കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ 35 മണ്ഡലങ്ങളിൽ കളിമാറും...നടക്കുക ട്വിസ്റ്റ്?.. ഷാജിയുടെ അഴിക്കോടും വിടിയുടെ തൃത്താലയും..മണ്ഡലങ്ങൾ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം; ജനമനസ് അറിയാൻ ഇനി വെറും മൂന്ന് നാളാണ് അവശേഷിക്കുന്നത്. വോട്ടെടുപ്പ് അടുക്കുമന്തോറും മുന്നണികൾക്കുള്ള പിരിമുറുക്കവും കൂടുകയാണ്. 2016 ൽ 91 സീറ്റുകൾ നേടിയാണ് എൽഡിഎഫ് അധികാരത്തിലേറിയത്. യുഡിഎഫ് വെറും 47 ലേക്ക് ഒതുങ്ങി. പ്രീപോൾ സർവ്വേകൾ എല്ലാം ഇടതുസർക്കാരിന് ഭരണതുടർച്ച പ്രവചിക്കുന്നുണ്ടെങ്കിലും അതത്ര എളുപ്പമാകില്ലെന്ന് ഇടതുക്യാമ്പുകൾ തന്നെ സമ്മതിക്കുന്നു. സംസ്ഥാനത്ത് 35 മണ്ഡലങ്ങളിൽ ഇത്തവണ ജയപരാജയങ്ങൾ മാറി മറിഞ്ഞേക്കുമെന്നാണ് മുന്നണിയുടെ കണക്കുകൾ. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

കഴക്കൂട്ടത്ത് യോഗി ആദിത്യനാഥിന്റെ റോഡ് ഷോ, ചിത്രങ്ങൾ കാണാം

 നെഞ്ചിടിപ്പോടെ മുന്നണികൾ

നെഞ്ചിടിപ്പോടെ മുന്നണികൾ

ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലമാണ് കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ ഇത്തവണ മത്സരം പ്രവചനാതീതമാണ്. കഴിഞ്ഞ തവണ വെറും 89 വോട്ടുകൾക്ക് പരാജയപ്പെട്ട ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ തന്നെ ഇറക്കി മണ്ഡലം പിടിക്കാനുള്ള നീക്കത്തിലാണ്. മഞ്ചേശ്വരത്ത് വിജയിക്കണമെന്ന നിർദ്ദേശം കേന്ദ്രവും നൽകിയിട്ടുണ്ട്. അതേസമയം കുത്തക മണ്ഡലം ഉറപ്പിക്കാനായി യുഡിഎഫും പാടുപെടുന്നു.

അട്ടിമറി പ്രതീക്ഷിച്ച് കോൺഗ്രസ് ക്യാമ്പ്

അട്ടിമറി പ്രതീക്ഷിച്ച് കോൺഗ്രസ് ക്യാമ്പ്

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ മണ്ഡലമായ കണ്ണൂര് പോരാട്ടം കടുത്തിരിക്കുകയാണ്. 2016 ൽ കപ്പിനും ചുണ്ടിനുമിടയിലാണ് കാലങ്ങളായി സൂക്ഷിച്ച മണ്ഡലം യുഡിഎഫിന് കൈവിട്ടത്. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയെ 1196 വോട്ടുകൾക്കായിരുന്നു കോൺഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രൻ പരാജയപ്പെടുത്തിയത്. ഇത്തവണയും ഇരുവരും തമ്മിലാണ് പോരാട്ടം. അട്ടിമറികൾ ഉണ്ടാകുമെന്ന് തന്നെയാണ് കോൺഗ്രസ് ക്യാമ്പ് വിശ്വസിക്കുന്നത്.

സിപിഎമ്മിന് അഭിമാന പ്രശ്നം

സിപിഎമ്മിന് അഭിമാന പ്രശ്നം

അഴിക്കോട് സിപിഎമ്മിനെ സംബന്ധിച്ച് അഭിമാനപോരാട്ടമാണ്. മുസ്ലീം ലീഗിന്റെ കെഎം ഷാജിയെ മണ്ഡലത്തിൽ തറപ്പറ്റിക്കുകയെന്നത് സിപിഎമ്മിന്റെ ജില്ലയിലെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജനാണ് മണഅഡലത്തിന്റെ ചുമതല. കെഎം ഷാജിയോട് നേരിട്ട് കൊമ്പ് കോർക്കാറുള്ള ജയരാജനെ സംബന്ധിച്ചും ഇവിടുത്തെ മത്സരം നിർണായകമാണ്. എൽഡിഎഫ് സ്ഥാനാർത്ഥി കെവി സുമേഷിന് വേണ്ടി കൊണ്ടുപിടിച്ച പ്രചരണത്തിലാണ്.

