കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സംസ്ഥാന ഘടകത്തിൽ പോര്... മുരളീധരപക്ഷവും കൃഷ്ണദാസ് പക്ഷവും തമ്മിൽ യുദ്ധം,പൊറുതിമുട്ടി കേന്ദ്രം

  • By Desk
Google Oneindia Malayalam News

ദില്ലി: കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായതിന് പിന്നാലെ ബിജെപി സംസ്താന ഘടകത്തിൽ തമ്മിൽ തല്ലെന്ന് സൂചന. കുമ്മനം രാജശേഖരൻ സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞ് നാളുകളായിട്ടും ഇതുവരെ പുതിയ അധ്യക്ഷനെ നിയമിക്കാൻ സാധിച്ചിട്ടില്ല. ഗ്രൂപ്പ് യുദ്ധമാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്. ശോഭ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷയാകും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ ശോഭാ സുരേന്ദ്രന്‍ പ്രസിഡന്‍റ് ആകുന്നതിന് രമേശ് പക്ഷവും സുരേന്ദ്രപക്ഷവും ഒരേ പോലെ എതിര്‍ക്കുന്നുണ്ടെന്നാണ് സൂചന. അതേസമയം കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കുന്നതിൽ കൃഷ്ണദാസ് പക്ഷവും എതിർപ്പുമായി രംഗത്ത് വന്നു. കുമ്മനം രാജിവെച്ചതിന് തൊട്ടു പിന്നാലെ സംസ്ഥാന ജനറൽ സെക്രട്ടറിയായ കെ സുരേന്ദ്രന്റെ സംസ്ഥാന പ്രസിഡന്റ് ആയി നിയമിക്കാൻ കേന്ദ്രം തയ്യാറായിരുന്നു എന്നാൽ അതിനെതിരെ വൻ എതിർപ്പുമായി മുരളീധരവിരുദ്ധപക്ഷം വന്നതോടെ അവതാളത്തിലാകുകയായിരുന്നു.

ഗ്രൂപ്പ് വഴക്ക് മൂർച്ഛിച്ചു

ഗ്രൂപ്പ് വഴക്ക് മൂർച്ഛിച്ചു

സംസ്ഥാാന പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ഉടൻ തന്നെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയോ അല്ലെങഅകിൽ വൈസ്പ്രസിഡന്റിനെ ചുമതലപ്പെടുത്തുകയോ ആണ് സാധാരണ ബിജെപിയുടെ പതിവ്. എന്നാൽ ഇതൊന്നും ഇവിടെ നടന്നിട്ടില്ല എന്നത് പാർട്ടിക്കകത്തെ ആഭ്യന്തര യുദ്ധം വെളിവാക്കുന്നതാണ്. തീരുമാനമെടുക്കാൻ പോലും സാധിക്കാത്ത തലത്തിലേക്ക് ബിജെപിയിലെ ഗ്രൂപ്പ് വഴക്ക് മൂർച്ഛിച്ചിരിക്കുകയാണെന്നാണ് പാർട്ടിയിലെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

കെ സുരേന്ദ്രന്റെ ടിക്കറ്റ് കീറി

കെ സുരേന്ദ്രന്റെ ടിക്കറ്റ് കീറി

കെ മുരളീധരൻ പക്ഷക്കാരനാണ് കെ സുരേന്ദ്രൻ. അദ്ദേഹത്തെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചാൽ ഗ്രൂപ്പ് വഴക്ക് മൂർച്ഛിക്കുമെന്ന് പികെ കൃഷ്ണദാസ് പക്ഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുന്നു. ഇതോടെയാണ് കെ സുരേന്ദ്രന്റെ ടിക്കറ്റും കീറിയത്. സുരേന്ദ്രന്റെ നിയമനത്തിൽ ആർഎസ്എസിനും എതിർപ്പുണ്ടെന്നാമ് സൂചനകൾ. അതേസമയം എംടി രമേശിനും സാധ്യതയുണ്ട്. മുരളീധരൻ പക്ഷത്തിന്റെ എതിപ്പാണ് എംടി രമേശന് പൊല്ലാപ്പാകുന്നത്.

