• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

69 സീറ്റുകളിൽ കോൺഗ്രസിന് വിജയം ഉറപ്പ്: ജില്ലാടിസ്ഥാനത്തിൽ കണക്ക് നിരത്തി പാർട്ടി

തിരുവനന്തപുരം: കേരളത്തിൽ തിരിച്ചുവരവ് നടത്താൻ ഉറപ്പിച്ച് യുഡിഎഫ്. ഓരോ ജില്ലകളിലേയും ഡിസിസികളിലൂടെ ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് കേരളത്തിൽ ഭരണമാറ്റം പ്രതീക്ഷിക്കുന്നത്. കേരളത്തിൽ 69 സീറ്റുകളിൽ യുഡിഎഫ് വിജയിക്കുമെന്നാണ് പാർട്ടി വിലയിരുത്തിയിട്ടുള്ളത്. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കെപിസിസി അധ്യക്ഷൻ ഡിസിസി അധ്യക്ഷന്മാരുമായി സംസാരിച്ചിരുന്നു. സംസ്ഥാനത്ത് യുഡിഎഫ് വിജയിക്കാൻ സാധ്യതയുള്ള സീറ്റുകളെക്കുറിച്ചാണ് ചർച്ച ചെയ്തത്.

ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ

മന്‍സൂര്‍ കൊലപാതകം ദൗർഭാഗ്യകരമായ സംഭവം; സമാധാനത്തിനായി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സിപിഎംമന്‍സൂര്‍ കൊലപാതകം ദൗർഭാഗ്യകരമായ സംഭവം; സമാധാനത്തിനായി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സിപിഎം

 പ്രതീക്ഷയിൽ യുഡിഎഫ്

പ്രതീക്ഷയിൽ യുഡിഎഫ്

കേരളത്തിൽ 75 മുതൽ 80 വരെ സീറ്റിൽ വിജയിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. കനത്ത മത്സരത്തിന് വേദിയാവുന്ന മണ്ഡലങ്ങളിൽ ചിലതിൽ വിജയിച്ചാൽ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിന് നാൽപ്പതിനും അമ്പതിനുമിടയിൽ സീറ്റുകളിലെങ്കിലും വിജയിക്കുമെന്നും പാർട്ടി വിലയിരുത്തുന്നു. അതേ സമയം മുസ്ലിം ലീഗിന് ഇരുപത് സീറ്റെങ്കിലും നേടാൻ കഴിയും. യുഡിഎഫിനുള്ളിലെ മറ്റ് പാർട്ടികൾക്ക് പത്ത് സീറ്റുകളും നേടാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

 ഫലം മെച്ചപ്പെടും

ഫലം മെച്ചപ്പെടും


കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം, ആലപ്പുഴ, ജില്ലകളിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാളധികം നേട്ടം സ്വന്തമാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് പുലർത്തുന്ന പ്രതീക്ഷ. ബിജെപി പോരാട്ടം ശക്തമാക്കിയ കാസർഗോഡ് ജില്ലയിൽ രണ്ട് സീറ്റുകളിൽ വിജയിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ഉദുമയിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ സാധിക്കും. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് എന്നീ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി പോരാട്ടം ശക്തമായിട്ടുണ്ട്. എന്നാൽ ഈ മണ്ഡലം പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷ പുലർത്തുന്നില്ല.

 ധർമടം കൈവിടും

ധർമടം കൈവിടും

സിപിഎമ്മിന് കാര്യമായ സ്വാധീനമുള്ള കണ്ണൂർ ജില്ലയിൽ ഇരിക്കൂർ, പേരാവൂർ, അഴീക്കോട് എന്നീ മണ്ഡലങ്ങളെല്ലാം തങ്ങൾക്ക് ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. അതേ സമയം കൂത്തുപറമ്പ്, കണ്ണൂർ നിയമസഭാ മണ്ഡലങ്ങളിൽ അട്ടിമറിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ പോരാട്ടം നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് ബിജെപി രണ്ടാമതെത്തുമെന്ന ഭയം കോൺഗ്രസിനുള്ളിലുണ്ട്.

 രാഹുൽ ഇഫക്ട് പരാജയം

രാഹുൽ ഇഫക്ട് പരാജയം


വയനാട്ടിൽ രാഹുൽ ഇഫക്ടിന് കാര്യമായ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കെപിസിസി വിലയിരുത്തുന്നത്. എന്നാൽ ജില്ലയിലെ മൂന്ന് സീറ്റുകളിലും യുഡിഎഫ് തന്നെ വിജയിക്കുമെന്നാണ്. കോഴിക്കോട് ജില്ലയിൽ വടകര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലാണ് പ്രതീക്ഷ വെക്കുന്നത്.

