കേരളത്തില്‍ ഇനി ഒരു പാവപ്പെട്ടവനും ഉണ്ടാവില്ല, അതിന് ആ പദ്ധതി ഇവിടെ നടപ്പാക്കണമെന്ന് രാഹുല്‍
കോഴിക്കോട്: കേരളത്തില്‍ ഇനി ഒരു പാവപ്പെട്ടവന്‍ പോലും ഉണ്ടാകില്ലെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് വിഭാവനം ചെയ്ത് ന്യായ് പദ്ധതി കേരളത്തില്‍ നടപ്പായാല്‍ ഒരു പാവപ്പെട്ടവന്‍ പോലും ഇവിടെയുണ്ടാവില്ല. പദ്ധതിയിലൂടെ മാസം ആറായിരം രൂപയാണ് നല്‍കുക. കേരളത്തിന്റെ സമ്പദ് രംഗത്തെ തന്നെ മാറ്റി മറിക്കുന്ന പദ്ധതിയായിരിക്കും ന്യായ്. കര്‍ഷകരുടെ ക്ഷേമത്തിനായി യുഡിഎഫ് അധികാരത്തില്‍ വരണമെന്നും രാഹുല്‍ വ്യക്തമാക്കി. കേരളത്തില്‍ സിഎഎ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
കേരളത്തില്‍ ബഫര്‍ സോണ്‍ നിര്‍ദേശം കേന്ദ്രത്തിന് നല്‍കിയത് സംസ്ഥാന സര്‍ക്കാരാണെന്ന് രാഹുല്‍ തുറന്നടിച്ചു. വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ഒന്നര കിലോ മീറ്റര്‍ വായുപരധിയെ ബഫര്‍ സോണിക്കാനുള്ള വിജ്ഞാപനമാണ് ബത്തേരി നിയമസഭാ മണ്ഡലത്തിലെ സുപ്രധാന തിരഞ്ഞെടുപ്പ് വിഷയം. കിലോ മീറ്റര്‍ പരിധി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് ഇടത് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഈ പട്ടികയിലും ജനവാസ കേന്ദ്രങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു. വയനാട്ടില്‍ ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയാണ് ഈ വിഷയം.
അതേസമയം ഇടതുപക്ഷത്തോട് തനിക്ക് വെറുപ്പില്ലെന്ന് രാഹുല്‍ പറയുന്നു. ഇടതുപക്ഷത്തെ വെറുക്കാന്‍ തനിക്കാവില്ല. രാഷ്ട്രീയപരമായ വിയോജിപ്പുകള്‍ അവരുമായിട്ടുണ്ട്. പക്ഷേ അതൊരിക്കലും വെറുപ്പല്ല. എന്റെ സഹോദരി സഹോദരന്‍മാര്‍ കൂടിയാണ് അവര്‍. ഇടതുമുന്നണിയുമായി ഇനിയും രാഷ്ട്രീയപരമായ ചര്‍ച്ചകല്‍ തുടരേണ്ടതുണ്ട്. മാനന്തവാടിയില്‍ അദ്ദേഹത്തിന്റെ റോഡ് ഷോ വലിയ തരംഗം തീര്‍ക്കുകയും ചെയ്തു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവസരമുണ്ടായിട്ടും ഇടതു സര്‍ക്കാര്‍ ആ അവസരം വിനിയോഗിച്ചില്ല. യുഡിഎഫ് വന്നാല്‍ വയനാട് മെഡിക്കല്‍ കോളേജ് ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം ന്യായ് പദ്ധതി എല്ലാ മണ്ഡലത്തിലും കൃത്യമായി രാഹുല്‍ ഉന്നയിക്കുന്നുണ്ട്. എല്ലാ പ്രമുഖ നേതാക്കളും ഒറ്റക്കെട്ടായി ഇത് അവതരിപ്പിക്കുന്നുണ്ട്. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഈ പദ്ധതി അവതരിപ്പിച്ചെങ്കിലും, പാര്‍ട്ടി നേതാക്കള്‍ വേണ്ട വിധത്തില്‍ ഇത് പ്രചരിപ്പിക്കുന്നതില്‍ പരാജയമായിരുന്നു. കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിക്കും അത് കാരണമായിരുന്നു.
ഷമ ശികന്ദറിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം