കേരളത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു, ചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്ര തകരാറുകള്‍, ബൂത്തുകളില്‍ തിരക്ക്
തിരുവനന്തപുരം: കേരളത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. മുന്നണികള്‍ക്ക് പ്രതീക്ഷ നല്‍കി പോളിംഗ് ബൂത്തുകളില്‍ നീണ്ട നിര പ്രകടമായിട്ടുണ്ട്. മോക് പോളിംഗിന് പിന്നാലെയാണ് വോട്ടിംഗ് നടന്നത്. ഇ ശ്രീധരന്‍ പൊന്നാനിയില്‍ വോട്ട് ചെയ്തു. അതിന് ശേഷം താന്‍ പാലക്കാട്ടേക്ക് എത്തുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കാസര്‍കോടും തൊടുപുഴയിലും വോട്ടിംഗ് യന്ത്രങ്ങളില്‍ തകാര്‍ കണ്ടെത്തി. കോളിയടുക്കം ഗവ. യുപി സ്‌കൂളില്‍ 33ാം ബൂത്തിലാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്.
കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലെ 107ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് യന്ത്രത്തിലും, പത്തനംതിട്ട മാര്‍ത്തോമ സ്‌കൂളിലെ 213ാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിലും തകര്‍ാര്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം പ്രമുഖ നേതാക്കള്‍ എല്ലാം രാവിലെ തന്നെ വോട്ട് ചെയ്യാനായി എത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാലുശ്ശേരിയിലെ ബൂത്തിലാണ് വോട്ട് ചെയ്യാനെത്തിയത്. ഇപി ജയരാജന്‍, പികെ കുഞ്ഞാലിക്കുട്ടി, പാണങ്ങാട് തങ്ങള്‍ എന്നിവരെല്ലാം രാവിലെ തന്നെ വോട്ട് ചെയ്യാനായി എത്തിയിരുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ സജ്ജീകരിച്ച 40771 ബൂത്തുകളിലും രാവിലെ ആറു മണിയോടെയാണ് മോക് പോളിംഗ് ആരംഭിച്ചു. വളരെ മികച്ച ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്ന് കുഞ്ഞാലിക്കുട്ടിയും പാണങ്ങാട് തങ്ങളും പറഞ്ഞു. കോഴിക്കോട് നോര്‍ത്തിലെ വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ വോട്ടിംഗ് തടസ്സപ്പെട്ടിട്ടുണ്ട്. ഇവിടെ ഇതുവരെ വോട്ടിംഗ് തുടങ്ങിയിട്ടുണ്ട്. അതേസമയം തൃപ്പൂണിത്തുറ പാലസ് സ്‌കൂളില്‍ വൈദ്യുതി തടസ്സം മൂലം മോക് പോളിംഗ് വൈകുകയും ചെയ്തിരുന്നു. ഇടതുമുന്നണി തുടര്‍ ഭരണം ലക്ഷ്യമിട്ടും യുഡിഎഫ് തിരിച്ചുവരുമെന്നുമുള്ള പ്രതീക്ഷയിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications