കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനായിരത്തിന് മുകളിൽ കൊവിഡുളള നാലാമത്തെ സംസ്ഥാനമായി കേരളം, ആശങ്ക ഉയരുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിദിനം പതിനായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യത്തെ നാലാമത്തെ സംസ്ഥാനമായി കേരളം. ബുധനാഴ്ച പതിനായിരത്തിന് മുകളിലാണ് സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണാടക എന്നിവയാണ് കേരളത്തിന് മുന്‍പ് ദിവസം പതിനായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് സംസ്ഥാനങ്ങള്‍.

തൃത്താല മണ്ഡലത്തിൽ ബൽറാമിനെതിരെ എം സ്വരാജെന്ന്, ചൂട് പിടിച്ച ചര്‍ച്ച, വാക്പോരുമായി അണികൾതൃത്താല മണ്ഡലത്തിൽ ബൽറാമിനെതിരെ എം സ്വരാജെന്ന്, ചൂട് പിടിച്ച ചര്‍ച്ച, വാക്പോരുമായി അണികൾ

കേരളവും കര്‍ണാടകവും ആണ് കൊവിഡ് കേസുകളുടെ കാര്യത്തില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ ദിവസം 10606 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്ത് 9258 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതില്‍ നിന്നും 1300 കേസുകള്‍ ആണ് കൂടിയിരിക്കുന്നത്.

covid

അതേസമയം ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 5445 പേർക്കാണ്. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 195 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4616 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

അർണബിനെ കുരുക്കി മുംബൈ പോലീസ്, ചോദ്യം ചെയ്യും, കമ്മീഷണർക്ക് മുന്നറിയിപ്പുമായി അർണബ്അർണബിനെ കുരുക്കി മുംബൈ പോലീസ്, ചോദ്യം ചെയ്യും, കമ്മീഷണർക്ക് മുന്നറിയിപ്പുമായി അർണബ്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7003 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1520, കൊല്ലം 259, പത്തനംതിട്ട 139, ആലപ്പുഴ 457, കോട്ടയം 375, ഇടുക്കി 69, എറണാകുളം 707, തൃശൂര്‍ 460, പാലക്കാട് 407, മലപ്പുറം 876, കോഴിക്കോട് 1113, വയനാട് 129, കണ്ണൂര്‍ 387, കാസര്‍ഗോഡ് 105 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 90,579 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,67,256 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Recommended Video

cmsvideo
setback for Russia over vaccine production in India | Oneindia Malayalam

English summary
Kerala becomes th forth state to report 10000 daily Covid cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X