• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രണ്ടിടത്ത് സ്ഥാനാര്‍ത്ഥികളായി, കോണ്‍ഗ്രസിന് ഇനി വരാനുള്ളത് ഇവര്‍, അമ്പരിപ്പിക്കുന്ന പ്രഖ്യാപനം!!

കോട്ടയം: സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനമാവും മുമ്പ് തന്നെ സ്ഥാനാര്‍ത്ഥികളെ കോട്ടയത്ത് പ്രഖ്യാപിച്ചു. കടുത്തുരുത്തിയിലും പാലായിലുമാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം വനിതകളുടെ 35 അംഗ പട്ടികയും കെപിസിസിക്ക് മുന്നിലുണ്ട്. അരൂരിലും സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ഏറ്റവും ശക്തരെയാണ് ഇറക്കുന്നതെന്ന് വ്യക്തമാക്കുകയാണ്. സഖ്യകക്ഷികളുടെ പ്രഖ്യാപനം കൂടിയാണ് കോട്ടയത്ത് നടത്തിയത്. യുഡിഎഫിനെ മുന്നില്‍ നിന്ന് നയിക്കുന്നവരാണ് കോണ്‍ഗ്രസെന്ന് തെളിയിക്കുകയാണ് ഈ തീരുമാനങ്ങള്‍.

കര്‍ഷക പ്രക്ഷോഭം, ഇന്നത്തെ ചിത്രങ്ങള്‍

കടുത്തുരുത്തിയും പാലായും

കടുത്തുരുത്തിയും പാലായും

കോണ്‍ഗ്രസ് രണ്ട് പേരുടെ സ്ഥാനാര്‍ത്ഥിത്വമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കടുത്തുരുത്തി സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തിന് തന്നെ നല്‍കുമെന്ന് ഉറപ്പായി. ഇവിടെ മോന്‍സ് ജോസഫ് മത്സരിക്കുമെന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. പാലായില്‍ എന്‍സിപി വിട്ട് വന്ന മാണി സി കാപ്പനും മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഐശ്വര്യ കേരള യാത്രയിലായിരുന്നു പ്രഖ്യാപനം. പിസി ജോര്‍ജിന്റെ മുന്നണി പ്രവേശവും പൂഞ്ഞാറിലെ സ്ഥാനാര്‍ത്ഥിത്വവും യുഡിഎഫ് ചര്‍ച്ചയിലൂടെ തീരുമാനിക്കും.

കോന്നി പിടിക്കണം

കോന്നി പിടിക്കണം

കോന്നി പിടിക്കുകയാണ് കോണ്‍ഗ്രസിന്റെ മറ്റൊരു വലിയ ലക്ഷ്യം. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിരുന്നു ഇത്. കോന്നി പിടിക്കാനായി അടൂര്‍ പ്രകാശിന്റെ സഹായമാണ് തേടുന്നത്. അദ്ദേഹം നല്‍കുന്നയാള്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ മുന്‍ഗണന നല്‍കും. 1996 മുതല്‍ 2016 വരെ അടൂര്‍ പ്രകാശ് തുടര്‍ച്ചയായി കോന്നിയില്‍ ജയിച്ചിരുന്നു. 2019ല്‍ ലോക്‌സഭയിലേക്കും ജയിച്ചു. ഇതോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്ന മണ്ഡലത്തില്‍ പി മോഹന്‍രാജ് സിപിഎമ്മിനോട് പരാജയപ്പെട്ടു. കെയു ജനീഷ് കുമാറാണ് മണ്ഡലം പിടിച്ചത്. കോണ്‍ഗ്രസ് റോബിന്‍ പീറ്ററിനെ മത്സരിപ്പിക്കുമെന്നാണ് സൂചന.

അരൂരില്‍ ഷാനിമോള്‍

അരൂരില്‍ ഷാനിമോള്‍

അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ തന്നെ ഇത്തവണ മത്സരിക്കും. ഇക്കാര്യവും ചെന്നിത്തല തന്നെ പ്രഖ്യാപിച്ചു. അരൂരിന് മാത്രമായി ചില വാഗ്ദാനങ്ങളും അദ്ദേഹം നല്‍കി. അതേസമയം ഷാനിമോളെ വീണ്ടും മത്സരിപ്പിക്കില്ലെന്ന സൂചനകളെ തള്ളുന്നതായിരുന്നു ചെന്നിത്തലയുടെ പ്രഖ്യാപനം. ആലപ്പുഴയിലെ യാത്രയില്‍ ചാണ്ടി ഉമ്മനും എകെ ആന്റണിയും മകന്‍ അനില്‍ കെ ആന്റണിയും പങ്കെടുത്തതും വലിയ ആവേശമായിരുന്നു. ഇരുവരും എ ഗ്രൂപ്പ് നേതാക്കളാണെന്നത് വലിയ അദ്ഭുതം കൂടിയായിരുന്നു.

പിഷാരടിയും ഇടവേള ബാബുവും

പിഷാരടിയും ഇടവേള ബാബുവും

രമേശ് പിഷാരടിയും ഇടവേള ബാബുവും കോണ്‍ഗ്രസിലേക്ക് എത്തുകയാണ്. ഇരുവരും ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും. പിഷാരടി നേരത്തെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്തിയിരുന്നു. ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, കെഎസ് ശബരീനാഥന്‍ തുടങ്ങിയവരും പിഷാരടിയെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ചര്‍ച്ച ശക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് നീക്കം. നേരത്തെ മേജര്‍ രവിയും ചെന്നിത്തലയുടെ യാത്രയിലെത്തിയിരുന്നു.

ലീഗിന്റെ ഉടക്ക്

ലീഗിന്റെ ഉടക്ക്

ചെന്നിത്തല വിജയകരമായി മുന്നേറുമ്പോഴും ചെറിയ പ്രതിസന്ധി കോണ്‍ഗ്രസിനുണ്ടായി. ചേര്‍ത്തലയില്‍ ഐശ്വര്യ കേരള യാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന് മുസ്ലീം ലീഗ് വിട്ടുനിന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗിനെ അവഗണിച്ചതായിട്ടാണ് പരാതി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ പരിഹാരം കണ്ടിട്ടില്ലെന്നായിരുന്നു പരാതി. അതുകൊണ്ട് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ താല്‍പര്യമില്ലെന്നും ഇവര്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് വലിയ തലവേദനയാവും.

വനിതാ വിപ്ലവം

വനിതാ വിപ്ലവം

കോണ്‍ഗ്രസില്‍ വനിതകളും സ്ഥാനാര്‍ത്ഥിത്വത്തിനായി പിടിമുറുക്കി. എല്ലാ ജില്ലയിലും സീറ്റ് വേണമെന്നാണ് ആവശ്യം. 35 പേരുടെ പട്ടിക മഹിളാ കോണ്‍ഗ്രസ് കെപിസിസിക്ക് കൈമാറി. ഷാനിമോള്‍ ഉസ്മാനും ലതികാ സുഭാഷും അടക്കമുള്ളവര്‍ പട്ടികയിലുണ്ട്. 35 സീറ്റില്ലെങ്കില്‍ 14 സീറ്റില്ലെങ്കില്‍ സീറ്റ് വേണമെന്ന കടുത്ത തീരുമാനത്തിലാണ് ഇവര്‍. ഷാനിമോള്‍ മത്സരിക്കുന്ന കാര്യം തീരുമാനമായതിനാല്‍ അതിന് ഇനി വാദമുയര്‍ത്തില്ല. ലതികാ സുഭാഷിനെ ഏറ്റുമാനൂരും പത്മജ വേണുഗോപാലിനെ തൃശൂരും ബിന്ദു കൃഷ്ണയെ കൊല്ലത്തും മത്സരിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇവര്‍ക്കും വേണം സീറ്റ്

ഇവര്‍ക്കും വേണം സീറ്റ്

പികെ ജയലക്ഷ്മിയെ മാനന്തവാടിയിലെ തന്നെ മത്സരിപ്പിക്കണമെന്നാണ് മറ്റൊരു ആവശ്യം. ലാലി വിന്‍സെന്റിനെ എറണാകുളത്തും കൊച്ചി മേയര്‍ സൗമിനി ജെയിനെ എറണാകുളത്തും മത്സരിപ്പിക്കാനാണ് നീക്കം. അതേസമയം ഇരിക്കൂറില്‍ കെസി ജോസഫ് മത്സരിക്കുന്നില്ല, ഈ സാഹചര്യത്തില്‍ കെവി ഫിലോമിനയുടെ പേരാണ് മഹിളാ കോണ്‍ഗ്രസ് നിര്‍ദേശിക്കുന്നത്. കോങ്ങാട് സംവരണ സീറ്റില്‍ കെഎ തുളസിയെയും ദീപ്തി മേരി വര്‍ഗീസ്, ഷമാ മുഹമ്മദ്, ഡോ ആരിഫ്, ഫാത്തിമ രോഷ്‌ന എന്നിവരുടെ പേരുകളും നിര്‍ദേശിക്കുന്നുണ്ട്. രാഹുല്‍ നിര്‍ദേശിക്കുന്നത് അനുസരിച്ചാവും ഇവര്‍ക്ക് ടിക്കറ്റ് നല്‍കുക.

നടി നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
kerala assembly election 2021: monce joseph will contest from kaduthuruthy, announces congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X