കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാധിപത്യവും സ്വേച്ഛാധിപത്യവും ഇന്ത്യയില്‍ മുഖാമുഖം, ബജറ്റ് പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരെ ഐസക്!

Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിന്റെ തുടക്കം പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച് കൊണ്ട്. സിഎഎയും എന്‍ആര്‍സിയും രാജ്യത്തിന് ഭീഷണിയാണെന്ന് ബജറ്റ് അവതരണത്തിന് ആമുഖമായി ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി.

isaac

രാജ്യം അഭിമുഖീകരിക്കുന്ന അസാധാരണ വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് തുടക്കമായി ഐസക് പറഞ്ഞു. ജനാധിപത്യവും സ്വേച്ഛാധിപത്യവും ഇന്ത്യയില്‍ മുഖാമുഖം നില്‍ക്കുകയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ മാത്രം സംസാരിക്കുന്ന കേന്ദ്ര ഭരണാധികാരികളാണുളളതെന്നും ഐസക് പറഞ്ഞു. അക്രമവും ഹിംസയുമാണ് കര്‍മമെന്ന് വിശ്വസിക്കുന്ന അണികള്‍. വര്‍ഗീയവത്ക്കരണത്തിന് പൂര്‍ണമായും കീഴടങ്ങിയ ഭരണ സംവിധാനം, ഇതാണ് ഇന്നത്തെ ഇന്ത്യയെന്നും ഐസക് കുറ്റപ്പെടുത്തി.

Recommended Video

cmsvideo
Kerala Finance Minister Thomas Isaac on Kerala Budget | Oneindia Malayalam

ഇന്ത്യയെ വിട്ടുകൊടുക്കില്ലെന്ന് തീരുമാനിച്ച് തെരുവില്‍ ഇറങ്ങിയ യുവാക്കളിലാണ് ഈ രാജ്യത്തിന്റെ ഭാവി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. രാജ്യം ഭീഷണി നേരിടുമ്പോള്‍ കേരളം ഒരുമയുടെ പുതിയ മാതൃക സൃഷ്ടിക്കണം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് എല്‍ഡിഎഫും യുഡിഎഫും സംയുക്തമായി സമരം ചെയ്തതിനേയും കേരള നിയമസഭ പ്രമേയം പാസ്സാക്കിയതിനേയും ഐസക് അഭിനന്ദിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയ്ക്ക് തുരങ്കം വെയ്ക്കുന്നതാണ് പൗരത്വ നിയമമെന്നും ഐസക് ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. വെടിയേറ്റ് വീണ് കിടക്കുന്ന ഗാന്ധിയുടെ ചിത്രമാണ് കേരള ബജറ്റ് 2020-21ന്റെ കവര്‍ ചിത്രം എന്നതും ശ്രദ്ധേയമാണ്. ടോം വട്ടക്കുഴി വരച്ച ഓയില്‍ പെയിന്റിംഗ് ആണിത്.

English summary
Kerala budget 2020: Thomas Isaac slams CAA and NRC in budget speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X