ഉമ്മന്‍ ചാണ്ടിയേക്കാള്‍ ആസ്തി ഭാര്യ മറിയാമ്മക്കോ; പിണറായി വിജയനേക്കാള്‍ ആസ്തി ഭാര്യ കമലയ്ക്ക്
കോട്ടയം/കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ഥികള്‍ ആസ്തി വിവര കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ബോധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. വ്യക്തിപരമായതും കുടുംബത്തിന്റെയും ആസ്തി വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ കാണിക്കേണ്ടത്. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ നേതാക്കളാണ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയനും.
ഇരുവരും കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരിലും കോട്ടയത്തും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അതിലാണ് കുടുംബത്തിന്റെ ആസ്തി ഇരുവരും വിശദീകരിച്ചിരിക്കുന്നത്. കൂടുതല്‍ അറിയാം....
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്റി20 മത്സരത്തിന്റെ തകര്‍പ്പന്‍ ചിത്രങ്ങള്‍ കാണാം

മുഖ്യമന്ത്രിയുടെ തട്ടകം
മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ ജില്ലയിലെ ധര്‍മടം മണ്ഡലത്തിലാണ് മല്‍സരിക്കുന്നത്. കഴിഞ്ഞ തവണയും അദ്ദേഹം ഇതേ മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നു. എതിരാളികളെ നിഷ്പ്രഭമാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ വിജയം. ഇത്തവണയും മറിച്ചൊന്നും സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.

പുതുപ്പള്ളിയില്ലാതെ ഉമ്മന്‍ ചാണ്ടിയില്ല
ഉമ്മന്‍ ചാണ്ടി കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലാണ് ഇത്തവണയും ജനവിധി തേടുന്നത്. ദശാബ്ദങ്ങളായി ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ഇത്തവണ തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലേക്ക് മാറുമെന്ന് സൂചനകളുണ്ടായിരുന്നു എങ്കിലും അങ്ങനെ സംഭവിച്ചില്ല.

ഉമ്മന്‍ ചാണ്ടിയുടെ ആസ്തി
ഉമ്മന്‍ ചാണ്ടിയുടെ കൈവശം 2.99 ലക്ഷം രൂപയാണുള്ളത്. പണമായും സ്വര്‍ണമായുമുള്ള കണക്കാണിത്. പാരമ്പര്യ സ്വത്തായി കിട്ടിയ 3.41 കോടി രൂപ വിലമതിക്കുന്ന കൃഷി ഭൂമി പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരിലുണ്ട്. തിരുവനന്തപുരം കനറാ ബാങ്കില്‍ 25 ലക്ഷം രൂപയുടെ വായ്പയുണ്ടെന്നും പത്രികയില്‍ പറയുന്നു.

ഉമ്മന്‍ ചാണ്ടി പ്രതിയായ കേസുകള്‍
ഉമ്മന്‍ ചാണ്ടി നാല് ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് എന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ശബരിമല വിഷയത്തില്‍ നിലയ്ക്കലില്‍ നടന്ന സമരം, മലയിന്‍കീഴില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് പങ്കെടുത്തു, കൊറോണ മാനദണ്ഡം ലംഘിച്ച് ആലുവയില്‍ മെട്രോയില്‍ യാത്ര ചെയ്തു, സിബിഐക്ക് കൈമാറിയ സോളാര്‍ കേസ് എന്നിവയാണവ.

ഭാര്യ മറിയാമ്മയുടെ ആസ്തി
ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മയുടെ പേരില്‍ തിരുവനന്തപുരത്ത് 40 ലക്ഷം രൂപ വിലമതിക്കുന്ന വീടുണ്ട് എന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടാതെ സ്വര്‍ണവും ബാങ്ക് നിക്ഷേപവുമായി 53 ലക്ഷം രൂപയും സ്വിഫ്റ്റ് കാറുമുണ്ട്. മകന്‍ ചാണ്ടി ഉമ്മന് 17 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും 6.22 ലക്ഷം രൂപയുടെ വായ്പയുമുണ്ട്.

പിണറായി വിജന്റെ നിക്ഷേപം
പിണറായി വിജയന് 204000 രൂപയുടെ ആസ്തിയുണ്ട്. കൈവശമുള്ളത് 10000 രൂപയാണ്. എസ്ബിഐ തലശേരി ശാഖ, പിണറായി സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് പിണറായി വിജയന്റെ നിക്ഷേപം. കൂടാതെ മലയാളം കമ്യൂണിക്കേഷനില്‍ 10000 രൂപയുടെ നിക്ഷേപമുണ്ട്.

വിമാനത്താവളത്തില്‍ ഓഹരി
പിണറായി വിജയന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു ലക്ഷം രൂപയുടെ ഓഹരി പങ്കാളിത്തമുണ്ട്. 78 സെന്റ് ഭൂമി പിണറായിയിലും ലാവ്‌ലിന്‍ കേസിലുള്‍പ്പെടെ പ്രതിയാണെന്നും പിണറായി വിജയന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഭാര്യ കമലയുടെ ആസ്തി വിവരങ്ങളും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഭാര്യ കമലയുടെ ആസ്തി
2.97 കോടി രൂപയുടെ ആസ്തി കമലയ്ക്കുണ്ട്. മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും 35 ലക്ഷം രൂപ വിലമതിക്കുന്ന ഭൂസ്വത്തുമുണ്ട്. കൈവശമുള്ളത് 2000 രൂപയാണ്. എസ്ബിഐ തലശേരി, എസ്ബിഐ തിരുവനന്തപുരം, മാടായി കോഓപറേറ്റീവ് ബാങ്ക്, മൗവഞ്ചേരി സഹകരണബാങ്ക് എന്നിവിടങ്ങളിലാണ് കമലയുടെ നിക്ഷേപം.

വിമാനത്താവളത്തിലെ നിക്ഷേപം
മലയാളം കമ്യൂണിക്കേഷനില്‍ കമലയ്ക്ക് 20000 രൂപയുടെ നിക്ഷേപമുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടു ലക്ഷം രൂപയുടെ ഓഹരി പങ്കാളിത്തമാണുള്ളത്. ഒഞ്ചിയത്ത് 17 സെന്റ് ഭൂമിയും കമലയുടെ പേരിലുണ്ട്. മാര്‍ച്ച 19 വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം, ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ്. മെയ് രണ്ടിന് ഫലം പ്രഖ്യാപിക്കും.
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ കാജൽ അഗർവാൾ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications