കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയവും എറണാകുളവും എല്‍ഡിഎഫ് പിടിക്കുമോ, വയനാട് യുഡിഎഫിനോ; ജില്ലകളിലെ 'കയ്യിലിരുപ്പ്' ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ല അടിസ്ഥാനമിക്കായുള്ള കണക്ക് കൂട്ടലിലാണ് മുന്നണികള്‍. 2016 ലെ തിരഞ്ഞെടുപ്പില്‍ കോട്ടയവും എറണാകുളവും മലപ്പുറവും ഒഴികേയുള്ള പതിനൊന്ന് ജില്ലകളിലും മേധാവിത്വം ഇടത് മുന്നണിക്കായിരുന്നു. കൊല്ലത്ത് ആവട്ടെ ഒരു സീറ്റില്‍ പോലും യുഡിഎഫിന് ജയിക്കാന്‍ സാധിച്ചില്ല. ഇത്തവണയും എല്‍ഡിഎഫ് സമാനമായ വിജയം ലക്ഷ്യമിടുമ്പോള്‍ വലിയ മാറ്റം ഉണ്ടാവുമെന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. ജില്ല അടിസ്ഥാനമാക്കിയുള്ള മുന്നണികളുടെ പ്രതീക്ഷയും കണക്കുകളും ഇങ്ങനെ...

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

തിരുവനന്തപുരത്ത് ആര്

തിരുവനന്തപുരത്ത് ആര്

തലസ്ഥാന ജില്ലയില്‍ ആര് മുന്നേറ്റം ഉണ്ടാക്കുന്നോ അവര്‍ ഭരണത്തില്‍ ഏറും എന്നുള്ളതാണ് ചരിത്രം. 2016 ലെ തിരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയിലെ 14 മണ്ഡലങ്ങളില്‍ 9 ഇടത്താണ് എല്‍ഡിഎഫ് ജയിച്ചത്. ശേഷിക്കുന്ന 5 സീറ്റുകളില്‍ ഒരെണ്ണം ബിജെപി പിടിച്ചപ്പോള്‍ നാല് എണ്ണത്തില്‍ യുഡിഎഫ് വിജയിച്ചു. ഉപതിരഞ്ഞെടുപ്പിലൂടെ വട്ടിയൂര്‍ക്കാവ് കൂടി എല്‍ഡിഎഫ് പിടിച്ചെടുത്തതോടെ എല്‍ഡിഎഫിന്‍റെ സീറ്റ് നില 10 ആയി ഉയര്‍ന്നു.

നെയ്യാറ്റിന്‍കര മാത്രം

നെയ്യാറ്റിന്‍കര മാത്രം

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നില്‍ എത്തിയത് 12 സീറ്റിലായിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ കരുത്ത് സിപിഎം തിരിച്ച് പിടിച്ചു. 12 ഇടത്ത് ഇടതുമുന്നണി മേല്‍കൈ നേടിയപ്പോള്‍ കോണ്‍ഗ്രസിന് ലീഡ് പിടിക്കാന്‍ കഴിഞ്ഞത് ഒരു മണ്ഡലത്തില്‍ മാത്രം. നേമത്ത് ബിജെപിയും ലീഡ് നിലനിര്‍ത്തി. നെയ്യാറ്റിന്‍കരയിലായിരുന്നു കോണ്‍ഗ്രസിന് ലീഡ് നേടാന്‍ സാധിച്ചത്.

കൊല്ലം ഇടത് കോട്ട

കൊല്ലം ഇടത് കോട്ട

കൊല്ലത്തെ 11 ല്‍ 11 സീറ്റിലും വിജയക്കൊടി പാറിച്ചായിരുന്നു 2016 ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. എന്നാല്‍ 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ അത്രയും സീറ്റുകളില്‍ ലീഡ് നേടിയത് യുഡിഎഫ് ആയിരുന്നു. അതേസമയം തദ്ദേശത്തില്‍ എത്തിയപ്പോള്‍ കണക്കുകള്‍ മാറി മറിഞ്ഞു. വീണ്ടും ഇടതിന് മേധാവിത്വം രണ്ടിടത്ത് ഒഴികെ എല്ലായിടത്തും ഇടതുമുന്നണിക്ക് ലീഡ്.

