കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ അഞ്ച് ജില്ലകളിലെ 21 ല്‍ നിന്നും 33 സീറ്റിലേക്ക് കുതിച്ചുയരും; കണക്കില്‍ പ്രതീക്ഷയോടെ യുഡിഎഫ്

Google Oneindia Malayalam News

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തില്‍ തിരിച്ചടികള്‍ നേരിടേണ്ടി വരുമ്പോള്‍ മധ്യകേരളത്തില്‍ നിശ്ചിതയെണ്ണം ഉറച്ച സീറ്റുകള്‍ എക്കാലത്തും യുഡിഎഫിന് ലഭിച്ച് വരാറുണ്ട്. കഴിഞ്ഞത തവണ അതിന് വലിയ ഇളക്കം തട്ടിയെങ്കിലും എറണാകുളത്തും കോട്ടയത്തുമെല്ലാം തങ്ങളുടെ കോട്ട കാത്തുസൂക്ഷിക്കാന്‍ യുഡിഎഫിന് സാധിച്ചു. ഇത്തവണ ഈ കോട്ടകള്‍ പൊളിക്കുമെന്ന് എല്‍ഡിഎഫ് അവകാശപ്പെടുമ്പോള്‍ ഇടതില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുത്ത് മുന്നണി അധികാരത്തില്‍ വരുന്നതില്‍ മധ്യകേരളം നിര്‍ണ്ണായകമാവുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ കണക്ക് കൂട്ടല്‍.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

അഞ്ച് ജില്ലകളില്‍

അഞ്ച് ജില്ലകളില്‍

പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ അഞ്ച് ജില്ലകളില്‍ കഴിഞ്ഞതവണ ഇടതുമുന്നണിയായിരുന്നു നേട്ടമുണ്ടാക്കിയത്. പാലക്കാട് ജില്ലിയിലെ 12 ല്‍ 9 ഉം എല്‍ഡിഎഫ് നേടിയപ്പോള്‍ മൂന്നിടത്ത് മാത്രായിരുന്നു യുഡിഎഫ് വിജയം. കോട്ടയത്തെ 9 ല്‍ ആറിടത്തും എറണാകുളത്തെ 14 ല്‍ 9 ഉം യുഡിഎഫ് വിജയിച്ചു.

കഴിഞ്ഞ തവണ

കഴിഞ്ഞ തവണ

കോട്ടയത്തും രണ്ടും എറണാകുളത്ത് അഞ്ച് സീറ്റിലുമായിരുന്നു ഇടതുമുന്നണിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. കോട്ടയത്തെ പൂഞ്ഞാര്‍ സീറ്റില്‍ സ്വതന്ത്രനമായി മത്സരിച്ച പീസി ജോര്‍ജ് വിജയിച്ചു. തൃശൂരില്‍ 13 ല്‍ 12 സീറ്റും ഇടുക്കിയിലെ അഞ്ചില്‍ മൂന്നും എല്‍ഡിഎഫ് സ്വന്തമാക്കി. അഞ്ച് ജില്ലകളിലായി ആകെയുള്ള 49 സീറ്റില്‍ 27 സീറ്റുകള്‍ എല്‍ഡിഎഫ് സ്വന്തമാക്കിയപ്പോള്‍ 21 സീറ്റായിരുന്നു യുഡിഎഫിന് ലഭിച്ചത്.

പാലക്കാട് വലിയ മുന്നേറ്റം

പാലക്കാട് വലിയ മുന്നേറ്റം

എന്നാല്‍ ഇത്തവണ ഈ സഖ്യകകളില്‍ വലിയ മാറ്റം ഉണ്ടാവുമെന്നാണ് യുഡിഎഫിന്‍റെ കണക്ക് കൂട്ടല്‍. പാലക്കാട് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കും. കഴിഞ്ഞ തവണത്തെ മൂന്ന് നിലനിര്‍ത്തുകയും എല്‍ഡിഎഫില്‍ നിന്നും ഏഴോളം സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ. ഒറ്റപ്പാലം, കോങ്ങാട്, പട്ടാമ്പി ഉള്‍പ്പടേയുള്ള സീറ്റുകളിലാണ് പ്രതീക്ഷ.