 പതിനൊന്നിടത്ത് പ്രതീക്ഷ

പതിനൊന്നിടത്ത് പ്രതീക്ഷ

മലപ്പുറം ജില്ലയിൽ മലപ്പുറം, വേങ്ങര, തിരൂരങ്ങാടി, കോട്ടയ്ക്കൽ, കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, തിരൂർ, വണ്ടൂർ എന്നിങ്ങനെ പതിനൊന്ന് സീറ്റുകളും പിടിച്ചെടുക്കുമെന്നാണ് വലത് മുന്നണിയുടെ പ്രതീക്ഷ. എന്നാൽ തവനൂർ, പൊന്നാനി മണ്ഡലങ്ങളിൽ എൽഡിഎഫിന് തന്നെയാണ് മുൻഗണന. അതേ സമയം തന്നെ നിലമ്പൂരിലും പെരിന്തൽമണ്ണയിലും താനൂരിലും ശക്തമായ മത്സരത്തിനാണ് സാക്ഷിയായത്.

തൃത്താല യുഡിഎഫിന്

തൃത്താല യുഡിഎഫിന്

ബിജെപി ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന പാലക്കാട് ജില്ലയിൽ തൃത്താല അടക്കം അഞ്ച് സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. തൃത്താലയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഭൂരിപക്ഷം കുറവായിരിക്കും. എന്നാൽ വോട്ട് ചോർന്നിട്ടില്ലെങ്കിൽ ഷാഫി തന്നെ വിജയിക്കും. ഒറ്റപ്പാലത്തും പട്ടാമ്പിയിലും ചിറ്റൂരിലും നെന്മാറയിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് വേദിയായത്. എന്നാൽ ഈ നാല് സീറ്റുകളും എൽഡിഎഫിനൊപ്പം തന്നെ നിൽക്കുന്നവയാണ്.

 തൃശ്ശൂരിൽ നാല് എറണാകുളത്ത് പതിനൊന്ന്

തൃശ്ശൂരിൽ നാല് എറണാകുളത്ത് പതിനൊന്ന്

തൃശ്ശൂർ ജില്ലയിൽ നാല് സീറ്റുകളിലാണ് യുഡിഎഫ് പ്രതീക്ഷ വെക്കുന്നത്. ഗുരുവായൂർ, ചാലക്കുടി, തൃശ്ശൂർ എന്നീ സീറ്റുകളിലാണവ. യുഡിഎഫിന് എല്ലാ തിരഞ്ഞെടുപ്പുകളിളും നേട്ടമുണ്ടാക്കുന്ന എറണാകുളം ജില്ലയിൽ പതിനൊന്ന് സീറ്റുകളിലും വിജയം പ്രതീക്ഷിക്കുന്നുണ്ട്. ഇടുക്കിയിൽ പീരുമേട്, തൊടുപുഴ മണ്ഡലങ്ങളും അനുകൂലമാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ആലപ്പുഴയിലാവട്ടെ അരൂർ, കായംകുളം, ചേർത്തല, ഹരിപ്പാട് എന്നീ സീറ്റുകളിലും യുഡിഎഫ് തന്നെ വിജയിക്കുമെന്ന് കോൺഗ്രസ് നേതാക്കളെല്ലാം പ്രതീക്ഷ വെക്കുന്നു.

 പാലാ യുഡിഎഫിനോ?

പാലാ യുഡിഎഫിനോ?


കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന കോട്ടയം ജില്ലയിൽ ഉമ്മൻ ചാണ്ടിയുടെ മണ്ഡലം പുതുപ്പള്ളി, കടുത്തുരുത്തി, കോട്ടയം, ചങ്ങനാശ്ശേരി, അഭിമാന പോരാട്ടം നടക്കുന്ന പാലാ എന്നിവിടങ്ങളിൽ വിജയം തങ്ങൽക്കൊപ്പമായിരിക്കുമെന്നാണ് യുഡിഫ് പ്രതീക്ഷിക്കുന്നത്. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും പ്രതീക്ഷ നൽകുന്നത് തന്നെയാണ്. പത്തനംതിട്ടയിൽ കോൺഗ്രസ് ലക്ഷ്യം മൂന്ന് സീറ്റുകളാണ്. കോന്നിയും റാന്നിയും ആറന്മുളയുമാണ് ഇവ. കൊല്ലത്ത് ആറ് സീറ്റുകളിൽ കോൺഗ്രസ് പ്രതീക്ഷ കൈവിടുന്നില്ല. ചവറ, കുണ്ടറ, കൊല്ലം, പത്തനാപുരം, കുന്നത്തൂർ എന്നീ സീറ്റുകളിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് പോരാട്ടം ശക്തമാണ്. അരുവിക്കര, നെയ്യാറ്റിൻകര, നെടുമങ്ങാട്, പാറശ്ശാല, തിരുവനന്തപുരം, കോവളം മണ്ഡലങ്ങളും പ്രതീക്ഷ നൽകുന്നതാണ്.

തുടർഭരണം

തുടർഭരണം


നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് എൽഡിഎഫ് തന്നെ കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. തിരുവനന്തപുരത്ത് എൽഡിഎഫ് തന്നെ തൂത്തുവാരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കോവളം മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫിന് ലഭിക്കൂ എന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചന.

അസ്മിത സൂദിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

cmsvideo
  മുഖ്യമന്ത്രിക്കും ജലീലിനും രഹസ്യബന്ധങ്ങളോ? | V Muraleedharan Press Meet | Oneindia Malayalam

  English summary
  Kerala assembly election: Congress hopes to get 69 seats in poll
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X