Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേന്ദ്രമന്ത്രിയാകേണ്ട'; റിസള്‍ട്ട് ഇല്ലാത്ത സംസ്ഥാനത്തിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കില്ലെന്നും സുരേന്ദ്രന്‍

കൊച്ചി: കേരള ബി ജെ പിക്ക് വിചാരിച്ചത് പോലെ റിസള്‍ട്ട് ഉണ്ടാകുന്നില്ല എന്നത് ശരിയാണ് എന്ന് സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം കേന്ദ്രമന്ത്രിയാകണം എന്ന അതിമോഹം തനിക്കില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു. റിസല്‍ട്ടില്ലാത്ത ഒരു സ്‌റ്റേറ്റില്‍ നിന്ന് കേന്ദ്ര മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ആവശ്യത്തിന് പരിഗണന കേരളത്തിന് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് കിട്ടിയിട്ടുണ്ട്. അല്‍ഫോണ്‍സ് കണ്ണന്താനത്തിനും മുരളീധരനും കേന്ദ്രമന്ത്രിസ്ഥാനം കൊടുത്തു. പിടി ഉഷയ്ക്കും സുരേഷ് ഗോപിക്കും അര്‍ഹമായ സ്ഥാനം കൊടുത്തിട്ടുണ്ട് എന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. സുരേഷ് ഗോപിയുമായി തനിക്ക് യാതൊരു വിധ പ്രശ്‌നവുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെല്ലാം മാധ്യമങ്ങളുടെ പ്രചരണമാണ് എന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.

k surendran

'സുരേഷ് ഗോപിക്ക് സംസ്ഥാന നേതൃത്വവുമായി യാതൊരു പരാതിയുമില്ല. സുരേഷ് ഗോപിയുടെ പേരില്‍ തനിക്ക് എതിരെ മാധ്യമവേട്ട നടക്കുകയാണ്. സുരേഷ് ഗോപി പാര്‍ട്ടിക്ക് ഹിതകരമല്ലാത്ത ഒരു കാര്യവും പറയില്ല. എന്നെ പ്രതിക്കൂട്ടിലാക്കുന്ന ഒരു നിലപാടും സുരേഷ് ഗോപിക്കില്ല. നെഗറ്റീവ് ആയി പ്രചരണം നടത്തുന്നത് ചിലരുടെ മാനസികാവസ്ഥയാണ്,' സുരേന്ദ്രന്‍ പറഞ്ഞു.

ബി ജെ പി സംസ്ഥാന പ്രസിഡന്റിനെ മാധ്യമങ്ങള്‍ എത്രയോ തവണ മാറ്റിയിട്ടുണ്ട് എന്നും സുരേഷ് ഗോപി പുനസംഘടനയില്‍ കേന്ദ്രമന്ത്രിയാകും എന്ന് പറഞ്ഞ് വലിയ വാര്‍ത്ത കൊടുത്തത് മാധ്യമങ്ങളാണ് എന്നും അദ്ദേഹം പറഞ്ഞു. ഇതുണ്ടാക്കുന്ന പ്രചരണം എന്താണ്. കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ സുരേന്ദ്രനും മുരളീധരനും സുരേഷ് ഗോപിയുടെ സാധ്യത തള്ളിക്കളഞ്ഞു എന്നാണ് വരിക എന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍ ക്ലച്ച് പിടിക്കുന്നുണ്ടെന്നും ക്രൈസ്തവ സഭ ബി ജെ പിയെ പിന്തുണക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പി പി മുകുന്ദന് അര്‍ഹമായ അംഗീകാരം ലഭിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മുകുന്ദനെ ഒഴിവാക്കിയത് താന്‍ അല്ലെന്നും 20 വര്‍ഷം മുന്‍പ് മുകുന്ദനെ മാറ്റുമ്പോള്‍ താന്‍ വെറുമൊരു യുവമോര്‍ച്ചാ നേതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തത് കോണ്‍ഗ്രസിന് വേണ്ടി ഒരു മാധ്യമസംഘം പ്രവര്‍ത്തിക്കുന്നുണ്ട് എന്നും സുരേന്ദ്രന്‍ പറഞ്ഞു. വന്ദേ ഭാരതിന്റെ ക്രെഡിറ്റ് എടുക്കാന്‍ എം പിമാര്‍ തമ്മില്‍ മത്സരിക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യക്ഷ സഥാനം ഒഴിഞ്ഞാലും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+