 കോഴിക്കോട് നാല് മണ്ഡലങ്ങൾ

കോഴിക്കോട് നാല് മണ്ഡലങ്ങൾ

ഇതുകൂടാതെ കണ്ണൂർ ജില്ലയിൽ കടുത്ത മത്സരം നേരിടുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പേരാവൂർ. കോഴിക്കോട് ജില്ലയിൽ വടകര, നാദാപുരം, കോഴിക്കോട് നോർത്ത് , കൊടുവള്ളി എന്നിവയാണ് പ്രവചനാതീതമായ മത്സരം നടക്കുന്ന മണ്ഡലങ്ങൾ. വടകരയിൽ ഇതിനോടകം തന്നെ കെ രമയുടെ വിജയം കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ച് കഴിഞ്ഞു.

മുനീറിന് എളുപ്പമാകില്ല

മുനീറിന് എളുപ്പമാകില്ല

കോഴിക്കോട് വിട്ട് കൊടുവള്ളിയില്‍ മത്സരിക്കാനെത്തിയ എംകെ മുനീറിന് ജയിച്ച് കയറാനാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇവിടെ കടുത്ത മത്സരമാണ് ഇരുമുന്നണികളും നേരിടുന്നത്. മുനീർ പ്രചരണത്തിൽ ബഹുദൂരം മണ്ഡലത്തിൽ മുന്നേറികഴിഞ്ഞു. മൂനീറിനെ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ മുൻകൈ എടുത്ത യൂത്ത് ലീഗിൻറെ നേതൃത്വത്തിലാണ് പ്രചരണം. അതേസമയം തുടക്കം മുതലുള്ള ആവേശം നിലനിർത്തി ആഞ്ഞ് പിടിക്കുകയാണ് ഇടതുസ്വന്ത്രൻ കാരാട്ട് .

 നിലമ്പൂരിൽ ആശങ്ക

നിലമ്പൂരിൽ ആശങ്ക

മലപ്പുറംഎല്‍ഡിഎഫിന് ആവേശവും യുഡിഎഫിന് ഞെട്ടലും നല്‍കിയ ഫലമായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിൽ നിലമ്പൂല്‍ നഗരസഭയിലേത്.33 ല്‍ 22 ഉം സീറ്റും നേടിയാണ് എല്‍ഡിഎഫ് കാലങ്ങളായി കോണ്‍ഗ്രസിൻറെ് കുത്തകയായിരുന്ന നഗരസഭ പിടിച്ചെടുത്തത്. എംഎൽഎ പിവി അൻവറിന്റെ പ്രവർത്തനമികവാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും നിയമസഭ തിരഞ്ഞെടുപ്പിലും ഇതേ വിജയം നേടാൻ സാധിക്കുമെന്നും എൽഡിഎഫ് അവകാശപ്പെടുന്നുണ്ടെങ്കിലും അവർക്ക് അത് എളുപ്പമല്ല.

ജലീൽ ഭയക്കണോ

ജലീൽ ഭയക്കണോ

ജില്ലയില്‍ ഏറ്റും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂര്‍.ഫിറോസ് കുന്നംപറമ്പില്‍ എന്ന ജീവകാരുണ്യപ്രവര്‍ത്തകന്റെ സ്ഥാനാര്‍ഥിത്വത്തോടെ കടുത്ത മത്സരത്തിലേക്കാണ് മണ്ഡലത്തിൽ കാര്യങ്ങൾ മാറിയിരിക്കുന്നത്. വികസന പ്രവർത്തനങ്ങൾ ഉയർത്തിയാണ് കെടി ജലീൽ ഇവിടെ വോട്ട് തേടുന്നത്. അതേസമയം ഇത്തവണ ചരിത്രം തിരുത്തുമെന്ന് യുഡിഎഫ് ക്യാമ്പുകൾ വിശ്വസിക്കുന്നു.

പ്രവചനാതീതം

പ്രവചനാതീതം

പൊന്നാനിയിലും ക്ലൈമാകാസ് പ്രവചനാതീതമായിരിക്കുനെന്ന് മുന്നണികൾ കണക്ക് കൂട്ടുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ എ.എം.രോഹിത്തും എൽഡിഎഫിന്റെ പി നന്ദകുമാറും എൻഡിഎയ്ക്കായി ബിഡിജെഎസ് സ്ഥാനാർത്ഥി സുബ്ര്ഹമണ്യൻ ചുങ്കപ്പള്ളിയും മത്സരിക്കുന്നു.

