കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക നിയമത്തിന് എതിരെ നിയമസഭ ജനുവരി 8ന് പ്രമേയം അവതരിപ്പിക്കും, രണ്ടും കല്‍പ്പിച്ച് സര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രമേയവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍. പ്രമേയം ജനുവരി എട്ടിന് പാസാക്കും. ഗവര്‍ണറുടെ തീരുമാനത്തെ തള്ളി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയക്കുകയും ചെയ്തു. ഗവര്‍ണര്‍ക്കെതിരെ വ്യാപക പ്രതിഷേധവും തെരുവില്‍ നടക്കുന്നുണ്ട്. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചു. നിയമസഭ വിളിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ല. സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

1

സര്‍ക്കാര്‍ പ്രമേയം പാസാവുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ എംഎല്‍എമാര്‍ സമ്മേളിച്ച് പ്രമേയം പാസാക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അതേസമയം സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ചതോടെ ബിജെപിയും പ്രതിരോധത്തിലാണ്. എന്നാല്‍ ഗവര്‍ണറുടെ നീക്കത്തെ അവര്‍ സ്വാഗതം ചെയ്തിരിക്കുകയാണ്. നേരത്തെ കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറും ഗവര്‍ണറെ കണ്ടെങ്കിലും അനുമതി നല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

അതേസമയം സുനില്‍ കുമാര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കൊണ്ടിരിക്കുകയാണ്. ജനുവരി എട്ടിനാണ് ബജറ്റ് സമ്മേളനം തുടങ്ങുന്നത്. ആ ദിവസം തന്നെയാണ് സര്‍ക്കാര്‍ പ്രമേയം പാസാക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് രാജ്ഭവനിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. ഗവര്‍ണര്‍ മടങ്ങിപോകണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്ഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

കൊവിഡ് കാലത്ത് നിയമസഭാ സമ്മേളനം വിളിക്കാനുള്ള എന്ത് അടിയന്തര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് രാജ്ഭവന്‍ ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയെങ്കിലും ഗവര്‍ണര്‍ തൃപ്തനായിരുന്നില്ല. ഉച്ചയോടെ സുനില്‍ കുമാര്‍ നേരിട്ട് രാജ്ഭവനിലെത്തുകയും കാര്‍ഷിക ബില്‍ കേരളത്തെ ഗുരുതരമായി ബാധിക്കുമെന്നും ഗവര്‍ണറെ അറിയിച്ചു. എന്നിട്ടും ഗവര്‍ണര്‍ വഴങ്ങിയില്ല. അതേസമയം ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന് കോണ്‍ഗ്രസും ആരോപിച്ചു. ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണ് ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ് ആരോപിച്ചു.

English summary
kerala assembly will pass a resolution against farm bill on january 8
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X