• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സാംക്രമിക രോഗ ബിൽ 2021: ഐക്യകണ്ഠേന പാസാക്കി നിയമസഭ, 'ശിക്ഷയിൽ' മുന്നറിയിപ്പ് നൽകി പ്രതിപക്ഷം

തിരുവനന്തപുരം: കേരള സാംക്രമിക രോഗ ബിൽ 2021 പാസാക്കി കേരള നിയമസഭ. സാംക്രമിക രോഗങ്ങളുടെ നിയന്ത്രണവും പ്രതിരോധവും സംബന്ധിച്ച നിയമങ്ങള്‍ ഏകീകരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമുള്ള ബില്ലാണ് നിയമസഭ ഐക്യകണ്ഠേന പാസാക്കിയത്. സാംക്രമിക രോഗം തടയാനുള്ള സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാല്‍ രണ്ടു വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് നിയമം.

ചർച്ചയ്ക്ക് ശേഷം ഭേദഗതികളോടെയാണ് ബിൽ നിയമമായത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന് പകരമാണ് പുതിയ നിയമം. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും അവസാന സമ്മേളനത്തിലും ബില്ല് അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

സാംക്രമിക രോഗം പൊട്ടിപ്പുറപ്പെട്ടാലോ ഭീഷണിയുണ്ടെങ്കിലോ സര്‍ക്കാരിന് നടപടി എടുക്കാം. അത്തരം ഘട്ടത്തില്‍ ആഘോഷങ്ങളും ആരാധനകളും നിരോധിക്കുക, വ്യക്തികളെ ക്വാറന്റീന്‍ ചെയ്യുക, സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുക, ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുക, തുടങ്ങിയവക്ക് സര്‍ക്കാരിന് അധികാരം നല്‍കുന്നു.

cmsvideo
  കേരള: സാംക്രമിക രോഗപ്രതിരോധത്തിന് ഏകീകൃത നിയമവുമായി സംസ്ഥാനം

  അതേസമയം കേന്ദ്ര ബില്‍ നിലവിലുണ്ടെന്നും ശിക്ഷ വ്യത്യസ്തമാണെന്നും പ്രതിപക്ഷം വാദിച്ചു. 2020 സെപ്റ്റംബറില്‍ കേന്ദ്രം പാസാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണിതെന്ന് മാത്യ കുഴല്‍നാടനും, സബ്ജക്ട് കമ്മിറ്റി പരിഗണിക്കാത്ത ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കെ ബാബുവും ക്രമപ്രശനം ഉന്നയിച്ചു. കേന്ദ്ര നിയമത്തിന്‍റെ പ്രാബല്ല്യം ഇല്ലാതാക്കുന്ന ബില്ലിന്, കോടതിയില്‍ തിരിച്ചടി നേരിട്ടേക്കാമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി.

  കരുണാനിധിയുടെ 98ാം ജന്മ വാര്‍ഷകത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പുഷ്പാര്‍ച്ചന നടത്തുന്നു: ചിത്രങ്ങള്‍

  എന്നാൽ കേന്ദ്ര നിയമവുമായി വൈരുദ്ധ്യമുണ്ടെങ്കില്‍ പിന്നീട് നിയമഭേദഗതിയ്ക്കായി പ്രതിപക്ഷ നേതാവിന് സഭയെ സമീപിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന നിലപാടിലായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

  സൂപ്പര്‍ ലുക്കില്‍ ശ്രീമുഖിയുടെ സെല്‍ഫി ചിത്രങ്ങള്‍, ആതീവ സുന്ദരിയായെന്ന് ആരാധകര്‍

  വി‌ടി ബല്‍റാം
  Know all about
  വി‌ടി ബല്‍റാം

  English summary
  Kerala Assembly passes contagious bill 2021 unified law to control infectious disease
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X