പികെ കൃഷ്ണദാസും പട്ടികയിൽ

പികെ കൃഷ്ണദാസും പട്ടികയിൽ


പികെ കൃഷ്ണദാസും ഇപ്പോൾ കേന്ദ്രത്തിന്റെ പട്ടികയിലുണ്ടെന്നാണ് സൂചന. എന്നാൽ കെ സുരേന്ദ്രൻ തന്നെയാകും സംസ്ഥാന പ്രസിഡന്റെന്നാണ് സൂചന. വെള്ളിയാഴ്ത വി മുരളീധരൻ ദില്ലിയിൽ കേന്ദ്ര നേതാക്കുമായി ചർച്ച നടത്തുന്നുണ്ട്. കെ സുരേന്ദ്രൻ പക്ഷക്കാരും എംടി രമേശ് പക്ഷക്കാരും ഒരു പോലെ എതിർക്കുന്നത്കൊണ്ട് തന്നെ ശോഭ സുരേന്ദ്രന് ടിക്കറ്റ് ലഭിക്കില്ലെന്ന് തന്നെയാണ് പുറത്ത് വരുന്ന സൂചനകൾ. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയാണ് ബിജെപിക്ക് ലഭിച്ചത്. ഇത് പ്രസിഡന്റ് പ്രഖ്യാപിക്കുന്നതിനെ ഏറെ സങ്കീർണ്ണമാക്കിയിട്ടുമുണ്ട്.

ഗ്രൂപ്പ് വഴക്ക്

ഗ്രൂപ്പ് വഴക്ക്

ഗ്രൂപ്പ് വഴക്ക് തീർക്കാൻ ആർഎസ്എസ് കുമ്മനം രാജേഖരനെ നേരത്തെ തന്നെ നിയോഗിച്ചിരുന്നു എന്നാൽ അതുകൊണ്ടൊന്നും പ്രയോജനം ഉണ്ടായില്ലെന്ന് തന്നെയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്. കേന്ദ്രനേതൃത്വം കേരളനേതൃത്വവുമായി ചർച്ചചെയ്ത് തീരുമാനമെടുക്കണമെന്ന് ഇരുപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹിന്ദു ഐക്യവേദി അദ്ധ്യക്ഷൻ

ഹിന്ദു ഐക്യവേദി അദ്ധ്യക്ഷൻ


2015ലാണ് ഹിന്ദു ഐക്യവേദി അദ്ധ്യക്ഷനായിരുന്ന കുമ്മനം ബിജെപിയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുത്തത്. തുടർന്ന് 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചു. ഇതിനിടെ പാർട്ടിയിൽ കുമ്മനത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള ചേരിപ്പോരും രൂക്ഷമായിരുന്നു. കേരളത്തിൽ പ്രതീക്ഷിച്ചത്ര മുന്നേറ്റം സൃഷ്ടിക്കാനായില്ലെന്നും, അദ്ധ്യക്ഷ പദവിയിൽ മാറ്റം വേണമെന്നും പാർട്ടിയിലെ ഒരുവിഭാഗം നിരന്തരം ആവശ്യപ്പെട്ടിരുന്നു.

പ്രാപ്തിയില്ല

പ്രാപ്തിയില്ല


നിലവിലെ സംസ്ഥാന നേതാക്കള്‍ക്ക് പാര്‍ട്ടിയെ ഫലപ്രദമായി നയിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. അതിനിടയിലാണ്‌ കേരളത്തിലെ എന്‍ഡിഎ നേതൃത്വത്തെക്കൂടി നയിക്കേണ്ടി വരുന്നത്. ഇതിനുള്ള പ്രാപ്തി മുന്‍ അധ്യക്ഷന്‍മാരായ വി മുരളീധരനും അതിനു ശേഷം വന്ന കുമ്മനം രാജശേഖരനും ഉണ്ടായിരുന്നില്ല. ബിജെപി സംസ്ഥാന നേതൃത്വം ഒരു വഴിക്കും എന്‍ഡിഎ വേറൊരു വഴിക്കുമാണ് ഇതുവരെ സഞ്ചരിച്ചത്.

തികഞ്ഞ ഒരാൾ

തികഞ്ഞ ഒരാൾ

എന്‍ഡിഎയില്‍ ബിഡിജെഎസ് കൂടി ഉള്‍പ്പെടുന്നതിനാല്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വരെ മെരുക്കാനുള്ള കഴിവ് ബിജെപി സംസ്ഥാന അധ്യക്ഷന് ഉണ്ടാകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ മികച്ച ഒരാള്‍ തന്നെയാവണം സംസ്ഥാന പ്രസിഡന്റ് എന്ന ചിന്തയിലാണ് പാര്‍ട്ടി കേന്ദ്രനേതൃത്വം.
ഒരു പാര്‍ലമെന്റ് സീറ്റ് ഇത്തവണ കേരളത്തില്‍ നിന്നും ലഭിക്കണമെന്ന് കേന്ദ്ര നേതൃത്വത്തിനു നിര്‍ബന്ധമുണ്ട്.

English summary
kerala BJP in crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X