കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടച്ചിംഗ്‌സ് സൗജന്യം; ബാറുകളില്‍ വിറ്റഴിക്കല്‍ മേള

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടിയതിന് പിന്നാലെ അപ്രതീക്ഷിതമായി ത്രീ സ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ബാറുകളും പൂട്ടാന്‍ തീരുമാനിച്ചതോടെ ബാര്‍ ഉടമകള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. 418 ബാറുകളുടെ അഭാവത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ മദ്യമാണ് മിക്ക ബാറുകളിലും സ്‌റ്റോക്ക് ചെയ്തിരിക്കുന്നത്. നോട്ടീസ് പോലും നല്‍കാതെ ബാറുകള്‍ പൂട്ടുമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ ഇവിടെയുള്ള സ്‌റ്റോക്കുകള്‍ എത്രയും പെട്ടെന്നന് വിറ്റഴിക്കാനുള്ള നെട്ടോട്ടത്തിലാണ് ബാറുടമകള്‍.

ലൈസന്‍സിനായി നല്‍കിയ പണം സര്‍ക്കാര്‍ തിരിച്ചു നല്‍കുമെങ്കിലും സ്റ്റോക്കുള്ള മദ്യം വിറ്റഴിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉടമകള്‍ക്ക് നഷ്ടം നേരിടും. നഷ്ടം ഒഴിവാക്കാനായി ഓഫറുകളുടെ പെരുമഴയുമായാണ് പല ബറുകളും രംഗത്തെത്തിയിരിക്കുന്നത്. കിട്ടുന്ന വിലയ്ക്ക് സ്റ്റോക്കുകള്‍ വിറ്റഴിക്കാന്‍ മദ്യപര്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചു കഴിഞ്ഞു.

alcohol

ചെറിയ ടെച്ചിംഗ്‌സിനുപോലും കഴുത്തറുപ്പന്‍ വില ഈടാക്കുന്ന ബാറുകള്‍ മദ്യപരെ ആകര്‍ഷിക്കാന്‍ ടച്ചിംഗ്‌സ് ഫ്രീ ആയാണത്രെ നല്‍കുന്നത്. ടച്ചിംഗ്‌സ് മാത്രമല്ല, സോഡയും ബാറുകളില്‍ സൗജന്യമാണ്. ബാക്കിയാകുന്ന മദ്യം ബിവറേജസ് ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പ് ലഭിച്ചിട്ടില്ല.

നേരത്തെ അടച്ച 418 ബാറുകളിലെ മദ്യം പലതും കാലാവധി കഴിഞ്ഞതിനാല്‍ നശിപ്പിച്ചു കളയുകയായിരുന്നു. ഇത്തരത്തില്‍ കാലാവധി കഴിഞ്ഞ ബിയറുകള്‍ ബിവറേജസില്‍ എത്തിയത് വിവാദത്തിനിടയാക്കിയിരുന്നു. എന്തായാലും, ചുളുവിലയ്ക്ക് കിട്ടാവുന്നത്രയും ബാറിലിരുന്നു കുടിച്ച് ബാക്കി വീട്ടിലേക്കും കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ മദ്യ ഉപഭോക്താക്കള്‍.

English summary
Kerala bar's offered discounts for all liquor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X