കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ബിജെപി പത്ത് സീറ്റ് പിടിക്കും; കുമ്മനവും ഞാനും ഒരു പോലെ അല്ലെന്നും ഓ രാജഗോപാല്‍

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ആഗ്രഹിച്ചത് പോലുള്ള ഒരു മുന്നേറ്റം ഉണ്ടായിട്ടില്ലെന്ന് മുതിര്‍ന്ന നേതാവും നേമം എംഎല്‍എയുമായ ഓ രാജഗോപാല്‍. പക്ഷെ മുന്നോട്ട് വരാന്‍ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപി വളരുന്നുവെന്ന ഒരു പൊതുധാരണ പരന്ന് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ബിജെപിയുടെ വളര്‍ച്ച നിയന്ത്രിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും പരസ്പര ധാരണയുണ്ടാക്കുന്നുവെന്നും അദ്ദേഹം അരോപിക്കുന്നു. ബിജെപി ജയിക്കാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ അവര്‍ ഒരുമിച്ച് നിന്ന് ഞങ്ങളെ രണ്ടോ മൂന്നോ സ്ഥാനത്തേക്ക് പുറന്തള്ളുമെന്നും ഓ രാജഗോപാല്‍ പറഞ്ഞു. മനോരമ ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

മഞ്ചേശ്വരം മുതൽ പാറശാല വരെ

മഞ്ചേശ്വരം മുതൽ പാറശാല വരെ

മഞ്ചേശ്വരം മുതൽ പാറശാല വരെ ബിജെപിക്ക് വലിയ സ്വാധീനം ഉണ്ട്. എന്നാല്‍ എല്ലാ ഇടത്തും ഒരു പോലെ വളര്‍ച്ചയില്ല. നിലവില്‍ ഗ്രാമപ്രദേശങ്ങളില്‍ അടക്കം വലിയ വ്യത്യാസം ഉണ്ടായി വരുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയില്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയത് അടക്കം ഇതിന് ഉദാഹരണമാണ്. നേരത്തെ ബിജെപി പ്രതീക്ഷ വെച്ച് പുലര്‍ത്തിയിരുന്ന സ്ഥലമായിരുന്നില്ല പന്തളമെന്നും അദ്ദേഹം പറയുന്നു

തിരുവനന്തപരും നഗരസഭയില്‍

തിരുവനന്തപരും നഗരസഭയില്‍

തിരുവനന്തപരും നഗരസഭയില്‍ കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താല്‍ വളരെ ചെറിയ മുന്നേറ്റമെ ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ളു. ബിജെപിയെ തടയാനുള്ള യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെ വ്യഗ്രത അവിടേയും പ്രകടമായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതിനെയെല്ലാം മറികടക്കുന്ന മുന്നേറ്റം പാര്‍ട്ടിക്ക് ഉണ്ടാവും . നല്ല സ്ഥാനാർഥികളെ നിശ്ചയിക്കുക, മികച്ച തന്ത്രം മെനയുക. ഇതാണു വിജയത്തിനുള്ള വഴിയെന്നും അദ്ദേഹം പറയുന്നു.

Recommended Video

cmsvideo
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ്;മത്സരിക്കില്ലെന്ന് ഒ രാജഗോപാൽ,തിരക്കിട്ട നീക്കവുമായി ബിജെപി
നേമത്ത് ആര്

നേമത്ത് ആര്

പാര്‍ട്ടിയെ സഹായിക്കാന‍് താല്‍പര്യങ്ങള്‍ ചില സ്ഥലങ്ങളില്‍ ഉണ്ടാവും. അപ്പോള്‍ അവരെ തിരിച്ചു സഹായിച്ചുള്ള പരസ്പര ധാരണ ഉണ്ടാക്കണം. നേമത്തു തന്നെ കോർപറേഷന്റെ ഭാഗമായി ബിജെപിക്ക് നല്ല സ്വാധീനമുള്ള ഭാഗങ്ങളിൽ കഴിഞ്ഞ തവണ പാർട്ടി മുന്നിട്ടിറങ്ങി. മറ്റിടത്ത് അതുപോലെ ചെയ്തിട്ട് കാര്യമില്ലെന്ന് നേരത്തെ തന്നെ മനസ്സിലാക്കി. ഇത്തരത്തില്‍ സൂക്ഷ്മായി പ്രവര്‍ത്തിച്ച് തുടങ്ങണം.

