• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആദ്യം തലോടല്‍ പിന്നെ തല്ലല്‍; പിസി ജോര്‍ജിന് കയ്യടിച്ച് വെട്ടിലായി ഭരണപക്ഷവും പ്രതിപക്ഷവും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ്, ലൈഫ് മിഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ കേരള സര്‍ക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ നിയമസഭായില്‍ ചര്‍ച്ച പുരോഗമിക്കുന്നു. ഇരുപക്ഷത്തെയും വിമര്‍ശിച്ചും അനുകൂലിച്ചുമുള്ള പ്രസംഗമാണി പിസി ജോര്‍ജ്ജ് സഭയില്‍ നടത്തിയത്. മന്ത്രി കെടി ജലീലിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. ഖുറാന്‍ എന്ന പേരില്‍ വിദേശത്ത് നിന്ന് കൊണ്ടുവന്നത് മുഴുന്‍ സ്വര്‍ണമായിരുന്നുവെന്നാണ് പിസി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തില്‍ എന്തിനാണ് നുണപറയുന്നത്. അതിനാല്‍ നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്റെ ജലീല്‍ സാഹിബേ...

എന്റെ ജലീല്‍ സാഹിബേ...

ഖുറാനെ പിടിച്ച്, അള്ളാഹുവിനെ ഓര്‍ത്ത്, എന്റെ ജലീല്‍ സാഹിബേ... നിങ്ങള്‍ മണ്ടത്തരം പറഞ്ഞ് നടക്കരുതെന്നും പിസി ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെയായിരുന്നു പിസി ജോര്‍ജ്ജിന്‍റെ വിമര്‍ശനം.

തിരുവനന്തപുരം വിമാനത്താവളം ആരെയും തട്ടിയെടുക്കാന്‍ അനുവദിക്കില്ല.

അതിന്‍റെ അപ്പുറത്തെ പാര്‍ട്ടി നോക്കിയാലും

അതിന്‍റെ അപ്പുറത്തെ പാര്‍ട്ടി നോക്കിയാലും

ബിജെപി അല്ല അതിന്‍റെ അപ്പുറത്തെ പാര്‍ട്ടി നോക്കിയാലും അത് നടക്കില്ല. വിമാനത്താവള വിഷയത്തില്‍ നിയമസഭയുടേയും മുഖ്യമന്ത്രിയുടേയും നിലപാട് വ്യക്തമാണ്. വിഴിഞ്ഞം പദ്ധതി നാല് വര്‍ഷമായിട്ടും അദാനി തീര്‍ത്തിട്ടില്ലെന്നും അതിനാല്‍ നഷ്ടപരിഹാരം വാങ്ങിക്കണമെന്നും പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം

യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം

എല്ലാ സര്‍ക്കാറിലും നല്ലതും മോശതുമായ കാര്യങ്ങളുണ്ട്. അതുപോലെ പിണറായി വിജയന്‍ സാര്‍ക്കാറിലും വളരേയെറെ നന്മകളും തിന്മകളും ഉണ്ട്. തിന്മകളുണ്ടാവുമ്പോൾ അത് ജനങ്ങളുടെ മുന്നിൽ കൊണ്ടുവരാനും ഭരണാധികാരികളെ നേർവഴിക്ക് നടത്താനും ഉതകുന്നതാണ് അവിശ്വാസ പ്രമേയം. ആ സാഹചര്യത്തിലാണ് യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം ന്യായവും യുക്തമാവുന്നത്. അതിനാല്‍ അതിനെ എതിര്‍ക്കുന്നത് തെറ്റാണെന്നും ജോര്‍ജ് പറഞ്ഞു.

