• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇടതില്‍ നിന്നും 2 കക്ഷികള്‍ പുറത്ത് വരും: പിണറായി അത് ഓര്‍ക്കേണ്ടത് ഇപ്പോഴായിരുന്നില്ല: ശശി തരൂര്‍

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിലേക്ക് ജനം അവേശകരമായി വിധിയെഴുതി കൊണ്ടിരിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം കാണാന്‍ കഴിയുന്നത്. നേതാക്കള്‍ തമ്മിലുള്ള വാക് പോരിനും വോട്ടിങ് ദിനത്തില്‍ ഒട്ടും കുറവില്ല. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തുടക്കമിട്ട ശബരിമല വിഷയത്തിലാണ് തിരഞ്ഞെടുപ്പ് ദിനത്തില്‍ പ്രമുഖ നേതാക്കള്‍ എല്ലാം തന്നെ പ്രതികരണങ്ങള്‍ നടത്തിയിരിക്കുന്നത്. ശബരിമലയെയും അയ്യപ്പനെയും കുറിച്ച് മുഖ്യമന്ത്രി ഓര്‍ക്കേണ്ടത് വോട്ടിങ് ദിനത്തിലല്ലെന്നായിരുന്നു വിഷയത്തിലെ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനുള്ള കോണ്‍ഗ്രസ് എംപി ശശി തരൂരിന്‍റെ പ്രതികരണം. കൂടാതെ കേരളത്തിലെ മുന്നണി സംവിധാനത്തെ കുറിച്ചും അദ്ദേഹം ചില അവകാശവാദങ്ങള്‍ നടത്തുന്നു.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

മറുപടി മുഖ്യമന്ത്രിക്ക്

മറുപടി മുഖ്യമന്ത്രിക്ക്

അയ്യപ്പനും ദേവഗണങ്ങളും എല്‍ഡിഎഫിനൊപ്പം എന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രസ്താവനയോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. ഇതേകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടാണ് ശബരിമലയെ കുറിച്ചും അയ്യപ്പനെ കുറിച്ചും മുഖ്യമന്ത്രി ഓര്‍ക്കേണ്ടത് വോട്ടിങ് ദിനത്തിലല്ലെന്ന് ശശിതരൂര്‍ എംപി പറഞ്ഞ്.

വോട്ടര്‍മാരെ പറ്റിക്കാന്‍

വോട്ടര്‍മാരെ പറ്റിക്കാന്‍

അനാവശ്യമായി ഹെല്‍മെറ്റും ഫ്‌ലാഗ് ജാക്കറ്റും എല്ലാം ഇട്ട് സന്നിധാനത്ത് അവരെ അയക്കുന്ന സമയത്ത് ഇതെല്ലാം ഓര്‍മിക്കണമായിരുന്നു. അങ്ങനെ ചെയ്തെങ്കില്‍ കേരളത്തില്‍ ഒരുപാട് പ്രശ്നങ്ങല്‍ ഉണ്ടാവുമായിരുന്നില്ല. വോട്ടര്‍മാരെ പറ്റിക്കാന്‍ വേണ്ടിയാണ് വോട്ടിങ് ദിനത്തിലെ ഈ പ്രസ്താവന. അതിനാല്‍ തന്നെ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഗൗരവമായി എടുക്കുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ശബരിമല ഒരു വിഷയം

ശബരിമല ഒരു വിഷയം

ശബരിമല ഒരു വിഷയമാണെന്ന് ഞങ്ങള്‍ ഇപ്പോഴും പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കാത്തത് വലിയ കാര്യമാണ്. അതിനെയാണ് ജനങ്ങള്‍ നോക്കികാണുന്നത്. ഇന്ന് അവരുടെ സംസാരം കേള്‍ക്കുപ്പോള്‍ ഇത് മതിയാവില്ലെന്നും ഇത് വളരെ വൈകിപ്പോയെന്നുമാണ് പറയാനുള്ളതെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ശശി തരൂര്‍ പറഞ്ഞു.

നേമത്ത് വിജയിക്കും

നേമത്ത് വിജയിക്കും

നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് ലോക്സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ തനിക്ക് കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് ലഭിക്കുമെന്നാണ് കരുതുന്നുണ്ട്. മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ ഒ രാജഗോപാല്‍ നല്ല മനുഷ്യനാണ്. അദ്ദേഹത്തെ താന്‍ ബഹുമാനിക്കുന്നുണ്ട്. പക്ഷെ അദ്ദേഹം കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തിന് വേണ്ടി എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

എല്‍ഡിഎഫ് ശിഥിലമാവും

എല്‍ഡിഎഫ് ശിഥിലമാവും

തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ മുന്നേറ്റം ഉണ്ടാക്കും. നിയമസഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതോടെ കേരളത്തിലെ മുന്നണി സംവിധാനത്തില്‍ വലിയ മാറ്റം ഉണ്ടാവും. എല്‍ഡിഎഫിലെ രണ്ട് കക്ഷികള്‍ മുന്നണി വിട്ട് യുഡിഎഫിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് ക്യാപ്റ്റനുണ്ടോ എന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് എല്ലാവരും കോമ്രേഡ്‌സ് ആണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

സിപിഎം വോട്ടും

സിപിഎം വോട്ടും

മുഖ്യമന്ത്രിയുടേത് ആശയ ദാരിദ്ര്യം. വോട്ട് കച്ചവടം എന്ന ആക്ഷേപം വോട്ടർമാരെ അപമാനിക്കലാണ്. ഇത്തവണ സിപിഎമ്മിന്‍റെ വോട്ടും യുഡിഎഫിന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേരളത്തില്‍ വലിയ ഭൂരിപക്ഷ നേടി അധികാരത്തില്‍ തിരിച്ചെത്തുമായിരുന്നു യുഡിഎഫ് നേതാക്കളുടെയെല്ലാം പ്രതികരണം. യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞപ്പോള്‍ റെക്കോര്‍ഡ് ഭൂരിപക്ഷമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

ഇടത് വിജയം ഉറപ്പ്

ഇടത് വിജയം ഉറപ്പ്

കേരളത്തില്‍ ഇടതുമുന്നണിക്ക് തികഞ്ഞ വിജയ പ്രതീക്ഷയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ മുന്നണി നേടുമെന്നും അദ്ദേഹം പറഞ്ഞു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി ഇടതുമുന്നണി സര്‍ക്കാറിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് മന്ത്രി എകെ ബാലന്‍റെ പ്രതികരണം

ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

cmsvideo
  വികസനം പറയാനില്ലാത്തവര്‍ മതവും പൊക്കിപ്പിടിച്ച് വരുമ്പോള്‍ | Oneindia Malayalam

  English summary
  kerala assembly election 2021: Shashi Tharoor replies to Chief Minister Pinarayi Vijayan on Sabarimala issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X