കേരള ബാങ്ക് രൂപീകരണം പ്രയോജനം ചെയ്യില്ലെന്ന് ചെന്നിത്തല: ആശങ്കകള്‍ പരിഹരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി

  • Posted By: SANOOP PC
Subscribe to Oneindia Malayalam

കണ്ണൂര്‍: സഹകരണ ബാങ്കുകളുടെ ലയനത്തിലുടെ കേരള ബാങ്ക് രൂപീകരണം പ്രയോജനം ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .എട്ടാമത് സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടന വേദിയില്‍ സംസാരിക്കുമ്പോളാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. കെഎസ്ആര്‍ടിസി പെന്‍ഷന്‍ സഹകണ സംഘങ്ങള്‍ വഴി നല്‍കാനുള്ള തീരുമാനം സഹകരണ മേഖകലെയെയും ഇല്ലാതാക്കുമെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാന സഹകരണ ബേങ്ക് വിഷയവും കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിഷയവും സംബന്ധിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി സംസാരിച്ചതിനു തൊട്ടുപിന്നാലെയാണ് ചെന്നിത്തല അഭിപ്രായം പ്രകടിപ്പിച്ചത്.

kadakampalli

എന്നാല്‍ ചെന്നിത്തലയുടെ അഭിപ്രായത്തിന് വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പരിഹരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപെട്ട് സര്‍ക്കാറിന് പിടിവാശിയില്ലെന്നും, ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കുന്നതിനു സഹകരണ സംഘങ്ങളുമായുള്ളത് താല്‍കാലികാശ്വാസത്തിന്റെ ഭാഗമായെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം പത്രസമ്മേളനം വിളിച്ചു ചേര്‍ത്താണ് ചെന്നിത്തലുടെ ആഭിപ്രായത്തിന് മന്ത്രി കടകംപള്ളി വിശധീകരണം നല്‍കിയത്.

ബിജെപി എംപിമാർക്ക് മോദിയുടെ താങ്ങ്; കഥയിലൂടെ കാര്യം പറ‍ഞ്ഞ് മോദി..

English summary
Kerala bank will not good says Chennithala,worries will solved says Kadakampally

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്