തൃശൂരില്‍ പകുതിയിലേറെ

തൃശൂരില്‍ പകുതിയിലേറെ

തൃശൂരിലും പകുതിയിലേറെ സീറ്റുകളിലാണ് പ്രതീക്ഷ. ശക്തമായ മത്സരം നേരിട്ടെങ്കിലും വടക്കാഞ്ചേരിയില്‍ വിജയം ഉറപ്പാണ്. ത്രികോണ മത്സരം നടന്ന തൃശൂര്‍, ഇരിങ്ങാലക്കുട സീറ്റുകളിലും വിജയം പ്രതീക്ഷിക്കുന്നു. ഇടുക്കിയില്‍ അഞ്ചില്‍ നാലും വിജയിക്കാമെന്നാണ് വിലയിരുത്തല്‍. തരംഗം ഉണ്ടായാല്‍ ഉടുമ്പന്‍ചോലയും ലഭിക്കാം.

കോട്ടയത്ത്

കോട്ടയത്ത്

കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ട് പോയത് കോട്ടയത്ത് ക്ഷീണമാണെങ്കിലും സീറ്റുകളുടെ കാര്യത്തില്‍ അത് പ്രതിഫലിക്കില്ല. മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും കഴിഞ്ഞ തവണ നേടിയ അത്രയും സീറ്റുകള്‍ ഇത്തവണയും നേടാന്‍ കഴിഞ്ഞേക്കും. ഉറച്ച കോട്ടകളായ പുതുപ്പള്ളിക്കും കോട്ടയത്തിന് പുറമെ നാല് സീറ്റുകളാണ് കണക്ക് കൂട്ടുന്നത്

എറണാകുളം ജില്ലയില്‍

എറണാകുളം ജില്ലയില്‍

പൊതുവെ യുഡിഎഫ് അനുകൂലമായ എറണാകുളം ജില്ലയില്‍ പത്തിലേറെ സീറ്റുകളിലാണ് വിജയം പ്രതീക്ഷിക്കുന്നത്. വി ഫോര്‍ പീപ്പില്‍ പാര്‍ട്ടി, ട്വന്‍റി-ട്വന്‍റി കൂട്ടായ്മകള്‍ വോട്ട് പിടിക്കുമെങ്കിലും കുന്നത്ത്നാടിന് പുറത്തുള്ള മണ്ഡലങ്ങളില്‍ വിജയത്തെ നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്നാണ് കണക്ക് കൂട്ടല്‍. ഇത്തരത്തില്‍ അഞ്ച് ജില്ലകളില്‍ നിന്നായി 33 സീറ്റിലാണ് വിജയ പ്രതീക്ഷ.

വിഡി സതീശന്‍

വിഡി സതീശന്‍

തൃശൂരില്‍ ഏഴോളം സീറ്റുകളില്‍ വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ അഭിപ്രായപ്പെടുന്നത്. എറണാകുളത്ത് ട്വന്‍റി-ട്വന്‍റിയുടെ സാന്നിധ്യം ഇല്ലായിരുന്നെങ്കില്‍ 14 ല്‍ 14 സീറ്റിലും വിജയിച്ചേനെ. അവരുടെ സാന്നിധ്യം എങ്ങനെയാണ് രണ്ട് മൂന്ന് മണ്ഡലങ്ങളില്‍ പ്രതിഫലിക്കുകയെന്ന് വ്യക്തമല്ല. എന്തായാലും കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് നേടാന്‍ സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കടുത്ത മത്സരം

കടുത്ത മത്സരം

കടുത്ത മത്സരമാണ് കേരളത്തില്‍ നടന്നതെന്ന കാര്യത്തില്‍ സംശയമില്ല. സര്‍വെകള്‍ ഒക്കെ വന്ന ആദ്യഘട്ടത്തില്‍ വല്ലാത്ത ഒരു സ്ഥിതിയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ സ്ഥിതിമാറി. കഴിഞ്ഞ തവണ നാല്‍പ്പതിനായിരം സീറ്റിന് തോറ്റ മണ്ഡലങ്ങളില്‍ പോലും വിജയം പ്രതീക്ഷയുണ്ടാക്കിയെടുക്കാന്‍ കോണ്‍ഗ്രസിന്‍റെ മികച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു.

പറവൂര്‍ മണ്ഡലത്തില്‍

പറവൂര്‍ മണ്ഡലത്തില്‍

സംസ്ഥാനത്ത് തന്നെ ഏറ്റവും നന്നായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയ മണ്ഡലമാണ് പറവൂര്‍. അഞ്ച് സ്ക്വാഡ് പ്രവര്‍ത്തനം വളരെ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. കഴിഞ്ഞ വര്‍ഷം നേടിയ ഭൂരിപക്ഷത്തേക്കാള്‍ നേടി ഇത്തവണയും വിജയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയിലെ നിക്സണായിരുന്നു പറവൂരില്‍ വിഡി സതീശന്‍റെ എതിരാളി

ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

English summary
kerala assembly election 2021: UDF will win more than 33 out of 49 seats In Central Kerala: congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X