മുഖ്യമന്ത്രിയാര്? തെക്കൻ കേരളത്തിൽ പിണറായിയെ മലർത്തിയടിച്ച് ഉമ്മൻചാണ്ടി, മീഡിയാ വണ്‍ സർവേ
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പേരുടെ പിന്തുണ നേടി പിണറായി വിജയന്‍. മീഡിയാ വണ്‍ ചാനലും പൊളിറ്റിക്യൂ മാര്‍ക്കും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ് പിണറായിക്ക് തൊട്ട് പിന്നിലുളളത്. അതേസമയം ഈ സര്‍വ്വേ പ്രകാരം തെക്കന്‍ കേരളത്തില്‍ പിണറായിയെ മലര്‍ത്തി അടിച്ചിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിശദാംശങ്ങള്‍ ഇങ്ങനെ

പിണറായി തന്നെ പ്രിയങ്കരൻ
മീഡിയാ വണ്‍-പൊളിറ്റിക്യൂ മാര്‍ക് സര്‍വ്വേയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് എന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്തിരിക്കുന്നത് നിലവിലെ മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. 36. 11 ശതമാനം പേരാണ് പിണറായി വിജയനൊപ്പം നിന്നിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയാണ് രണ്ടാമത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 23.24 ശതമാനം പേരാണ് ഉമ്മന്‍ചാണ്ടിക്കൊപ്പമുളളത്.

മൂന്നാമത് ചെന്നിത്തല
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നാമത് എത്തിയിരിക്കുന്നത്. 10. 21 ശതമാനം പേരാണ് രമേശ് ചെന്നിത്തലയെ പിന്തുണച്ചിരിക്കുന്നത്. ബിജെപിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകണം എന്ന് 5 ശതമാനം പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. 1.37 ശതമാനം പേരാണ് ശശി തരൂര്‍ മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടത്.

വടക്കന്‍ കേരളത്തില്‍
വടക്കന്‍ കേരളത്തില്‍ 36. 4 ശതമാനം പേരാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. രണ്ടാമത് എത്തിയ ഉമ്മന്‍ചാണ്ടിക്ക് 24. 2 ശതമാനം പേരുടെ പിന്തുണ ഉളളപ്പോള്‍ രമേശ് ചെന്നിത്തലയ്ക്ക് 7.1 ശതമാനം പേരുടെ പിന്തുണ ആണുളളത്. ഇ ശ്രീധരന് 3.1 ശതമാനം പേരുടേയും ശശി തരൂര്‍ എംപി മത്സരിക്കുന്നില്ലെങ്കില്‍ പോലും 1.1 ശതമാനം പേരുടെ പിന്തുണയുമുണ്ട്.

മധ്യകേരളം പിണറായിക്കൊപ്പം
മധ്യകേരളത്തില്‍ 38.2 ശതമാനം പേരും പിന്തുണയ്ക്കുന്നത് പിണറായി വിജയനെ ആണ്. രണ്ടാമതുളള ഉമ്മന്‍ചാണ്ടിക്ക് 20.8 ശതമാനം പേരുടെ പിന്തുണയുണ്ട്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്ന് 13. 5 ശതമാനം ആളുകള്‍ മാത്രമാണ്. ബിജെപിയെ പ്രതിനിധീകരിക്കുന്ന ഇ ശ്രീധരന് 7. 2 ശതമാനം പേരുടെ പിന്തുണയാണ് ഉളളത്. ശശി തരൂരിന് 1.3 ശതമാനം പേരുടെ പിന്തുണയുണ്ട്.

തെക്ക് ഉമ്മൻചാണ്ടിക്കൊപ്പം
മധ്യകേരളത്തില്‍ നിന്നും വടക്കന്‍ കേരളത്തില്‍ നിന്നും വ്യത്യസ്തമാണ് തെക്കന്‍ കേരളത്തിലെ സര്‍വ്വേ ഫലം. തെക്കന്‍ കേരളം മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണയ്ക്കുന്നത് ഉമ്മന്‍ചാണ്ടിയെ ആണ്. 28. 1 ശതമാനം പേരാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണം എന്നാഗ്രഹിക്കുന്നത്. തൊട്ട് പിന്നിലുളള പിണറായി വിജയന് 27. 3 ശതമാനം പേരുടെ പിന്തുണയുണ്ട്. ചെന്നിത്തലയ്ക്ക് 11.1 ശതമാനം പേരുടെയും ഇ ശ്രീധരന് 3.9 ശതമാനം പേരുടേയും ശശി തരൂരിന് 1.2 ശതമാനം പേരുടേയും പിന്തുണയുണ്ട്.

പുരുഷന്മാര്‍ക്കിടയിലും പിണറായി
പുരുഷന്മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ 30. 8 ശതമാനം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് പിണറായി വിജയനെ ആണ്. 27. 1 ശതമാനം പേരാണ് ഉമ്മന്‍ചാണ്ടിയെ പിന്തുണയ്ക്കുന്നത്. 11. 1 ശതമാനം പുരുഷന്മാര്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ഇ ശ്രീധരന് 4.8 ശതമാനം ആളുകളുടെ പിന്തുണയാണ് ഉളളത്. 1.2 ശതമാനം പേര്‍ ശശി തരൂരിനേയും പിന്തുണയ്ക്കുന്നു.

സ്ത്രീകള്‍ക്കിടയിലും പിണറായി
സ്ത്രീകള്‍ക്കിടയിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും പിന്തുണ പിണറായി വിജയന് തന്നെയാണ്. 39. 8 ശതമാനം പേരാണ് പിണറായിക്കൊപ്പമുളളത്. 21. 1 ശതമാനം സ്ത്രീകള്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണം എന്നും 8. 1 ശതമാനം പേര്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം എന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. 4.2 ശതമാനം സ്ത്രീകള്‍ ഇ ശ്രീധരനേയും 1.1 ശതമാനം പേര്‍ ശശി തരൂരിനേയും മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നു.












Click it and Unblock the Notifications