കുന്നത്തൂരും ഇരവിപുരവും

കുന്നത്തൂരും ഇരവിപുരവും


ജില്ലയില്‍ കഴിഞ്ഞ തവണ സിപിഐയും സിപിഎമ്മും നാല് വീതം സീറ്റുകളിലും കേരള കോണ്‍ഗ്രസ് ബി, ആര്‍എസ്പി ലെനിനിസ്റ്റ്, സിഎംപി എന്നിവര്‍ ഒരോ സീറ്റിലുമായിരുന്നു മത്സരിച്ചത്. ഇത്തവണ കുന്നത്തൂര്‍ സീറ്റ് കോവൂര്‍ കുഞ്ഞുമോനില്‍ നിന്നും ഏറ്റെടുക്കാനുള്ള ആലോചന സിപിഎമ്മിനുണ്ട്. യുഡിഎഫിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇരവിപുരം സീറ്റ് ആര്‍എസ്പിയില്‍ നിന്നും ഏറ്റെടുക്കാനുള്ള ആലോചനയുണ്ട്. ലീഗിന് ഒരു സീറ്റ് ജില്ലയില്‍ നല്‍കുന്നതിനെ കുറിച്ചും ചര്‍ച്ച നടക്കുന്നു.

പത്തനംതിട്ടയുടെ മനസ്സ്

പത്തനംതിട്ടയുടെ മനസ്സ്

യുഡിഎഫ് അനുകൂല ജില്ലയെന്ന് പറയുമ്പോഴും മുന്നണിക്ക് ഒരു എംഎല്‍എ പോലും ഇല്ലാത്ത ജില്ലയാണ് പത്തനംതിട്ട. കഴിഞ്ഞ തവണ വിജയിച്ച ഏക മണ്ഡലമായ കോന്നിയാകട്ടെ ഉപതിരഞ്ഞെടുപ്പിലൂടെ നഷ്ടമാവുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലത്തിലും യുഡിഎഫ് മുന്നില്‍ എത്തിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ല ഇടത്തോടെ ചാഞ്ഞു. ബിജെപിക്കും ചില മേഖലകളില്‍ സ്വാധീനം ഉണ്ട്.

കോന്നി, ആറന്മുള

കോന്നി, ആറന്മുള

കോന്നി, ആറന്മുള, റാന്നി, അടൂര്‍, എന്നീ സീറ്റുകളില്‍ കോണ്‍ഗ്രസും തിരുവല്ലയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായിരിക്കും മത്സരിക്കുക. എല്‍ഡിഎഫില്‍ ആറന്മുള, റാന്നി, കോന്നി സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. അടൂരില്‍ സിപിഐ മത്സരിക്കുമ്പോള്‍ ജെഡിഎസ് തിരുവല്ലയില്‍ മത്സരിക്കുന്നു. റാന്നി സീറ്റിനായി കേരള കോണ്‍ഗ്രസ് എം നീക്കം ശക്തമാക്കിയിട്ടുണ്ട്.

കോട്ടയം കോട്ട വീഴുമോ

കോട്ടയം കോട്ട വീഴുമോ


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്ന ജില്ലയാണ് കോട്ടയം. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റത്തോടെ രാഷ്ട്രീയ ചിത്രം മാറി. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കോട്ടകളില്‍ പോലും എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചു. മാണി സി കാപ്പന്‍ മുന്നണി മാറിയെങ്കിലും പാലാ ഉള്‍പ്പടെ പല മണ്ഡലങ്ങളിലും എല്‍ഡിഎഫ് ഇത്തവണ വിജയം പ്രതീക്ഷിക്കുന്നു.

പിസി ജോര്‍ജും ബിജെപിയും

പിസി ജോര്‍ജും ബിജെപിയും


ജോസഫ് വിഭാഗം ഒപ്പം ഉണ്ടെങ്കിലും അവരുടെ കരുത്തില്‍ യുഡിഎഫിന് തന്നെ അത്ര വിശ്വാസം പോര. ഭൂരിപക്ഷം സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കണം എന്നതാണ് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്പായം. കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച പിസി ജോര്‍ജ് ആവട്ടെ എന്‍ഡിഎ പ്രവേശനത്തിനുള്ള പാതയിലാണ്. അങ്ങനെയെങ്കില്‍ പൂഞ്ഞാര്‍ പിടിക്കാമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ.

ഇടുക്കിയും കേരള കോണ്‍ഗ്രസും

ഇടുക്കിയും കേരള കോണ്‍ഗ്രസും

കേരള കോണ്‍ഗ്രസ് എം കൂടി ഒപ്പം എത്തിയതോടെ ഇത്തവണയും ഇടുക്കിയില്‍ മേധാവിത്വം തുടരാം എന്ന കണക്ക് കൂട്ടലിലാണ് എല്‍ഡിഎഫ്. എന്നാല്‍ ശക്തിക്ഷയിച്ചിട്ടില്ലെന്ന് തെളിയിക്കാനാണ് യുഡിഎഫ് ശ്രമം. എഐഡിഎംകെ സഖ്യത്തിലൂടെ തോട്ടംമേഖലയില്‍ എന്‍ഡിഎയും പ്രതീക്ഷ പുലര്‍ത്തുന്നു. ആലപ്പുഴയിലെ 9 ല്‍ എട്ടും പിടിച്ച മേധാവിത്വം തുടരാന്‍ ഇടതുമുന്നണി ശ്രമിക്കുമ്പോള്‍ പകുതി സീറ്റെങ്കിലും പിടിക്കുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്.

താനൂരും നിലമ്പൂരും

താനൂരും നിലമ്പൂരും

എറണാകുളത്ത് കഴിഞ്ഞ തവണ യുഡിഎഫ് 9, എല്‍ഡിഎഫ് 5 എന്നതായിരുന്നു സീറ്റ് നില. അതേസമയം തൃശൂരില്‍ 13 ല്‍ 12 മണ്ഡലങ്ങളും ഇടതുപക്ഷ പിടിച്ചപ്പോള്‍ യുഡിഎഫ് വിജയം വടക്കാഞ്ചേരിയില്‍ ഒതുങ്ങി. മലപ്പുറത്ത് ആകെയുള്ള 16 ല്‍ 12 ഇടത്തായിരുന്നു യുഡിഎഫ് വിജയം. താനൂരും നിലമ്പൂരും അട്ടമറിയിലൂടെ എല്‍ഡിഎഫ് പിടിച്ചു. ഇത്തവണയും വന്‍ അട്ടിമറികള്‍ ഉണ്ടാവുമെന്നാണ് ഇടത് അവകാശവാദം.

പാലക്കാടന്‍ കാറ്റ് എങ്ങോട്ട്

പാലക്കാടന്‍ കാറ്റ് എങ്ങോട്ട്

പാലക്കാട് 12 മണ്ഡലങ്ങളിൽ എൽഡിഎഫിന് 9, യുഡിഎഫിന് 3 എംഎൽഎമാർ വീതമാണുള്ളത്. കോഴിക്കോട് 13 സീറ്റ് ഉള്ളതില്‍ 11 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫില്‍ രണ്ടിടത്തും വിജയിച്ചത് ലീഗ് ആയിരുന്നു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് ഇല്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ 3 മണ്ഡലങ്ങളിൽ യുഡിഎഫും 10 മണ്ഡലങ്ങളിൽ എൽഡിഎഫുമാണ് നേട്ടമുണ്ടായത്. ...

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ? | Oneindia Malayalam
പേരാവൂര്‍, അഴീക്കോട്

പേരാവൂര്‍, അഴീക്കോട്

വയാനാട്ടിലെ 3 ല്‍ രണ്ട് മണ്ഡലങ്ങളും കഴിഞ്ഞ തവണ ഇടതുമുന്നണി പിടിച്ചെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലത്തിലും റെക്കോര്‍ഡ് ഭൂരിപക്ഷമാണ് യുഡിഎഫിനുള്ളത്. കണ്ണൂരില്‍ 11 ല്‍ 8 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ ഇരിക്കൂർ, പേരാവൂർ, അഴീക്കോട് മണ്ഡലങ്ങളിൽ യുഡിഎഫ് വിജയിച്ചു. ഇത്തവണ കൂത്തുപറമ്പ് ലീഗിന് നല്‍കാന്‍ ഏകദേശ ധാരണയായിട്ടുണ്ട്. കാസര്‍ഗോഡ് അഞ്ചില്‍ മൂന്ന് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ രണ്ടിടത്തായിരുന്നു യുഡിഎഫ് വിജയം.

ക്യൂട്ട് ലുക്കിൽ പാർവ്വതി നായർ- ചിത്രങ്ങൾ കാണാം

English summary
kerala assembly election 2021; LDF to take lead in Kottayam and Ernakulam; Seat status in districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X