Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് അധികാരത്തിലെത്തിയാൽ നൂറു ദിവസത്തിനകം ശബരിമല നിയമനിർമാണം നടത്തും: രമേശ് ചെന്നിത്തല

ശബരിമല പ്രശ്നത്തിൽ ആത്മർത്ഥത ഉണ്ടെങ്കിൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിച്ച് പിണറായി വിജയൻ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തായൽ നൂറു ദിവസത്തിനകം ശബരിമലയിൽ പ്രത്യേക നിയമനിർമാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല പ്രശ്നത്തിൽ ആത്മർത്ഥത ഉണ്ടെങ്കിൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിച്ച് പിണറായി വിജയൻ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചവറയിൽ ഷിബു ബേബി ജോണിന്റെ പ്രചരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളില്‍ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി മമതാ ബനാര്‍ജി, ചിത്രങ്ങള്‍ കാണാം

വിശ്വാസം സംരക്ഷിക്കും

വിശ്വാസം സംരക്ഷിക്കും

വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കും അവരുടെ വിശ്വാസം തകർത്ത മുഖ്യമന്ത്രിയോട് പകരം ചോദിക്കാൻ ജനം കാത്തിരിക്കുകയാണ്. പിണറായി വിജയന് അന്തസുണ്ടെങ്കിൽ കഴിഞ്ഞ നിലപാട് തെറ്റിപ്പോയെന്നു പറഞ്ഞ് ജനങ്ങളോട് മാപ്പുചോദിക്കുകയാണ് വേണ്ടതെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

"ധൈര്യമുണ്ടോ, പിണറായിക്ക് കഴിഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് പറയാൻ? ഞാൻ വെല്ലുവിളിക്കുകയാണ്. പിണറായി വിജയന് അന്തസുണ്ടെങ്കിൽ കഴിഞ്ഞ നിലപാട് തെറ്റിപ്പോയെന്നു പറഞ്ഞ് ജനങ്ങളോട് മാപ്പുചോദിക്കുകയാണ് വേണ്ടത്. നാട്ടിലെ ജനങ്ങളോട് സത്യം പറയണം. വനിതാമതിൽ പിടിച്ചത് തെറ്റായിപ്പോയെന്ന് പറയണം. യെച്ചൂരി പഴയ നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും പിണറായി വിജയൻ അഴകൊഴമ്പൻ നിലപാട് സ്വീകരിക്കുന്നു." ചെന്നിത്തല പറഞ്ഞു.

സത്യവാങ്മൂലം തിരുത്തണം

സത്യവാങ്മൂലം തിരുത്തണം

സത്യവാങ്മൂലം തിരുത്തിയില്ലെങ്കിൽ വിശ്വാസികൾക്കെതിരായ വിധി സുപ്രിം കോടതിയിൽ നിന്ന് ഉണ്ടാവും. അതുകൊണ്ട് വിശ്വാസികളോട് താത്പര്യമുണ്ടെങ്കിൽ സത്യവാങ്മൂലം തിരുത്തിക്കൊടുക്കണമെന്നും ചെന്നിത്തല പറഞ്ഞു. എത്രനാളായി കബളിപ്പിക്കുന്നുവെന്നും ഇനിയെങ്കിലും നിർത്തിക്കൂടെയെന്നും ചെന്നിത്തല പിണറായി വിജയനോട് ചോദിച്ചു.

Recommended Video

cmsvideo
    #KLElection2021 യുഡിഎഫ് ഭരണത്തിലെത്തിയാൽ ശബരിമലയിൽ 100 ദിവസത്തിനകം നിയമനിർമ്മാണം നടത്തും: ചെന്നിത്തല
    യെച്ചൂരിയുടെ നിലപാട്

    യെച്ചൂരിയുടെ നിലപാട്

    അതേസമയം ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയും സർക്കാർ നിലപാടും തമ്മിൽ ബന്ധമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതപരമായ കാര്യങ്ങൾ രാഷ്ട്രീയത്തിൽ കലർത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായ കാര്യങ്ങള്‍ കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞത്. ശബരിമലയിൽ കേരളസർക്കാർ നടപ്പാക്കിയത് സുപ്രീംകോടതി ഉത്തരവാണെന്ന് യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു.

    കരട് നിയമം

    കരട് നിയമം

    ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കുന്നതിന് നിയമ നിർമാണം നടത്തുമെന്ന് നേരത്തെ തന്നെ യുഡിഎഫ് വ്യക്തമാക്കിയതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന പ്രത്യേക ശബരിമല നിയമത്തിന്റെ കരട് രൂപം പുറത്തുവിട്ടിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കുന്നതാണ് നിര്‍ദിഷ്ട നിയമമെന്ന് കരട് രൂപം. ശബരിമലയുടെ ആചാരങ്ങള്‍ സംബന്ധിച്ച അവസാന വാക്ക് തന്ത്രിയുടേതാവും. തന്ത്രിയുടെ അനുമതിയോടെ മാത്രമേ ശബരിലയിലെ ഏതു കാര്യവും നടക്കാവൂവെന്നും കരട് നിയമത്തില്‍ പറയുന്നു.

    നയനരാജിന്‍റെ പുതിയ ചിത്രങ്ങള്‍-കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+