ഖജനാവില്‍ കൈയ്യിട്ട് വാരി ചെന്നിത്തലയും....പറക്കാനും വിളിക്കാനും ആവും ലക്ഷങ്ങള്‍

  • Posted By: Desk
Subscribe to Oneindia Malayalam

സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് സര്‍ക്കാര്‍ നട്ടം തിരിയുമ്പോള്‍ ഭരണപക്ഷത്തെ നിയമസഭാ സാമാജികര്‍ ചേര്‍ന്ന് ആഡംബര ജീവിതം ആസ്വദിക്കുന്ന കഥകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങളായി പ്രതിപക്ഷവും ഭരണപക്ഷവും ചേര്‍ന്ന് സംഗതി അങ്ങട് കൊഴുക്കുമ്പോള്‍ ഇതാ യുഡിഎഫിനെ വെട്ടിലാക്കി പുതിയ കണക്ക് പുറത്ത് വന്നിരിക്കുകയാണ്.

മന്ത്രിമാര്‍ക്ക് പിന്നാലെ ഖജനാവില്‍ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ടറിഞ്ഞ് ഊറ്റിയതിന്‍റെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ടിഎ, ഡിഎ, മെഡിക്കല്‍ ആനുകൂല്യങ്ങള്‍, ടെലിഫോണ്‍ ബില്ല് ഇങ്ങനെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 14.5 ലക്ഷം രൂപയാത്രേ ചെന്നിത്തല കൈപ്പറ്റിയിരിക്കുന്നത്.

ചെലവ് ഇങ്ങനെ

ചെലവ് ഇങ്ങനെ

ടിഎ ഡിഎ ഇനത്തില്‍ ഇതുവരെ ചെന്നിത്തല കൈപ്പറ്റിയത് 5,56,061 രൂപയാണ്. വിമാനയാത്ര ചെലവിനായി 4,12,819 രൂപയും ടെലിഫോണ്‍ ഇനത്തില്‍ 3,91,872 രൂപയും. മെഡിക്കല്‍ ചെലവിനായി 96,269 രൂപയും ചേര്‍ത്ത് ഇതുവരെ ആകെ 14,57,012 രൂപ എഴുതി വാങ്ങിയിട്ടുണ്ടെന്നാണ് കണക്ക് പുറത്ത് വന്നിരിക്കുന്നത്.

എന്ത് റിപ്പോര്‍ട്ട്

എന്ത് റിപ്പോര്‍ട്ട്

എംഎല്‍എമാരുടെ ചികിത്സാ ചെലവിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് ജെഎം ജയിംസ് കമ്മിറ്റിയെ നിയമിച്ചത്.കമ്മിറ്റി ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങളടങ്ങിയ വിശദമായ റിപ്പോര്‍ട്ട് ആറ് മാസം മുന്‍പ് സമര്‍പ്പിച്ചതുമാണ്.

ഞങ്ങള്‍ അറിഞ്ഞില്ല കേട്ടോ

ഞങ്ങള്‍ അറിഞ്ഞില്ല കേട്ടോ

ഒപി വിഭാഗത്തില്‍ ചികിത്സയ്ക്കായി 60,000 രൂപയും കിടത്തി ചികിത്സയ്ക്കായി മെഡിക്കല്‌ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കണ്ണട ഒരിക്കല്‍ മതി

കണ്ണട ഒരിക്കല്‍ മതി

അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ സാമാജികര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ തന്നെ കണ്ണട വാങ്ങാം.അതിനായി പക്ഷെ പരമാവധി 10,000 രൂപ മാത്രമേ ചെലവാക്കൂവെന്നും നിര്‍ദ്ദേശം ഉണ്ട്.

തുടക്കം ആരോഗ്യമന്ത്രിയില്‍

തുടക്കം ആരോഗ്യമന്ത്രിയില്‍

28,000 രൂപയ്ക്ക് കണ്ണട വാങ്ങി ആരോഗ്യമന്ത്രി കെകെ ശൈലജയായിരുന്നു സര്‍ക്കാരിന് നാണക്കേടുണ്ടാക്കി ആദ്യ വിവാദത്തിന് തുടക്കമിട്ടത്. പിന്നാലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും പെട്ടു. അര ലക്ഷം രൂപയുടെ കണ്ണട വാങ്ങിയായിരുന്നു സ്പീക്കര്‍ കുടുങ്ങിയത്. അതേസമയം സംഭവം വിവാദമായതോടെ താന്‍ ലളിത ജീവിതത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് കണ്ണട വെച്ചതെന്നുമായിരുന്നു വിശദീകരണം.

വേലി തന്നെ വിളവ് തിന്നാലോ

വേലി തന്നെ വിളവ് തിന്നാലോ

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ചെലവുകളൊക്കെ പരമാവധി കുറയ്ക്കണമെന്ന് നാഴിക്ക് നാല്‍പത് വട്ടം പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കും എടുത്തു ഖജനാവില്‍ 1,2000 രൂപ. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ നിന്ന് ഉഴിച്ചല്‍ ചികിത്സയ്ക്കായിരുന്നു ഇത്രയും തുക എടുത്തത്.

ന്യായീകരിക്കാന്‍ കഴിയില്ല

ന്യായീകരിക്കാന്‍ കഴിയില്ല

ചികിത്സാ ചെലവുകളെ കുറിച്ച് നിരവധി ന്യായീകരണങ്ങള്‍ നേതാക്കന്‍മാര്‍ നിരത്തുന്നുണ്ടെങ്കിലും പൊതുഖജനാവില്‍ നിന്നുള്ള ധൂര്‍ത്ത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നത് അണികള്‍ തന്നെ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ ഉള്ളപ്പോള്‍.

English summary
ramesh chennithala expenditure.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്