ഒരു അബ്ദുള്ളക്കുട്ടി

ഒരു അബ്ദുള്ളക്കുട്ടി


ക്രിസ്ത്യൻ വിഭാഗങ്ങളിൽ ചില 'പോസിറ്റീവ്' ആയ അനുരണനങ്ങൾ ഉണ്ടായിട്ടുണ്ട്. പഴയത് പോലെ ബിജെപിയെ അകറ്റി നിര്‍ത്തേണ്ടവരായി അവര്‍ കാണുന്നില്ല. ഞങ്ങളോടും കുറേയൊക്കെ സഹിഷ്ണുത അവര്‍ക്കുമുണ്ട്. ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളെ ഒരുപോലെ കാണാന്‍ കഴിയില്ല. മുസ്ലിം വിഭാഗത്തില്‍ നിന്നും ബിജെപിക്ക് ഒരു അബ്ദുള്ളക്കുട്ടിയല്ലേ ഉള്ളത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും ഇത്തവണ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ വരും.

വ്യക്തിപരമായി പറഞ്ഞാല്‍

വ്യക്തിപരമായി പറഞ്ഞാല്‍


വ്യക്തിപരമായി പറഞ്ഞാല്‍ വരാനിരിക്കുന്ന നിയസമസഭ തിരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കാനാണ് ആഗ്രഹം. ഇക്കാര്യത്തില്‍ പാര്‍ട്ടി ഒരു തീരുമാനം എടുത്തിട്ടില്ല. മികച്ച ഒരു പകരക്കാരനെ കണ്ടെത്തിയാല്‍ എനിക്ക് മത്സര രംഗത്ത് നിന്നും മാറാവുന്നതേയുള്ള. അത്തരത്തില്‍ ഒരാളെ കണ്ടെത്താന്‍ കഴുന്നില്ലെങ്കില്‍ മാത്രമേ പ്രശ്നം ഉണ്ടാവുകയുള്ളുവെന്നും ഒ രാജഗോപാല്‍ പറയുന്നു.

കുമ്മനം രാജശേഖരന്‍റെ കാര്യം

കുമ്മനം രാജശേഖരന്‍റെ കാര്യം

തനിക്ക് പകരം കുമ്മനം രാജശേഖരന്‍റെ കാര്യത്തിലാണ് പലര്‍ക്കും പ്രതീക്ഷയുള്ളത്. എന്നാല്‍ ഞങ്ങള്‍ രണ്ട് പേരും ഒരുപോലെ അല്ല. ഞാൻ എല്ലാവർക്കും സ്വീകാര്യനായ ഒരു സ്ഥാനാർഥിയാണ് എന്നാണ് പൊതുവിൽ പറയുന്നത്. കുമ്മനം മികച്ച സാമൂഹിക പ്രവര്‍ത്തകനാണ്. എന്നാല്‍ എല്ലാ മേഖലകളിലുമുള്ള അദ്ദേഹത്തിന്‍റെ സ്വാധീനം എത്രത്തോളം മതിയാകും എന്നത് ഇനി അറിയാനുള്ളതാണ്.

പത്ത് സീറ്റ് വരെ

പത്ത് സീറ്റ് വരെ

നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി നല്ല നേട്ടമുണ്ടാക്കും. പത്ത് സീറ്റ് വരെ ജയിക്കാന‍് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെതിരെ ആക്രമണം കുറവാണ് എന്നു എന്ന വിമർശിക്കുന്നവരുണ്ട്. കൂടുതൽ ശക്തമായി ഞാൻ ആക്രമിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അത് എങ്ങനെ സാധിക്കും?. എന്‍റെ ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ അല്ലേ എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും അദ്ദേഹം ചോദിക്കുന്നു.

ശോഭാ സുരേന്ദ്രന്‍ വിഷയം

ശോഭാ സുരേന്ദ്രന്‍ വിഷയം

സ്ത്രീകളാകുമ്പോൾ കൂടുതൽ വൈകാരികമായ സമീപനം സ്വീകരിച്ചുവെന്നു വരും എന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ വിഷയത്തിലെ ഒ രാജഗോപാലിന്‍റെ പ്രതികരണം. കോർകമ്മിറ്റിയിൽ അവരെ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണു പരാതി. അതേസമയം പ്രസിഡന്റിനും ചില അവകാശങ്ങളെല്ലാം ഉണ്ട്. തന്റെ കോർ ടീം ആരായിരിക്കണം എന്ന കാര്യത്തിലും മറ്റുമെന്നും അദ്ദേഹം തുറന്ന് പറയുന്നു.

English summary
kerala assembly election 2021; O Rajagopal says BJP will win 10 seats in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X