി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. 78.09 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്.

 വയനാട്ടിൽ രണ്ട്

വയനാട്ടിൽ രണ്ട്

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വയനാട്ടിൽ ആകെയുള്ള മൂന്നില്‍ രണ്ട് മണ്ഡലങ്ങളും എൽഡിഎഫ് ആയിരുന്നു വിജയിച്ചത്. സികെ ശശീന്ദ്രനിലൂടെ തിരിച്ച് പിടിച്ച കൽപ്പറ്റയിൽ ഇത്തവണ എംവി ശ്രേയാംസ് കുമാർ എൽഡിഎഫിന് വേണ്ടി നിലനിർത്തുമെന്ന് ഇടത് കേന്ദ്രങ്ങൾ പറയുന്നു. മാനന്തവാടി മണ്ഡലം തിരിച്ചുപിടിക്കാനിറങ്ങിയ പികെ ജയലക്ഷ്മിക്ക് അടിതെറ്റുമെന്ന് യുഡിഎഫ് കേന്ദ്രങ്ങളിൽ തന്നെ ആശങ്ക ഉണ്ടെന്നും എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

11 ൽ മൂന്ന് നഷ്ടമാവും

11 ൽ മൂന്ന് നഷ്ടമാവും

സിറ്റിങ് എംഎല്‍എ ഒ ആര്‍ കേളുവിന്റെ ജനസമ്മതിയും സ്വീകാര്യതയും വോട്ടുകണക്കില്‍ ജയലക്ഷ്മിക്ക് തിരിച്ചടിയാകുമെന്നും ഇടത് പ്രതീക്ഷ. അതേസമയം കഴിഞ്ഞ തവണ 11 മണ്ഡലങ്ങളിൽ വിജയിച്ച കോഴിക്കോട് ജില്ലയിൽ ഇത്തവണ എട്ടിടത്ത് മാത്രമാണ് എൽഡിഎഫ് വിജയം പ്രതീക്ഷിക്കുന്നത്.

തവനൂർ മാത്രം

തവനൂർ മാത്രം

നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശേരി, ഏലത്തൂർ, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമംഗലം എന്നിവയാണ് കോഴിക്കോട് ജില്ലയിലെ ഇടത് പ്രതീക്ഷ. മലപ്പുറത്ത് ഒരു സീറ്റിൽ മാത്രമാണ് ഇത്തവണ എൽഡിഎഫ് പ്രതീക്ഷ പുലർത്തുന്നത്. അത് കെടി ജലീലിന്റെ തവനൂരാണ്.

അപ്രതീക്ഷിത അട്ടിമറി

അപ്രതീക്ഷിത അട്ടിമറി

2016 ൽ നാല് മണ്ഡലങ്ങളിലാണ് മലപ്പുറത്ത് എൽഡിഎഫ് വിജയിച്ചത്. ഇത്തവണ അത് എട്ടാക്കുമെന്നുള്ള അവകാശ വാദങ്ങൾ ഇടതുമുന്നണി മുന്നോട്ട് വെച്ചിരുന്നുവെങ്കിലും തവനൂർ ഒഴികെയുള്ള സിറ്റിംഗ് സീറ്റുകളുൽ അപ്രതീക്ഷിത ട്വിസ്റ്റുകൾ ഉണ്ടായേക്കുമെന്ന ആശങ്ക നേതൃത്വത്തിന് ഉണ്ട്.

എംബി രാജേഷിന് സാധ്യത ഇല്ല

എംബി രാജേഷിന് സാധ്യത ഇല്ല

ഇടത് കോട്ടയായ പാലക്കാട് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയമായിരുന്നു എൽഡിഎഫ് നേടിയത്. ആകെയുള്ള 12 മണ്ഡലങ്ങളിൽ ഒൻപതും ജയിക്കാൻ എൽഡിഎഫിനായിരുന്നു.ഇത്തവണ 8 മണ്ഡങ്ങളിൽ മാത്രമേ ഇടതുമുന്നണി വിജയം ഫറപ്പിക്കുന്നുള്ളൂ. തൃത്താലയിൽ എംബി രാജഷിന് വിജയിക്കാനേയക്കില്ലെന്നാണ് ഇടത് വിലയിരുത്തൽ. മുഹമ്മദ് മുഹ്സിന്റെ മണ്ഡലമായ പട്ടാമ്പിയിലും കാര്യങ്ങൾ അത്ര എളുപ്പമായേക്കില്ലെന്നാണ് സിപിഎം വിലയിരുത്തൽ.

തൃശ്ശൂർ കൈവിടും

തൃശ്ശൂർ കൈവിടും

കോൺഗ്രസിൽ നിന്നും കഴിഞ്ഞ തവണ പിടിച്ചെടുത്ത തൃശ്ശൂർ ഇത്തവണ കൈവിട്ടേക്കുമോയെന്ന ആശങ്ക ഉണ്ട്. ചേലക്കര, മണലൂർ, ഒല്ലൂർ, നാട്ടിക, കൈപ്പമഗംലം, പുതുക്കാട്, കൊടുങ്ങല്ലൂർ, മണ്ഡലങ്ങൾ വിജയിക്കാനാകുമെന്ന് ഇടത് കേന്ദ്രങ്ങള്‍ ഉറപ്പിക്കുന്നു. എറണാകുളം ജില്ലയിൽ വെറും മൂന്ന് സീറ്റുകളാണ് എൽഡിഎഫ് പ്രതീക്ഷ.കൊച്ചിയും വൈപ്പിനും കോതമംഗവും.തൃപ്പൂണിത്തുറയിൽ സ്വരാജിന്റേയും വിജയം ഇടതുമുന്നണി ഉറപ്പിക്കുന്നില്ല.

കോട്ടയത്ത് മൂന്ന്

കോട്ടയത്ത് മൂന്ന്

ഇടുക്കിയിൽ ദേവികുളവും ഉടുമ്പൻചോലയും വിജയിക്കുമെന്നാണ് കണക്ക് കൂട്ടൽ. അതേസമയം ഇത്തവണ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന ജില്ലകളിൽ ഒന്നായ കോട്ടയത്ത് മൂന്ന് സീറ്റുകളിൽ മാത്രമാണ് ഇടത് മുന്നണി വിജയം ഉറപ്പിക്കുന്നത്. മറ്റ് മണ്ഡലങ്ങളിൽ ഇത്തവണ മത്സരം പ്രവചനാതീതമാണെന്നാണ് എൽഡിഎഫ് വിലയിരുത്തുന്നത്.

ഉറപ്പ് ഈ സീറ്റിൽ മാത്രം

ഉറപ്പ് ഈ സീറ്റിൽ മാത്രം

2016 ൽ ആലപ്പുഴയിൽ ഹരിപ്പാട് ഒഴികെയുള്ള മുഴുവൻ മണ്ഡലങ്ങളിലും വൻ വിജയം നേടാൻ എൽഡിഎഫിന് സാധിച്ചിരുന്നു.എന്നാൽ അമ്പലപ്പുഴ ഉൾപ്പെടെയുള്ള കുത്തക സീറ്റുകളിൽ ഉൾപ്പെടെ അട്ടിമറി ഉണ്ടാകുമെന്നാണ് ഇടതുമുന്നണിയുടെ ആശങ്ക. ആലപ്പുഴയും മാവേലിക്കരുയും ചെങ്ങന്നൂരും മാത്രമാണ് എൽഡിഎഫ് ഇവിടെ ഉറപ്പിക്കുന്നത്.

കൊല്ലത്ത് വെറും 7 സീറ്റുകൾ

കൊല്ലത്ത് വെറും 7 സീറ്റുകൾ

പത്തനംതിട്ടയിൽ 3 സീറ്റ് ഉറപ്പിക്കുമ്പോൾ കഴിഞ്ഞ തവണ അട്ടിമറി വിജയം നേടിയ കൊല്ലം ജില്ലയിൽ വെറും 7 സീറ്റുകളാണ് എൽഡിഎഫ് ഉറപ്പിക്കുന്നത്. ജില്ലയിലെ 11 സീറ്റുകളും തൂത്തുവാരിക്കൊണ്ടായിരുന്നു 2016 ൽ ഇടത് മുന്നണിയുടെ വിജയം.തിരുവനന്തപുരത്ത് ആറ്റിങ്ങലും ചിറയൻകീഴും വട്ടിയൂർക്കാവും കാട്ടാകടയുമാണ് ഉറച്ച പ്രതീക്ഷ .

ചരിത്ര വിജയമെന്ന്

ചരിത്ര വിജയമെന്ന്

അതേസമയം ഈ സീറ്റുകളിൽ അപ്രതീക്ഷിത അടിയൊഴുക്കുകൾ ഉണ്ടായാൽ ചിത്രം മാറിയേക്കും. മാത്രമല്ല 28 മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ് നടന്നതെന്നും എൽഡിഎഫ് വിലയിരുത്തുന്നു. ഇതിൽ 10 എണ്ണത്തിൽ വിജയിച്ചാൽ ചരിത്ര വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് കേന്ദ്രങ്ങൾ.

കേന്ദ്രത്തിന്റെ സൗജന്യം പ്രതീക്ഷിച്ചാണോ ഇവിടെ വാക്സിൻ സൗജന്യമെന്ന് പിണറായി പ്രഖ്യാപിച്ചത്?; വി മുരളീധരൻകേന്ദ്രത്തിന്റെ സൗജന്യം പ്രതീക്ഷിച്ചാണോ ഇവിടെ വാക്സിൻ സൗജന്യമെന്ന് പിണറായി പ്രഖ്യാപിച്ചത്?; വി മുരളീധരൻ

ഒന്ന് പിടിപ്പുകേടിന്റെ ഉദാഹരണം, മറ്റൊന്ന് ക്രൈസിസ് മാനേജ്‌മെന്റിന്റെ! പ്രധാനമന്ത്രി- മുഖ്യമന്ത്രി താരതമ്യംഒന്ന് പിടിപ്പുകേടിന്റെ ഉദാഹരണം, മറ്റൊന്ന് ക്രൈസിസ് മാനേജ്‌മെന്റിന്റെ! പ്രധാനമന്ത്രി- മുഖ്യമന്ത്രി താരതമ്യം

Recommended Video

cmsvideo
പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

English summary
kerala assembly election 2021; LDF hopes 62 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X