5 വനിത വാച്ച് ആന്റ് വാര്‍ഡിനേയാണ് പ്രതിപക്ഷം പരിക്കേല്‍പ്പിച്ചത്: പ്രതിഷേധം ഉയരണം: സിപിഎം

തിരുവനന്തപുരം: നിയമസഭയില്‍ അരങ്ങേറിയ സംഭവവികാസങ്ങളില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്. നിയമസഭയില്‍ പ്രതിപക്ഷം കാണിച്ച ജനാധിപത്യ വിരുദ്ധ നടപടികളില്‍ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സി പി എം ആവശ്യപ്പെടുന്നു. സ്‌പീക്കറുടെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട വാച്ച് ആന്റ് വാര്‍ഡിനെ പോലും അക്രമിക്കുന്ന സ്ഥിതിയാണുണ്ടായത്. ഏഴോളം വാച്ച് ആന്റ് വാര്‍ഡിനേയാണ് പ്രതിപക്ഷം അക്രമിച്ചത്. അഡീഷണനല്‍ ചീഫ് മാര്‍ഷലിനെ നെഞ്ചത്തും, കഴുത്തിലും ചവിട്ടുക പോലും ചെയ്‌തു. സ്‌ത്രീകളുടേയും, കുട്ടികളുടേയും കാര്യം പറഞ്ഞ് പ്രമേയം അവതരിപ്പിക്കാന്‍ വന്നവര്‍ അഞ്ച് വനിത വാച്ച് ആന്റ് വാര്‍ഡിനേയാണ് അക്രമിച്ച് പരിക്കേല്‍പ്പിച്ചതെന്നും സി പി എം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. സി പി എമ്മിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
നിയമസഭയില്‍ പ്രതിപക്ഷം കാണിച്ച ജനാധിപത്യ വിരുദ്ധ നടപടികളില്‍ ശക്തമായ പ്രതിഷേധം ഉയരണം. നിയമസഭയില്‍ അടിയന്തര പ്രമേയങ്ങള്‍ അവതരിപ്പിക്കുകയും ചിലത് ചര്‍ച്ച ചെയ്യുകയും, ചര്‍ച്ച ചെയ്യാതിരിക്കുകയും ചെയ്യുന്നത് സ്‌പീക്കറുടെ വിവേചന അധികാരത്തെക്കൂടി അടിസ്ഥാനപ്പെടുത്തിയാണ്. അത് നിയമസഭയിലെ സ്വാഭാവിക നടപടി ക്രമവുമാണ്. നിയമസഭയില്‍ ഇതിന്റെ പേരില്‍ വാക്ക്‌ഔട്ട് ഉണ്ടാവുകയും സാധാരണയാണ്.

നിയമസഭയിലെ സാധാരണയുണ്ടാകാറുള്ള ഈ നടപടികളില്‍ നിന്ന് വ്യത്യസ്‌തമായി നിയമസഭയെ ചോരക്കളമാക്കാനുള്ള ബോധപൂര്‍വ്വമായ ഇടപെടലാണ് പ്രതിപക്ഷത്ത് നിന്നും ഉണ്ടായത്. സഭാനാഥനായ സ്‌പീക്കറെ ഓഫീസില്‍ പോലും കയറാന്‍ പറ്റാത്തവിധം സഞ്ചാര സ്വാതന്ത്ര്യത്തെപ്പോലും നിഷേധിക്കുന്ന നടപടിയാണ് പ്രതിപക്ഷത്ത് നിന്നും ഉണ്ടായത്. ഈ ഘട്ടത്തില്‍ സ്‌പീക്കറുടെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട വാച്ച് ആന്റ് വാര്‍ഡിനെ പോലും അക്രമിക്കുന്ന സ്ഥിതിയാണുണ്ടായത്. ഏഴോളം വാച്ച് ആന്റ് വാര്‍ഡിനേയാണ് പ്രതിപക്ഷം അക്രമിച്ചത്. അഡീഷണനല്‍ ചീഫ് മാര്‍ഷലിനെ നെഞ്ചത്തും, കഴുത്തിലും ചവിട്ടുക പോലും ചെയ്‌തു. സ്‌ത്രീകളുടേയും, കുട്ടികളുടേയും കാര്യം പറഞ്ഞ് പ്രമേയം അവതരിപ്പിക്കാന്‍ വന്നവര്‍ അഞ്ച് വനിത വാച്ച് ആന്റ് വാര്‍ഡിനേയാണ് അക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
ബ്രഹ്മപുരത്ത് അതീവ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതും, തീ അണച്ച് ജനങ്ങള്‍ക്കാശ്വാസം നല്‍കിയതും. നിയമസഭയില്‍ ചട്ടം 300 പ്രാകാരം മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്‌താവന ജനങ്ങളിലെത്തിക്കാതിരിക്കാന്‍ കൂടിയാണ് ഇത്തരം സംഘര്‍ഷം നിയമസഭയില്‍ സൃഷ്ടിച്ചത് അവിടെ മാലിന്യം കുന്നുകൂട്ടി ഈ അവസ്ഥയിലെത്തിച്ചവരാണ് സര്‍ക്കാരിനെ ഇപ്പോള്‍ പഴിചാരുന്നത്. സഭാനാഥനായ സ്‌പീക്കറെപ്പോലും തടഞ്ഞ് നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ ഇടപെടലിനെതിരെ പ്രതിഷേധമുയരണം.












Click it and Unblock the Notifications