യുവതുർക്കികളുടെ പോരാട്ടം

യുവതുർക്കികളുടെ പോരാട്ടം

കേരള രാഷ്ട്രീയത്തിൽ ഇത്തവണ രണ്ട് യുവതുർക്കികളുടെ കടുത്ത പോരാട്ടത്തിനാണ് തൃത്താലയിൽ കളമൊരുങ്ങിയിരിക്കുന്നത്. ഹാട്രിക് വിജയത്തിനായി ബൽറാം പൊരുതുമ്പോൾ ഒരിക്കൽ സിപിഎം ഭരിച്ച മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കുമെന്ന ഉറച്ചവാശിയിൽ മണ്ഡലത്തിൽ പൊരുതുകയാണ് എൽഡിഎഫ് സ്ഥാനാർത്ഥി എംബി രാജേഷ്. അതേസമയം മറ്റൊരപ മണഅഡലമായ പാലക്കാട് പിടിച്ച് നിർത്താൻ ഷാഫി പറമ്പിലും പെടാപാട് പെടുന്നുണ്ട്

പാലക്കാട് അത്ഭുതമോ?

പാലക്കാട് അത്ഭുതമോ?

ഇ ശ്രീധരനിലൂടെ പാലക്കാട് അത്ഭുതം സംഭവിക്കുമെന്ന് ബിജെപി കരുതുന്നു. ശ്രീധരന്റെ വിജയത്തിനായി ബിജെപി മണ്ഡലത്തിൽ അരയും തലയും മുറക്കി ഇങ്ങിയിട്ടുണ്ട്. തൃശ്ശൂരിൽ വിഎസ് സുനിൽ കുമാറിന്റെ അഭാവത്തിൽ പദ്മജ വേണുഗോപാലിന് ഉയർന്ന സാധ്യത ഉണ്ടെന്നാണ് വിയിരുത്തിൽ. ബിജെപിക്കായി സുരേഷ് ഗോപി കൂടി ഇറങ്ങിയതോടെ ഈസി വാക്കോവർ എന്ന പ്രതീക്ഷ യുഡിഎഫിന് ഇവിടെയില്ല.

രണ്ട് വീതം സീറ്റുകൾ

രണ്ട് വീതം സീറ്റുകൾ

കളമശ്ശേരി, കുന്നത്തുനാട്, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ എന്നീ എറണാകുളത്തെ നാല് മണ്ഡലങ്ങളിലും മുന്നണികൾക്ക് മുട്ടിടിക്കുന്നുണ്ട്.ഇതിൽ രണ്ട് സീറ്റുകൾ എൽഡിഎഫും രണ്ടിൽ യുഡിഎഫുമാണ് ഭരിക്കുന്നത്. കളമേശിയും കുന്നത്തുനാടും ഇത്തവണ കൈവിടുമെന്ന ആശങ്ക യുഡിഎഫിനുണ്ട്. അതേസമയം തൃപ്പൂണിത്തറയും മൂവാറ്റുപുഴയും അനുകൂലമെന്നും കരുതുന്നു.

കോട്ടയത്ത് പാലായും ഏറ്റുമാനൂരും

കോട്ടയത്ത് പാലായും ഏറ്റുമാനൂരും

കോട്ടയത്ത് പാലായിൽ ഇത്തവണ മത്സരം പ്രവചനാതീതമാണ്. കരുത്ത് തെളിയിക്കാൻ ജോസ് കെ മാണിയും മാണി സി കാപ്പനും തുനിഞ്ഞിറങ്ങിയിക്കുകയാണ്. ആര് വിജയിച്ചാലും അത് കേരള തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ നിർണായക ചരിത്രമാകും. ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റായ ഏറ്റുമാനൂരും സ്ഥിതി വ്യത്യസ്തമല്ല.

 കൊല്ലത്തും ആലപ്പുഴയിലും

കൊല്ലത്തും ആലപ്പുഴയിലും

സിപിഎമ്മിന്റെ കുത്തക മണ്ഡലമാണ അമ്പലപ്പുഴയിലും കായംകുളത്തും ചേർത്തലയും ഇടതുമുന്നണി ക്യാമ്പിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇടുക്കി, ഉടുമ്പൻചോല, പീരുമേട്, കൊല്ലം, കുണ്ടറ, പത്തനാപുരം, നേമം, കഴക്കൂട്ടം എന്നിവയാണ് മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന മറ്റ് മണ്ഡലങ്ങൾ.

സ്റ്റൈലിഷ് ലുക്കിൽ നടി അഞ്ജലി, പുതിയ ഫോട്ടോകൾ

Recommended Video

cmsvideo
എ കെ ആൻ്റണി മനസ്സുതുറക്കുമ്പോൾ | Oneindia Malayalam

English summary
kerala assembly election 2021; tight competition in 35 constituencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X