ഇനി മലയാളം വിട്ട് കളിക്കേണ്ട!! പഠിച്ചേ തീരൂ....ഒന്ന് മുതല്‍ 10 വരെ, നിയമം വന്നു

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും മലയാളം ഭാഷാപഠനം നിര്‍ബന്ധമാക്കി. മലയാള ഭാഷാ പഠന ബില്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കുകയായിരുന്നു. ഇതുവരെ മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളില്‍ ഈ വര്‍ഷം ഒന്നാം ക്ലാസ് മുതല്‍ മലയാളം പഠിപ്പിക്കണം. 2017-18 അക്കാദമിക് വര്‍ഷം മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഇതോടെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ എന്നിവയടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം ഒന്നാം ക്ലാസ് മുതല്‍ 10ാം ക്ലാസ് വരെ മലയാളം പഠനം നിര്‍ബന്ധമാവും. സ്‌കൂളുകളില്‍ മലയാളത്തില്‍ സംസാരിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ പുതിയ നിയമപ്രകാരം ഒരു സ്‌കൂളിനും അധികാരമുണ്ടാവില്ല.

പാക് ആയുധധാരികള്‍ ഇന്ത്യയില്‍; പ്രമുഖ നഗരങ്ങള്‍ പൊട്ടിത്തെറിക്കും!! മുംബൈ മോഡല്‍, ജാഗ്രത

പിണറായി അഥവാ പുലിമുരുകന്‍!! ഞെട്ടിച്ചുകളഞ്ഞു മനോരമ!! സര്‍ക്കാരിനെ കുറിച്ച് പറയുന്നത്...

1

ഭാഷാന്യൂനപക്ഷങ്ങള്‍ക്കു ആശങ്കയൊന്നും വേണ്ടെന്നു മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. നന്നായി മലയാളം സംസാരിക്കാന്‍ കഴിവുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്‌കൃതം, അറബിക്, ഉറുദു എന്നിവ ആദ്യ ഭാഷയായി പഠിപ്പിച്ചിരുന്ന സ്‌കൂളുകള്‍ ഇനി മലയാളത്തിനും പ്രാമുഖ്യം നല്‍കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

2

സംസ്ഥാനത്തിനു ഇക്കാര്യത്തില്‍ നിയമം നിര്‍മിക്കാമെന്നതിനാല്‍ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കേണ്ടെന്ന് നിയമമന്ത്രി എകെ ബാലന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വിദേശത്തു നിന്നോ കേരളത്തിലേക്കു വരുന്ന കുട്ടികളെ പത്താം ക്ലാസിലെ മലയാളം പരീക്ഷയില്‍ നിന്ന് ഒഴിവാക്കും.സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളില്‍ ഇപ്പോള്‍ എട്ടാം ക്ലാസ് വരെ മലയാളം ഉള്‍പ്പെടെ ത്രിഭാഷാ പഠനപദ്ധതിയാണുള്ളത്. ഒമ്പത്, പത്ത് ക്ലാസുകളിലാണ് മലയാളം പഠിപ്പിക്കാത്തത്. ഇവിടെ ഈ വര്‍ഷം ഒമ്പതാം ക്ലാസിലേക്ക് എസ്‌സിഇആര്‍ടിയുടെ പാഠപുസ്തകം നല്‍കും.

English summary
Kerala Assembly passed the Malayalam Language (Teaching Act) Bill, 2017, that makes the language a subject for study in all schools in the state from the Class I to X.
Please Wait while comments are loading...