കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയ്ക്ക് തിരിച്ചടിയേറ്റതിന് കാരണം ആര്‍എസ്എസ്? കടുത്ത വിമര്‍ശനമുവായി സ്ഥാനാര്‍ത്ഥികള്‍... അപൂര്‍വ്വ സംഭവം

Google Oneindia Malayalam News

കൊച്ചി: ബിജെപിയ്ക്ക് സൈദ്ധാന്തിക അടിത്തറ നല്‍കുന്നത് ആര്‍എസ്എസ് ആണ്. സംഘപരിവാര്‍ സംഘടനകളുടെ മൊത്തത്തിലുള്ള നിയന്ത്രണവും ആര്‍എസ്എസിന്റെ കൈയ്യില്‍ തന്നെ. അതുകൊണ്ട് തന്നെ ബിജെപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആര്‍എസ്എസിനെ വിമര്‍ശിക്കുക പതിവില്ല.

'അതിൽ ഒരു മര്യാദകേടുണ്ട്'; സത്യപ്രതിജ്ഞ ചടങ്ങിൽ ചർച്ചകൾ കൊഴുക്കുന്നു- കെജെ ജേക്കബിന്റെ വൈറൽ പോസ്റ്റ്'അതിൽ ഒരു മര്യാദകേടുണ്ട്'; സത്യപ്രതിജ്ഞ ചടങ്ങിൽ ചർച്ചകൾ കൊഴുക്കുന്നു- കെജെ ജേക്കബിന്റെ വൈറൽ പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസിന്റെ ഇമെയില്‍ പുറത്തുവിട്ട് കെ സുരേന്ദ്രൻ; കുറ്റം മുഴുവൻ പിണറായിക്ക്! ഒത്തുതീർപ്പില്ലെന്നുംഏഷ്യാനെറ്റ് ന്യൂസിന്റെ ഇമെയില്‍ പുറത്തുവിട്ട് കെ സുരേന്ദ്രൻ; കുറ്റം മുഴുവൻ പിണറായിക്ക്! ഒത്തുതീർപ്പില്ലെന്നും

എന്നാല്‍ തികച്ചും വ്യത്യസ്ത സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കടുത്ത തിരിച്ചടി നേരിട്ട സംഭവത്തില്‍ വിമര്‍ശനം ഉയരുന്നത് ആര്‍എസ്എസിനെതിരായണ്. ഇത്തവണ ബിജെപിയ്ക്ക് അവരുടെ പാര്‍ട്ടി അംഗങ്ങളുടെ വോട്ടുകള്‍ പോലും പൂര്‍ണമായും കിട്ടിയിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ ആണ് ഇത്തരമൊരു വിമര്‍ശനം ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്. പരിശോധിക്കാം...

കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം

ആര്‍എസ്എസിനെതിരെ

ആര്‍എസ്എസിനെതിരെ

നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ പരാജയം ആണ് ബിജെപി ഇത്തവണ നേരിട്ടത്. കഴിഞ്ഞ തവണ നേടിയ ഏക സീറ്റ് പോലും ഇത്തവണ നിലനിര്‍ത്താന്‍ ആയില്ല. വോട്ട് വിഹിതത്തിലും വലിയ ഇടിവാണ് സംഭവിച്ചത്. ഈ പ്രശ്‌നങ്ങളില്‍ ആര്‍എസ്എസിനെതിരെ ബിജെപിയ്ക്കുള്ളില്‍ വിമര്‍ശനം ഉയരുകയാണ്.

ആര്‍എസ്എസിന് പാളി

ആര്‍എസ്എസിന് പാളി

സംഘപരിവാര്‍ സംഘടനകളെ ഏകോപിപ്പിക്കുന്നതില്‍ ആര്‍എസ്എസ് പരാജയപ്പെട്ടു എന്നാണ് ആക്ഷേപം. ഇതിനായി ആര്‍എസ്എസ് ആയിരുന്നു 'സംയോജകരെ' നിയോഗിച്ചിരുന്നത്. ഈ സംയോജകരുടെ പ്രവര്‍ത്തനം പരാജയമായിരുന്നു എന്നാണ് വിമര്‍ശനം.

ഓരോ മണ്ഡലത്തിലും

ഓരോ മണ്ഡലത്തിലും

ഇത്തവണ കൃത്യമായ പദ്ധതികളോടെ ആയിരുന്നു ആര്‍എസ്എസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. ഓരോ മണ്ഡലത്തിലും സംഘപരിവാര്‍ സംഘടനകളെ ഏകോപിപ്പിക്കാന്‍ സംയോജകരെ നിയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ വലിയ പ്രതീക്ഷകളും ആര്‍എസ്എസ് പുലര്‍ത്തിയിരുന്നു.

രാഷ്ട്രീയമറിയാത്തവര്‍

രാഷ്ട്രീയമറിയാത്തവര്‍

എന്നാല്‍ ആര്‍എസ്എസ് നിയോഗിച്ച സംയോജകരില്‍ പലരും രാഷ്ട്രീയ ധാരണയില്ലാത്തവരായിരുന്നു എന്നാണ് ആക്ഷേപം. ഇവര്‍ മുന്നോട്ടുവച്ചതില്‍ മിക്കവയും പ്രായോഗികമല്ലാത്ത നിര്‍ദ്ദേശങ്ങളാണെന്നും പറയുന്നു. ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ഈ വിമര്‍ശനം ഉയര്‍ന്നത്.

