Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന ബജറ്റ് 2021: 20 ലക്ഷം പേര്‍ക്കെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തൊഴില്‍ ലഭ്യമാക്കും!!

തിരുവനന്തപുരം: കൊവിഡ് തൊഴില്‍ ഘടനയെ പൊളിച്ചെഴുതിയെന്ന് ധനമന്ത്രി. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഒരു ഫാഷനായി മാറി. അഞ്ച് വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തൊഴില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം ലഭിച്ചവരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കും. കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ വീകേന്ദ്രീകൃതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ഒരുക്കും.

1

അതേസമയം എല്ലാ വീട്ടിലും ലാപ്‌ടോപ് ഉറപ്പാക്കും. സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് രണ്ടായിരം കോടി രൂപ അനുവദിക്കും. അഫിലിയേറ്റഡ് കോളേജുകള്‍ക്ക് ആയിരം കോടി നല്‍കും. സര്‍വകലാശാലകളില്‍ മുപ്പത് മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും. സര്‍വകലാശാലയില്‍ ആയിരം തസ്തികള്‍ ഉണ്ടാക്കും. ഉന്നത വിഭ്യാഭ്യാസ മേഖലയില്‍ അഞ്ച് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പഠന സൗകര്യമൊരുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

14 ജില്ലകളില്‍ 600 ഓഫീസുകള്‍ ഉള്‍പ്പെടുന്ന കെ ഫോണ്‍ പദ്ധതിക്ക് ഫെബ്രുവരിയില്‍ തുടക്കമാകും. ഇന്റര്‍നെറ്റ് വിതരണത്തില്‍ കേരളത്തില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യാവസരം നല്‍കും. കെ ഫോണ്‍ 166 കോടി രൂപ കൂടി വകയിരുത്തി. കേരളത്തെ നോളജ് ഇക്കോണമി ആക്കാനും പദ്ധതികള്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ബിപിഎല്‍ വിഭാഗത്തിന് ലാപ്‌ടോപിന് 25 ശതമാനം സബ്‌സിഡി നല്‍കും. സംവരണ വിഭാഗത്തിന് ലാപ്പ്‌ടോപ്പ് സൗജന്യമായി നല്‍കും. ഇന്റര്‍നെറ്റ് സര്‍വീസ് ആരുടെയും കുത്തകയാകില്ലെന്നും ധനമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
    ഈ ബഡ്ജറ്റ് കയ്യടി കിട്ടാനുള്ളതല്ല

    അതേസമയം പ്രവാസി ക്ഷേമത്തിന് ഈ സര്‍ക്കാര്‍ 180 കോടി ചെലവഴിച്ചെന്നും, കഴിഞ്ഞ സര്‍ക്കാര്‍ 68 കോടി മാത്രമാണ് ചെലവിട്ടതെന്നും ധനമന്ത്രി വ്യക്തമാക്കി. വര്‍ക് നിയര്‍ ഹോം പദ്ധതിക്കായി 20 കോടിയും അനുവദിച്ചു. ഉന്നത വിദ്യാഭ്യാസ മികവ് ആറിന പദ്ധതി നടപ്പാക്കും. 500 പോസ്റ്റ് ഡോക്ടറര്‍ ഫെലോഷിപ്പുകള്‍ക്ക് അവസരമൊരുക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+