കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കൊയിലാണ്ടിയില്‍ സതീദേവി, ഞെട്ടിച്ച് സിപിഎം!!

Google Oneindia Malayalam News

കോഴിക്കോട്: സിപിഎം ഇത്തവണ പുതുമുഖങ്ങളെ ഇറക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ജനപ്രിയ നേതാക്കള്‍ ഉള്ള മണ്ഡലത്തില്‍ പോലും അമ്പരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥികളാണ് വരാന്‍ പോകുന്നത്. കോഴിക്കോട് നോര്‍ത്തില്‍ നിന്ന് എ പ്രദീപ് കുമാറും റാന്നിയില്‍ നിന്ന് രാജു എബ്രഹാമുമാണ് ഇത്തവണ മാറുന്നത്. കോഴിക്കോട് ജില്ലയില്‍ ഇത്രയും പ്രമുഖനായ നേതാവ് വേറെ ഇല്ല എന്നിരിക്കെയാണ് അദ്ദേഹത്തെ മാറ്റിയത്. പകരം വരാന്‍ പോകുന്നവരും എതിരാളികളെ പോലും ഞെട്ടിക്കുന്നവരാണ്.

റാന്നിയില്‍ കളി മാറും

റാന്നിയില്‍ കളി മാറും

റാന്നിയില്‍ രാജു എബ്രഹാം ഇത്തവണ മത്സരിക്കില്ലെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തിട്ടുണ്ട്. അഞ്ച് തവണ തുടര്‍ച്ചയായി രാജു എബ്രഹാം മത്സരിച്ച് വിജയിച്ച് വരുന്ന മണ്ഡലമാണിത്. പകരം ആരാണ് വരുന്നതെന്ന കാര്യത്തില്‍ വലിയ സംശയം സിപിഎമ്മിനില്ല. റോഷന്‍ റോയ് മാത്യുവിനായിരുന്നു റാന്നിയില്‍ സാധ്യത. അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് ജില്ലാ നേതൃത്വത്തിന് താല്‍പര്യം. രാജു എബ്രഹാമിനെ ഒഴിവാക്കി മണ്ഡലം ജോസ് പക്ഷത്തിന് വിട്ടുകൊടുക്കാനാണ് സിപിഎം തീരുമാനിച്ചത്. എന്നാല്‍ ജില്ലാ നേതൃത്വം ഇതിന് തടസ്സം നില്‍ക്കുന്നുണ്ട്.

തിരുവല്ല വേണം

തിരുവല്ല വേണം

ജോസ് വിഭാഗം റാന്നി സീറ്റിനായി ഇതുവരെ ശക്തമായ വാദം ഉന്നയിച്ചിട്ടില്ല. ജില്ലയില്‍ ഏതെങ്കിലുമൊരു സീറ്റ് മതിയെന്നാണ് ആവശ്യം. തിരുവല്ല സീറ്റിനായിട്ടാണ് ജോസ് താല്‍പര്യപ്പെടുന്നത്. എന്നാല്‍ ഇവിടെ സീറ്റ് മോഹികളുടെ വലിയ നിര തന്നെയാണ് ഉള്ളത്. അതുകൊണ്ട് തിരുവല്ല വിട്ടുകൊടുക്കാന്‍ സിപിഎം തയ്യാറല്ല. പത്തനംതിട്ടയില്‍ ഒരു സീറ്റെന്ന കേരളാ കോണ്‍ഗ്രസിന്റെ ആഗ്രഹം സാധിക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. ഇത് വലിയ തര്‍ക്കത്തിന് വഴിയൊരുക്കും.

റാന്നിയില്‍ മറ്റൊരു പേരില്ല

റാന്നിയില്‍ മറ്റൊരു പേരില്ല

സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യവും റോഷന് അനുകൂലമായിരുന്നു. ഏറെ നാളായി രാജു എബ്രഹാമിന് പകരക്കാരന്‍ റോഷന്‍ റോയ് മാത്യു തന്നെയാണെന്ന് മണ്ഡലത്തില്‍ പറഞ്ഞുകേട്ടിരുന്നു. റാന്നിയില്‍ മറ്റൊരു പേരും ജില്ലാ നേതൃത്വത്തിന് നിര്‍ദേശിക്കാനുമില്ല. രാജു എബ്രഹാമും പിന്തുണയ്ക്കുന്നത് റോഷനെ തന്നെയാണ്. എന്നിട്ടും മണ്ഡലം കൈവിട്ടത് സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. മണ്ഡലം പിടിക്കാന്‍ സാധിക്കുമെന്നാണ് യുഡിഎഫ് വിശ്വാസം. പിജെ കുര്യന്‍, റിങ്കു ചെറിയാന്‍, ബാബു ജോര്‍ജ്, ജയവര്‍മ എന്നിവരുടെ പേരുകള്‍ റാന്നിയിലേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. രാജുവില്ലെങ്കില്‍ മണ്ഡലത്തില്‍ വിജയസാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പറയുന്നു.

കോഴിക്കോട് നോര്‍ത്ത്

കോഴിക്കോട് നോര്‍ത്ത്

കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും പ്രമുഖ മണ്ഡലമാണ് കോഴിക്കോട് നോര്‍ത്ത്. ഇവിടെ പ്രദീപ്കുമാറിനെ മാറ്റാനുള്ള സിപിഎം തീരുമാനം ഞെട്ടിക്കുന്നതായിരുന്നു. നേരത്തെ സംവിധായകന്‍ രഞ്ജിത്തിനെ അടക്കം ഇവിടേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ എതിര്‍പ്പുകളെ തുടര്‍ന്ന് മാറ്റുകയായിരുന്നു. നിലവില്‍ തോട്ടത്തില്‍ രവീന്ദ്രനെ മത്സരിപ്പിക്കാനാണ് തീരുമാനം. അദ്ദേഹത്തിന്റെ പേരാണ് സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചത്. ജില്ലാ നേതൃത്വത്തിന് പ്രദീപ് കുമാര്‍ തന്നെ മത്സരിക്കണമെന്നായിരുന്നു ആഗ്രഹം.

കൊയിലാണ്ടിയില്‍ സതീദേവി

കൊയിലാണ്ടിയില്‍ സതീദേവി

കൊയിലാണ്ടിയില്‍ മുന്‍ എംപി പി സതീദേവി മത്സരിക്കും. എം മെഹബൂബിന്റെ പേരും സജീവ പരിഗണനയിലുണ്ട്. ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സതീദേവി തന്നെ മത്സരിക്കുമെന്നാണ് വിവരം. അതേസമയം ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ് കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മത്സരിക്കും. കളമശ്ശേരിയില്‍ സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് മത്സരിക്കും. ചന്ദ്രന്‍പിള്ള മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ രാജീവിന് നറുക്ക് വീഴുകയായിരുന്നു. സുപ്രധാന മന്ത്രിമാരൊന്നും ഇത്തവണ മത്സരിക്കുന്നില്ല.

English summary
kerala assembly election 2021: thottathil raveendran may contest from kozhikode north
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X