പ്രതിപക്ഷത്തിന്‍റെ കയ്യടി

പ്രതിപക്ഷത്തിന്‍റെ കയ്യടി

ഇതോടെ പ്രതിപക്ഷത്ത് നിന്നും പിസി ജോര്‍ജ്ജിന് അനുകുലമായി കയ്യടി ഉയര്‍ന്നു. എന്നാല്‍ അടുത്ത വാക്കോടെ പ്രതിപക്ഷത്തിന്‍റെ കയ്യടി നിലച്ചു. ഞാന്‍ പ്രമേയത്തെ പിന്തുണയ്ക്കുകയാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്നായിരുന്നു പിസി ജോര്‍ജ്ജ് പറഞ്ഞത്. 40 വർഷമായി ഞാൻ എംഎൽഎ പണി ചെയ്യുന്നു. എല്ലാ സർക്കാരുകൾക്കും ഞാൻ കത്ത് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം തുടര്‍ന്നു.

cmsvideo
  Pinarayi Vijayan's hard move to take over Trivandrum airport | Oneindia Malayalam
  പിണറായിക്ക് തലോടല്‍

  പിണറായിക്ക് തലോടല്‍

  എന്നാല്‍ ഏത് കത്തിനും കൃത്യസമയത്ത് അതിന്‍റെ നടപടിക്രമം അനുസരിച്ച മറുപടി തരുന്ന കേരളത്തിലെ ആദ്യമുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത് പറയാന്‍ എനിക്ക് ഒരു മടിയുമില്ലെന്നും പിസി പറഞ്ഞതോട് ഭരണപക്ഷത്ത് നിന്നും കയ്യടി ഉയര്‍ന്നു. എന്നാല്‍ തൊട്ടടുത്ത നിമിഷം സര്‍ക്കാറിനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു പിസിയുടെ വാക്കുകള്‍. ഇതോടെ കയ്യടിച്ച സര്‍ക്കാര്‍ പക്ഷവും വെട്ടിലായി.

  ഉപദേശകര്‍

  ഉപദേശകര്‍

  ഏറ്റവും കൂടുതൽ ഉപദേശകരെ വെച്ച മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹത്തിന്റെ കഷ്ടകാലം തുടങ്ങിയത് ഇവിടെയായിയിരുന്നു. ചിറ്റാറില്‍ മത്തായിയെന്ന യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തി കിണറ്റിലിട്ടിട്ട 21 ദിവസമായി. ആ മൃതദേഹം ഇതുവരെ മറവ് ചെയ്തിട്ടില്ല. ഉദ്യോഗസ്ഥരെ പ്രതിചേർത്ത് എഫ്ഐആർ ഇടാനുള്ള മര്യാദ സർക്കാർ കാണിക്കേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

  തിരുവിതാംകൂർ രാജവംശം

  തിരുവിതാംകൂർ രാജവംശം

  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് തിരുവിതാംകൂർ രാജവംശം നൽകിയ ഭൂമിയാണ്. അത് ഒരാൾക്കും വിട്ടുകൊടുക്കില്ല. നിലപാട് വളരെ വ്യക്തമാണ്. അദാനി ഏറ്റെടുത്ത വിഴിഞ്ഞം പദ്ധതി 2019 ല്‍ തീരേണ്ടതാണ്. എന്നാല്‍ മൂന്നിലൊന്ന് പോലും ഇതുവരെ പൂർത്തിയായിട്ടില്ല. ആ പദ്ധതിയുടെ പേരിൽ അദാനി ഇപ്പോഴും ഇവിടെ കിടന്ന് കറങ്ങുന്നത്. അദ്ദേഹത്തില്‍ നിന്ന് നഷ്ടപരിഹാരം ഇടാക്കാന്‍ ഇടയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

  രാഹുലിന്‍റെ നിലപാടില്‍ പൊട്ടിത്തെറിച്ച് ആസാദ്; ബിജെപി ബന്ധം തോന്നിയെങ്കില്‍ രാജിവെക്കാന്‍ തയ്യാര്‍

  English summary
  pc george mla about No Confidence motion and pinarayi govt
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X