സംഘപരിവാര്‍ തുണച്ചില്ല

സംഘപരിവാര്‍ തുണച്ചില്ല

ബിജെപിയുടെ ശക്തി എന്നത് സംഘപരിവാര്‍ സംഘടനകളുടെ പിന്തുണയാണ്. എന്നാല്‍ ഇത്തവണ അത് ഉണ്ടായില്ല എന്നും വിമര്‍ശനമുണ്ടായിട്ടുണ്ട്. പല സംഘപരിവാര്‍ സംഘടനകളും ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുക പോലും ചെയ്തില്ലെന്നാണ് ആക്ഷേപം.

പാര്‍ട്ടി അംഗങ്ങള്‍ പോലും

പാര്‍ട്ടി അംഗങ്ങള്‍ പോലും

സംഘപരിവാര്‍ സംഘടനകള്‍ക്കും ആര്‍എസ്എസിനും എതിരെ ആക്ഷേപം ഉന്നയിക്കുമ്പോള്‍ തന്നെ, പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നത് എങ്ങനെ എന്ന് തിരിച്ചറിയാതെ കുഴങ്ങുകയാണ് ബിജെപി. 31 ലക്ഷത്തോളം അംഗങ്ങളുള്ള പാര്‍ട്ടിയ്ക്ക് ആകെ ലഭിച്ചത് 23.5 ലക്ഷം വോട്ടുകളാണ്. സഖ്യക്ഷികള്‍ മത്സരിച്ച മണ്ഡലങ്ങളിലെ വോട്ടിന്‌റെ കണക്കെടുത്താല്‍ പോലും പാര്‍ട്ടി അംഗത്വത്തിന്റെ അടുത്ത് എത്തില്ലെന്നതാണ് സ്ഥിതി.

മണ്ഡലം പ്രസിഡന്റുമാര്‍ ചതിച്ചു

മണ്ഡലം പ്രസിഡന്റുമാര്‍ ചതിച്ചു

പലമണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിത്വത്തിനായി മണ്ഡലം പ്രസിഡന്റുമാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇവര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയില്ല. പലയിടത്തും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മണ്ഡലം പ്രസിഡന്റുമാര്‍ രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാഹചര്യം ഉണ്ടായിരുന്നു എന്നും യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

 പരാതികള്‍ എഴുതി നല്‍കും

പരാതികള്‍ എഴുതി നല്‍കും

യോഗത്തില്‍ പരാതികള്‍ ഉന്നയിക്കാത്ത സ്ഥാനാര്‍ത്ഥികളും ഉണ്ട്. ഉന്നയിക്കുന്ന പരാതികള്‍ വാര്‍ത്തയായേക്കുമെന്ന ഭയവും ചിലര്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പരാതികള്‍ എല്ലാം എഴുതി നല്‍കാനുള്ള നിര്‍ദ്ദേശമാണ് നേതൃത്വം മുന്നോട്ട് വച്ചിരിക്കുന്നത്.

തലകള്‍ ഉരുളും

തലകള്‍ ഉരുളും

കേന്ദ്ര നേതൃത്വത്തിന്റേയും ആര്‍എസ്എസിന്റേയും കണക്കില്‍ ഇത്തവണ കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കേണ്ടതായിരുന്നു. അനൂകല സാഹചര്യമുണ്ടായിട്ടും പാര്‍ട്ടി പരാജയപ്പെട്ടതിന് കാരണം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകള്‍ ആണെന്ന ആക്ഷേപം ശക്തമാണ്. ഇതിന്റെ പേരില്‍ ആരുടെയൊക്കെ തലകള്‍ ഉരുളും എന്നാണ് ഇനി അറിയേണ്ടത്.

ആർഎസ്എസ് ചേർത്ത വോട്ടുകൾ

ആർഎസ്എസ് ചേർത്ത വോട്ടുകൾ

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആർഎസ്എസിന്റെ നേതൃത്വത്തിൽ ലക്ഷക്കണക്കിന് പുതിയ വോട്ടർമാരെ വോട്ടർപട്ടികയിൽ ചേർത്തിരുന്നു എന്നാണ് വിവരം. എന്നാൽ ആ വോട്ടുകളും ബിജെപി സ്ഥാനാർത്ഥികൾക്ക് കിട്ടിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ സംശയമുണ്ട്.

പഞ്ചാബിലും കോണ്‍ഗ്രസ് പൊളിയുമോ? സിദ്ദുവിന്റെ കലിപ്പ്... ബിജെപിയിലേക്ക് മടങ്ങിയാല്‍ ക്യാപ്റ്റന്‍ പാടുപെടുംപഞ്ചാബിലും കോണ്‍ഗ്രസ് പൊളിയുമോ? സിദ്ദുവിന്റെ കലിപ്പ്... ബിജെപിയിലേക്ക് മടങ്ങിയാല്‍ ക്യാപ്റ്റന്‍ പാടുപെടും

പ്രവര്‍ത്തക സമിതിയില്‍ ഇനിയുമൊരു മലയാളി? അസാധ്യം... ചെന്നിത്തല വന്നാല്‍ ഉമ്മന്‍ ചാണ്ടി പുറത്തേക്ക്പ്രവര്‍ത്തക സമിതിയില്‍ ഇനിയുമൊരു മലയാളി? അസാധ്യം... ചെന്നിത്തല വന്നാല്‍ ഉമ്മന്‍ ചാണ്ടി പുറത്തേക്ക്

പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
വോട്ട് ചെയ്യാത്തവരോട് കൃഷ്ണ കുമാർ പറയുന്നു | Oneindia Malayalam

English summary
Kerala Assembly Election 2021: BJP candidates criticise RSS coordination of Sangh Parivar organizations failed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X