Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ ദിനം തന്നെ അതൃപ്തി പരസ്യമാക്കി വിഡി സതീശന്‍: മറുപടി നല്‍കി സ്പീക്കര്‍ എംബി രാജേഷ്

തിരുവനന്തപുരം: കേരള നിയമസഭയുടെ 21-ാം നിയമസഭ സ്പീക്കറായി തൃത്താലയില്‍ നിന്നും വിജയിച്ച എംബി രാജേഷിനെ തിരഞ്ഞെടുത്ത് കഴിഞ്ഞു. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ 40 നെതിരെ 96 വോട്ടുകള്‍ക്കായിരുന്നു എംബി രാജേഷിന്‍റെ വിജയം. കുണ്ടറയില്‍ നിന്നുള്ള പിസി വിഷ്ണുനാഥായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ആകെ 136 അംഗങ്ങള്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി.

ഇരുള്‍ മൂടി പശ്ചിമ ബംഗാള്‍; യാസ് ഭീഷണിക്കിടെ കനത്ത മഴ- ചിത്രങ്ങള്‍ കാണാം

ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്ത 3 പേർ വോട്ടു ചെയ്തില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ സ്പീക്കര്‍ക്ക് ആശംസകളര്‍പ്പിച്ചു. അതേസമയം ചില അതൃപ്തികള്‍ ആദ്യ ദിവസം തന്നെ പ്രതിപക്ഷ വ്യക്തമാക്കുന്നതിന് അതിന് സ്പീക്കര്‍ മറുപടി നല്‍കുന്നതിനും സഭ ഇന്ന് സാക്ഷ്യം വഹിച്ചു.

നിയമസഭയുടെ പൊതുശബ്ദം

നിയമസഭയുടെ പൊതുശബ്ദം

നിയമസഭയുടെ പൊതുശബ്ദമാകാന്‍ സ്പീക്കര്‍ എംബി രാജേഷിന് കഴിയട്ടേയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആശംസ. സ്പീക്കറെ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിനോടൊപ്പം കഴിഞ്ഞ ദിവസം എംപി രാജേഷ് നടത്തിയ ഒരു പരാമര്‍ശത്തിലെ അതൃപ്തിയും വിഡി സതീശന്‍ മറച്ചുവെച്ചില്ല.

Recommended Video

cmsvideo
    കേരളം; ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങളിൽ ആശങ്ക രേഖപ്പെടുത്തി സ്പീക്കർ എം ബി രാജേഷ്
    സഭയ്ക്ക് പുറത്തെ രാഷ്ട്രീയം

    സഭയ്ക്ക് പുറത്തെ രാഷ്ട്രീയം

    സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിൻ്റെ നിലപാടിലായിരുന്നു വിഡി സതീശന്‍ അതൃപ്തി അറിയിച്ചത്. സഭയ്ക്ക് പുറത്ത് രാഷ്ട്രീയ പറയുമെന്ന എംബി രാജേഷിന്‍റെ പ്രസ്താവന വേദനിപ്പിച്ചു. അത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തിൽ സഭാ നാഥനായി നിയോഗിക്കപ്പെട്ട ആരിൽ നിന്നും ഉണ്ടായിട്ടില്ല. അത് ഒഴിവാക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

    മറുപടി പറയേണ്ടി വരും

    മറുപടി പറയേണ്ടി വരും

    സ്പീക്കര്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വഭാവികമായും പ്രതിപക്ഷത്തിന് അതിന് മറുപടി നല്‍കേണ്ടി വരും. നിയമസഭയിലെത്തുമ്പോൾ അത് ഒളിച്ച് വയ്ക്കാൻ പ്രതിപക്ഷത്തിനാവില്ല. അത് സംഘര്‍ഷങ്ങള്‍ക്ക് ഇടവരുത്തും. അത് സഭയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുമെന്നും വിഡി സതീശന്‍ പറഞ്ഞു.

    വിശദീകരണം

    വിശദീകരണം

    എന്നാല്‍ സഭയ്ക്ക് പുറത്ത് കക്ഷി രാഷ്ട്രീയം പറയുമെന്നല്ല ഞാന്‍ പറഞ്ഞതെന്നായിരുന്നു എംപി രാജേഷിന്‍റെ വിശദീകരണം. പ്രതിപക്ഷ നേതാവ് പങ്കുവെച്ച ആശങ്ക സ്വാഭാവികമാണ്. എന്നാൽ കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി അഭിപ്രായം പറയുമെന്നോ നിലപാടെടുക്കുമെന്നോ അല്ല ഉദ്ദേശിച്ചതെന്നും സ്പീക്കര്‍ വ്യക്തമാക്കി.

    പൂര്‍ണ്ണ പിന്തുണ വേണം

    പൂര്‍ണ്ണ പിന്തുണ വേണം

    പൊതു രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ നിലപാടെടുക്കും, അഭിപ്രായം തുറന്ന് പറയും. എന്നാല്‍ സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് മാത്രമെ ഇത്തരം ഇടപടെലുണ്ടാകു. സഭയുടെ പ്രവര്‍ത്തനത്തിനായി പ്രതിപക്ഷ അംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ വേണം. പ്രതിപക്ഷ അംഗങ്ങലുടെ അവകാശം പൂര്‍ണ്ണമായും സംരക്ഷിച്ച് മുന്നോട്ട് പോവുമെന്നും അദ്ദേഹം വ്യക്തമാക്കി.

    പാര്‍ലമെന്റിൽ

    പാര്‍ലമെന്റിൽ

    പാര്‍ലമെന്റിൽ പ്രതിപക്ഷത്ത് ഇരുന്ന് പ്രവര്‍ത്തിച്ച അനുഭവം ഉണ്ട്. അതിനാല്‍ തന്നെ ചട്ടപ്രകരാമുള്ള എല്ലാ അവകാശങ്ങളും കണക്കിലെടുക്കും. കൊവിഡ് മഹാമാരിയുടെ കഠിനകാലത്തിലൂടെ നാട് കടന്നുപോവുമ്പോള്‍ നിയമസഭയുടെ ഉത്തരവാദിത്തം വളരെ വലുതാണെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.

    ആരാധകര്‍ കാത്തിരുന്നു സമന്തയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+