Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസിനും ജോസഫിനും ജയിച്ചേ തീരൂ, മധ്യകേരളം ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിനും നിര്‍ണായകം

കൊച്ചി: മധ്യകേരളത്തിലെ അഞ്ച് ജില്ലകള്‍ ഇത്തവണത്തെ ഭരണം നിശ്ചയിക്കും. വോട്ടെണ്ണല്‍ ഇനി വളരെ കുറച്ച് സമയം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിന്റെ പ്രതീക്ഷ മധ്യകേരളത്തിലാണ്. ഭരണം തിരിച്ചുപിടിക്കാന്‍ ഈ അഞ്ച് ജില്ലകളില്ലാതെ കോണ്‍ഗ്രസിന് സാധിക്കില്ല. സമവാക്യങ്ങള്‍ ഇത്തവണ മാറി മറിഞ്ഞിരിക്കുകയാണ്. യുഡിഎഫിന്റെ നട്ടെല്ലായിരുന്ന ജോസ് കെ മാണിയും കേരള കോണ്‍ഗ്രസും ഇപ്പോള്‍ ഇടതുപക്ഷത്തിനൊപ്പമാണ്. അതുകൊണ്ട് തന്നെ മധ്യകേരളത്തിലെ ഫലം യുഡിഎഫിന് നിര്‍ണായകമാണ്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ സീറ്റുകള്‍ കോണ്‍ഗ്രസ് വളരെ പ്രതീക്ഷയോടെ കാണുന്ന ജില്ലകളാണ്.

1

2016ല്‍ എറണാകുളവും കോട്ടയവും യുഡിഎഫ് ആധിപത്യം പുലര്‍ത്തിയിരുന്നു. തൃശൂരും ഇടുക്കിയും ആലപ്പുഴയും ഏകദേശം ഇടതുപക്ഷം തൂത്തുവാരിയ ജില്ലകളും. ആലപ്പുഴയില്‍ ഇത്തവണ കുറച്ച് സീറ്റുകള്‍ ഇടതുപക്ഷത്തില്‍ നിന്ന് പിടിച്ചെടുക്കുമെന്ന് കോണ്‍ഗ്രസ് ക്യാമ്പ് ഉറപ്പ് പറയുന്നുണ്ട്. ക്രൈസ്തവ വോട്ടുകള്‍ എല്ലാ കാലത്തും എറണാകുളത്ത് കോണ്‍ഗ്രസിനെ സഹായിക്കാറുണ്ട്. ഇത്തവണ ജോസ് കൂടെയില്ല. ഒപ്പം ട്വന്റി 20 കൂടി വരുന്നത് വലിയ ഭയമാണ് കോണ്‍ഗ്രസിലുണ്ടാക്കുന്നത്. കുന്നത്തുനാട് അടക്കമുള്ളവയില്‍ നിന്ന് പോവുന്നത് തങ്ങളുടെ വോട്ടാണെന്ന് കോണ്‍ഗ്രസിന് ഉറപ്പാണ്. അതേസമയം കോട്ടയത്തും ഇടുക്കിയിലും ജോസഫിന് കരുത്ത് കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ അവരുടെ ഭാവിയും ഇല്ലാതാവും.

യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കവും കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കിയേക്കും. തൃപ്പൂണിത്തുറയില്‍ ഇത്തവണ ജില്ലയില്‍ തന്നെ കടുത്ത മത്സരമാണ് നേരിടുന്നത്. സ്വരാജിനെതിരെ എളുപ്പത്തില്‍ ബാബുവിന് ജയിക്കാനുമാവില്ല. കളമശ്ശേരിയില്‍ എന്ത് നടക്കുമെന്ന് പറയാനാവാത്ത അവസ്ഥ. മൂവാറ്റുപ്പുഴയില്‍ മാത്യു കുഴല്‍നാടന്‍ ശക്തമായ മത്സരം നടത്തിയിരുന്നു. എറണാകുളത്ത് യുഡിഎഫ് മുന്നേറ്റം കോണ്‍ഗ്രസിനും ആവശ്യമാണ്. പത്ത് സീറ്റില്‍ കൂടുതല്‍ കോണ്‍ഗ്രസിന് ഇവിടെ ആവശ്യമാണ്.

മധ്യകേരളത്തില്‍ പക്ഷേ ഇതിനേക്കാള്‍ ശ്രദ്ധ നേടുന്നത് ജോസ് കെ മാണി-ജോസഫ് പക്ഷങ്ങളുടെ പോരാട്ടമാണ്. ജയിച്ചാല്‍ അത് ഇടതുപക്ഷത്തും മധ്യകേരളത്തിലും ജോസിന്റെ ശക്തി വര്‍ധിപ്പിക്കും. പാലാ തിരിച്ചുപിടിക്കേണ്ടതും അഭിമാനത്തിന്റെ കാര്യമാണ്. യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് തങ്ങളാണെന്നും തെളിയിക്കാന്‍ ജോസിനാവും. എല്‍ഡിഎഫാണ് വരുന്നതെങ്കില്‍ ഒപ്പം മന്ത്രിസ്ഥാനവും. തോറ്റാല്‍ പക്ഷേ വിശ്വാസ്യതയില്ലാതാവും. സിപിഐയുടെ അടക്കം കുത്തുവാക്കുകളും കേള്‍ക്കേണ്ടി വരും. ഇടുക്കി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ചങ്ങനാശ്ശേരി സീറ്റുകള്‍ നേടേണ്ടത് ജോസ് പക്ഷത്തിന് അത്യാവശ്യമാണ്.

റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

തൃശൂരില്‍ തദ്ദേശത്തില്‍ അടക്കം ഇടത് തേരോട്ടമായിരുന്നു. കോണ്‍ഗ്രസ് ഇവിടെ തിരിച്ചുവരവ് ആവശ്യമാണ്. തൃശൂരും കുന്നംകുളവും, ഇത്തവണ അട്ടിമറിക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്ന മണ്ഡലമാണ്. ഗുരുവായൂരിലും ജയപ്രതീക്ഷയുണ്ട്. അതേസമയം എല്‍ഡിഎഫ് വടക്കാഞ്ചേരി കൂടി പിടിച്ച് സമ്പൂര്‍ണ വിജയമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ഇടുക്കിയില്‍ പീരുമേട്ടിലും ദേവികുളത്തും കോണ്‍ഗ്രസ് തികഞ്ഞ പ്രതീക്ഷയിലാണ്. ഇടുക്കിയിലും കടുത്ത മത്സരമാണ് നടന്നത്. ആലപ്പുഴയില്‍ അമ്പലപ്പുഴ, ആലപ്പുഴ സീറ്റുകളിലാണ് വന്‍ പ്രതീക്ഷ കോണ്‍ഗ്രസിനുള്ളത്. മധ്യകേരളത്തില്‍ ഇടതിനാണ് ലീഡെങ്കില്‍ കേരളത്തില്‍ ഒരിടത്തും മുന്‍തൂക്കമില്ലാത്ത ഇടത്തിലേക്ക് കോണ്‍ഗ്രസ് മാറും. അത് പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലമാക്കും.

കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    #Breaking; #KLElectionResults: നാല് ജില്ലകളിൽ യുഡിഎഫിന് വ്യക്തമായ ലീഡ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+